മനസിലായോ? Vettaiyan OTT Release തീയതി പ്രഖ്യാപിച്ചു, രജനികാന്ത്- ഫഹദ് ഫാസിൽ Hit ചിത്രം എന്നെത്തും?

HIGHLIGHTS

രജനികാന്ത് (Rajinikanth) ചിത്രം Vettaiyan OTT Release പ്രഖ്യാപിച്ചു

രജനികാന്തിനൊപ്പം മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലും മുഖ്യവേഷം ചെയ്തിട്ടുണ്ട്

ജയ് ഭീം സിനിമയുടെ സംവിധായകൻ ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്

മനസിലായോ? Vettaiyan OTT Release തീയതി പ്രഖ്യാപിച്ചു, രജനികാന്ത്- ഫഹദ് ഫാസിൽ Hit ചിത്രം എന്നെത്തും?

സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് (Rajinikanth) ചിത്രം Vettaiyan OTT Release പ്രഖ്യാപിച്ചു. മനസിലായോ എന്ന ട്രൻഡ് ഗാനത്തിലൂടെ ശ്രദ്ധ നേടിയ തമിഴ് ആക്ഷൻ ചിത്രമാണ് വേട്ടയ്യൻ. രജനികാന്തിനൊപ്പം മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലും മുഖ്യവേഷം ചെയ്തിട്ടുണ്ട്. മലയാളം സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, സാബു മോൻ എന്നിവരും സിനിമയിലുണ്ട്.

Digit.in Survey
✅ Thank you for completing the survey!

Vettaiyan OTT Release പ്രഖ്യാപിച്ചു

തിയേറ്ററിൽ വമ്പൻ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ച ലാഭം വേട്ടയ്യന് ലഭിച്ചില്ല. എങ്കിലും തമിഴ് നാട്ടിൽ നിന്ന് മാത്രം 200 കോടിയിലധികം കളക്ഷൻ നേടി. ലൈക്ക പ്രൊഡക്ഷൻസിന്റെ മറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ Vettaiyan കളക്ഷൻ കുറവാണ്. ഇപ്പോഴിതാ വേട്ടയ്യൻ തമിഴ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.

Vettaiyan OTT Release

Vettaiyan OTT-യിൽ എപ്പോൾ എത്തും?

സിനിമ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ്ങിന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നവംബര്‍ 8 മുതൽ തമിഴ് സൂപ്പർഹിറ്റ് ചിത്രം സ്ട്രീമിങ് ആരംഭിക്കും. സിനിമ തിയേറ്ററുകളിലെത്തി ഒരു മാസത്തിന് ശേഷം ഒടിടി പ്രേക്ഷകരിലേക്ക് എത്തുകയാണ്.

ഒക്‌ടോബര്‍ 10-നായിരുന്നു തമിഴ് സിനിമ തിയേറ്റുകളിൽ റിലീസ് ചെയ്തത്. 90 കോടിയെന്ന വമ്പൻ തുകയ്ക്കാണ് ആമസോൺ പ്രൈം സിനിമ വാങ്ങിയതെന്നാണ് റിപ്പോർട്ട്. തമിഴിലും കൂടാതെ, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ പ്രൈമിൽ കാണാം.

Vettaiyan OTT Release

Big B മുതൽ റാണ ദഗ്ഗുബാട്ടി വരെ…

ജയ് ഭീം സിനിമയുടെ സംവിധായകൻ ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും സിനിമയിൽ പങ്കാളിയാകുന്നു. 33 വർഷങ്ങൾക്ക് ശേഷം ബിഗ് ബിയും തലൈവയും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെ ഒരു ഷൂട്ടറാണ് രജനികാന്ത്. എന്‍കൗണ്ടര്‍ വിദഗ്ധനായ പൊലീസ് ഓഫീസറുടെ വേഷമാണ് സൂപ്പർ സ്റ്റാർ അവതരിപ്പിച്ചിരിക്കുന്നത്.

Vettaiyan OTT Release

സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ റാണ ദഗ്ഗുബാട്ടിയും കിഷോർ, രോഹിണി എന്നിവരുമാണ്. ശർവാനന്ദ്, അഭിരാമി, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ തുടങ്ങിയ നീണ്ട നിര ചിത്രത്തിലുണ്ട്. അതായത് എല്ലാ ഭാഷകളിൽ നിന്നുള്ള ശ്രദ്ധേയ താരങ്ങളും തമിഴ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദ്രനാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയത്.

read more: തമിഴിൽ വമ്പൻ റിലീസുകൾ, കാർത്തിയുടെ മെയ്യഴകനും Surprise ഹിറ്റ് ലബ്ബർ പന്തും…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo