ടൊവിനോ- ബേസിൽ ജോസഫ് New Movie: ARM ട്രെയിലർ Trending, 24 മണിക്കൂറിന് മുമ്പ് 26 ലക്ഷം വ്യൂസ്, നിങ്ങൾ കണ്ടില്ലേ?
അജയന്റെ രണ്ടാം മോഷണം (ARM) ട്രെയിലർ റിലീസ് ചെയ്തു
3D ചിത്രത്തിൽ മലയാളത്തിന്റെ പ്രഗത്ഭ താരനിര അണിനിരക്കുന്നു
ടൊവിനോയ്ക്കൊപ്പം ബേസിൽ ജോസഫും നിർണായക വേഷത്തിലുണ്ട്
Tovino Thomas നായകനാകുന്ന Ajayante Randam Moshanam ട്രെയിലർ പുറത്തിറങ്ങി. ARM എന്ന ചുരുക്കപ്പേരിലാണ് സിനിമ അവതരിപ്പിക്കുന്നത്. 3D ചിത്രത്തിൽ മലയാളത്തിന്റെ പ്രഗത്ഭ താരനിര അണിനിരക്കുന്നു.
SurveyARM ട്രെൻഡിങ്
ടൊവിനോയ്ക്കൊപ്പം ബേസിൽ ജോസഫും നിർണായക വേഷത്തിലുണ്ട്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാണ് എആർഎമ്മിലെ നടിമാർ. സത്യരാജ്, ജഗദീഷ്, രോഹിണി, സുധീഷ്, അജു വർഗീസ് എന്നിവരും സിനിമയിലുണ്ട്.

തിങ്ക് മ്യൂസിക് സിനിമയിലെ ട്രെയിലർ റിലീസ് ചെയ്ത് 24 മണിക്കൂർ കൂടി പിന്നിട്ടല്ല. ഗംഭീര വ്യൂസ് ആണ് എആർഎം ട്രെയിലറിന് ലഭിക്കുന്നത്. സിനിമ ഇതിനകം 26 ലക്ഷത്തിലധികം വ്യൂസ് നേടി. ഞൊടിയിടയിൽ ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തു. കൂടാതെ, യുട്യൂബ് ട്രെൻഡിങ്ങിലും ട്രെയിലർ ഒന്നാമതെത്തി.
ട്രെയിലർ പല ഭാഷകളിലായി റിലീസ് ചെയ്തിട്ടുണ്ട്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ട്രെയിലർ എത്തി. ഹിന്ദിയിലും ഒരു മില്യണിലധികം കാഴ്ചക്കാർ ട്രെയിലറിന് ലഭിച്ചു.
ട്രിപ്പിൾ ടൊവിനോ- ARM
പൂർണമായും 3ഡിയിൽ ഒരുങ്ങുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ ടൊവിനോ തോമസ് ഇതിൽ ട്രിപ്പിൾ റോളിലാണ് എത്തുന്നത്. കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നീ കഥാപാത്രങ്ങളാണ് യുവതാരം അവതരിപ്പിക്കുന്നത്. ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന മലയാള ചിത്രം കൂടിയാണ് എആർഎം.

എആർഎം, പ്രതീക്ഷകൾ വാനോളം
മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് സിനിമ വിവരിക്കുന്നത്. ആറ് ഭാഷകളിലായിരിക്കും അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും കാണാം.
ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഷമീർ മുഹമ്മദ് ആണ് സിനിമയുടെ എഡിറ്റർ.
മാജിക് ഫ്രെയിംസ്, യുജിഎം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിലാണ് നിർമാണം. ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്ന് സിനിമ നിർമിക്കുന്നത്. സെപ്റ്റംബറിൽ ഓണം റിലീസായി അജയന്റെ രണ്ടാം മോഷണം തിയേറ്ററുകളിലെത്തും.
Read More: This Week New OTT Release: കൽക്കിയും കോമഡി, ത്രില്ലർ ചിത്രങ്ങളുമായി Malayalam Films റിലീസുകളും
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile