പറക്കും എയർടെൽ !! 1ജിബിപിഎസ് വേഗതയിൽ എയർടെൽ 5ജി ട്രയൽ നടത്തി

പറക്കും എയർടെൽ !! 1ജിബിപിഎസ് വേഗതയിൽ എയർടെൽ 5ജി ട്രയൽ നടത്തി
HIGHLIGHTS

എയർടെൽ 5ജി സർവീസുകളുടെ ട്രയലുകൾ ഇതാ നടത്തിയിരിക്കുന്നു

ഗുഡ്ഗാവിലാണ് എയർടെൽ 5ജി ട്രയലുകൾ ഇപ്പോൾ നടത്തിയിരിക്കുന്നത്

1Gbps സ്പീഡ് ആണ് ട്രയൽ നടത്തിയ സമയത്തു ലഭിച്ചിരുന്നത്

ഈ വർഷം ടെലികോം രംഗത്ത് ഏറെ പ്രതീക്ഷയുള്ള ഒരു വർഷംകൂടിയാണ് .അതിനു പ്രധാന കാരണം 5ജി സർവീസുകൾ തന്നെയാണ് .ഇപ്പോൾ ടെലകോം കമ്പനികൾ അവരുടെ 5ജി സർവീസുകൾ പുറത്തിറക്കുന്നതിനുള്ള പരീക്ഷണഘട്ടത്തിലാണ് .മിക്ക ടെലികോം സർവീസുകളും അവരുടെ 5ജി ട്രയൽ സർവീസുകൾ നടത്തിയിരിക്കുന്നു .

എന്നാൽ ഇപ്പോൾ എയർടെൽ അവരുടെ 5ജി ട്രയൽ നടത്തിയിരിക്കുന്നു .ഹരിയാനയിലെ ഗുഡ്ഗാവിലാണ് ഇപ്പോൾ എയർടെൽ അവരുടെ 5ജി സർവീസുകൾ ടെസ്റ്റ് നടത്തിയിരിക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം എയർടെൽ 5ജി സർവീസികളുടെ ട്രയലിനു തന്നെ  ഏകദേശം 1Gbps സ്പീഡ് ലഭിച്ചിരിക്കുന്നു എന്നാണ് .

3500 മെഗാഹെർഡ്‌സ് ബാൻഡ് സ്പെക്ട്രത്തിലാണ് എയർടെൽ 5ജി പ്രവർത്തിക്കുന്നത് .ബാംഗ്ലൂർ ,കൊൽക്കത്ത ,ഡൽഹി കൂടാതെ മുംബൈ എന്നിവിടങ്ങളിൽ എയർടെൽ അവരുടെ 5ജി സർവീസുകളുടെ സ്പെക്ട്രം അനുവദിച്ചിരിക്കുന്നു .എറിക്സൺ 5ജി നെറ്റ് വർക്കുംമായി സഹകരിച്ചാണ് എയർടെൽ 5ജി ട്രയലുകൾ പ്രവർത്തിച്ചിരുന്നത് .

ഇന്ത്യയിൽ ആദ്യമായി 5ജി ട്രയലുകൾ എയർടെൽ 2021 ജനുവരിയിൽ അവതരിപ്പിച്ചിരുന്നു .4ജിയെക്കാൾ 10 പതിമടങ്ങു വേഗതയിലാണ് 5ജി സർവീസുകൾ പ്രവർത്തിക്കുന്നത് .അതുകൊണ്ടു തന്നെ നിമിഷനേരങ്ങൾക്ക് ഉള്ളിൽ തന്നെ സിനിമകളും മറ്റും ഡൗൺലോഡ് ചെയ്യാനാകുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo