Aadhaar Latest: കാർഡ് ഉടമ മരിച്ചാൽ ഉടനടി ഈ നടപടി, UIDAIയുടെ പുതിയ നയം

Nisana Nazeer മുഖേനെ | പ്രസിദ്ധീകരിച്ചു 23 Mar 2023 12:51 IST
HIGHLIGHTS
  • പുതിയ സംവിധാനം നിലവിൽ വന്നാൽ മരിച്ചവരുടെ ആധാർ കാർഡ് നിർജ്ജീവമാകും

  • രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ മരണ സർട്ടിഫിക്കറ്റ് നൽകും

  • മരണ സർട്ടിഫിക്കറ്റ് നൽകിയതിന് ശേഷം അവരുടെ ആധാർ കാർഡ് സ്വയമേവ റദ്ദാക്കും

Aadhaar Latest: കാർഡ് ഉടമ മരിച്ചാൽ ഉടനടി ഈ നടപടി, UIDAIയുടെ പുതിയ നയം
Aadhaar Latest: കാർഡ് ഉടമ മരിച്ചാൽ ഉടനടി ഈ നടപടി, UIDAIയുടെ പുതിയ നയം

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വാഗ്ദാനം ചെയ്യുന്ന ക്ഷേമപദ്ധതികൾ ലഭിക്കാൻ ആധാർ കാർഡ് ആവശ്യമാണ്. ആധാർ കാർഡ് ഉള്ള ആൾ മരിച്ചാൽ ആ കാർഡിന് എന്ത് സംഭവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? മിക്ക ആളുകളും അതിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ല. ആധാർ നൽകുന്ന സ്ഥാപനമായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഈ നിർണായക തീരുമാനമെടുത്തത്. പുതിയ നയം ഉടൻ അവതരിപ്പിക്കും.

ആധാർ കാർഡ് ഉടമ മരിച്ചാൽ ഉടൻ ആധാർ കാർഡ് റദ്ദാക്കും 

ആധാർ കാർഡ് ഉടമ മരിച്ചാൽ ഉടൻ ആധാർ കാർഡ് റദ്ദാക്കുന്നതിന് പുതിയ സേവനങ്ങൾ ലഭ്യമാക്കാൻ UIDAI നടപടി സ്വീകരിച്ചു. ഈ പുതിയ നയം എത്രയും വേഗം നടപ്പാക്കാനുള്ള ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി UIDAI രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുമായി കൈകോർക്കുന്നു. ഇന്ത്യയുടെ രജിസ്ട്രാർ ജനറലുമായി സഹകരിച്ച് മരിച്ചവരുടെ ആധാർ കാർഡ് റദ്ദാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ സംവിധാനത്തിന് കീഴിൽ, ആരെങ്കിലും മരിക്കുമ്പോൾ, അവർക്ക് മരണ സർട്ടിഫിക്കറ്റ് നൽകിയതിന് ശേഷം അവരുടെ ആധാർ കാർഡ് സ്വയമേവ റദ്ദാക്കപ്പെടും.

രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ മരണ സർട്ടിഫിക്കറ്റ് നൽകിയാൽ, മരിച്ചയാളുടെ അടുത്ത ബന്ധുക്കളെ അറിയിക്കും. അവരുടെ അനുമതി വാങ്ങിയ ശേഷം മരിച്ചയാളുടെ ആധാർ കാർഡ് നിർജ്ജീവമാക്കും. ഈ പുതിയ സംവിധാനം നിലവിൽ വന്നാൽ മരിച്ചവരുടെ ആധാർ കാർഡ് ഉടൻ പ്രവർത്തനരഹിതമാകും. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് UIDAI ഈ പുതിയ നയം നടപ്പാക്കുക. മരണ സർട്ടിഫിക്കറ്റ് നൽകിയ ശേഷം കുടുംബാംഗങ്ങൾ ബന്ധപ്പെട്ട വ്യക്തിയുടെ ആധാർ നമ്പർ നൽകണം. ഈ സംവിധാനത്തിലൂടെ മരണപ്പെട്ടയാൾക്ക് ആധാർ നമ്പറുള്ള ഒരു സ്കീമും ലഭിക്കില്ല. 

ജനന സർട്ടിഫിക്കറ്റ് നൽകുമ്പോൾ ആധാർ നമ്പർ അനുവദിക്കുന്ന സംവിധാനം UIDAI നേരത്തെ തന്നെ നടപ്പാക്കിയിട്ടുണ്ട്. 20-ലധികം സംസ്ഥാനങ്ങളിൽ ഈ സംവിധാനം ഇതിനകം തന്നെ നടപ്പാക്കിയിട്ടുണ്ട്. വൈകാതെ ബാക്കി സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. കൂടാതെ.. 10 വർഷമായി ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തവർക്കും സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരമാണ് ഇപ്പോൾ നൽകുന്നത്. മാർച്ച് 15 മുതൽ മൂന്ന് മാസത്തെ സമയപരിധിയാണ് നൽകിയിരിക്കുന്നത്.

Nisana Nazeer
Nisana Nazeer

Email Email Nisana Nazeer

WEB TITLE

Aadhaar Card will be deactivated after the death of a person

Advertisements

ട്രെൻഡിങ് ആർട്ടിക്കിൾ

Advertisements

ഏറ്റവും പുതിയ ആർട്ടിക്കിൾ വ്യൂ ഓൾ

VISUAL STORY വ്യൂ ഓൾ