OTT Movies This Week: തമിഴിൽ വമ്പൻ റിലീസുകൾ, കാർത്തിയുടെ മെയ്യഴകനും Surprise ഹിറ്റ് ലബ്ബർ പന്തും…

HIGHLIGHTS

ഈ വാരം ഒടിടിയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളുണ്ട്

മലയാളത്തിൽ വമ്പൻ റിലീസുകളില്ലെങ്കിലും തമിഴകത്തിലാണ് റിലീസുകളേറെയും

ഇതിൽ കാർത്തി- അരവിന്ദ് സ്വാമി ചിത്രവും സ്വാസികയുടെ തമിഴ് അരങ്ങേറ്റവുമുണ്ട്

OTT Movies This Week: തമിഴിൽ വമ്പൻ റിലീസുകൾ, കാർത്തിയുടെ മെയ്യഴകനും Surprise ഹിറ്റ് ലബ്ബർ പന്തും…

OTT Movies This Week: ഈ വാരം ഒടിടിയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളുണ്ട്. മലയാളത്തിൽ വമ്പൻ റിലീസുകളില്ലെങ്കിലും തമിഴകത്തിലാണ് റിലീസുകളേറെയും. ഇതിൽ കാർത്തി- അരവിന്ദ് സ്വാമി ചിത്രവും സ്വാസികയുടെ തമിഴ് അരങ്ങേറ്റവുമുണ്ട്.

Digit.in Survey
✅ Thank you for completing the survey!

OTT Movies This Week

ബോളിവുഡിൽ കജോള്‍, കൃതി സനോൺ മിസ്റ്ററി ത്രില്ലർ റിലീസിനെത്തുന്നു. സനം തേരി കസം ഫെയിം ഹര്‍ഷ് വര്‍ധന്‍ റാണെയുടെ പുത്തൻ ബോളിവുഡ് സിനിമയും ഒടിടിയിലുണ്ട്. ദി ഫാമിലി മാൻ സീരീസ് സംവിധായകരുടെ ഹിന്ദി ചിത്രവും റിലീസിനെത്തി.

OTT Movies മലയാളത്തിൽ

മലയാളത്തിൽ യുവതാരങ്ങളുടെ പുത്തൻ ചിത്രങ്ങളാണ് റിലീസിനുള്ളത്. ആസിഫ് അലിയുടെ ലെവൽ ക്രോസ്, ആന്റണി പെപ്പേയുടെ കൊണ്ടൽ എന്നിവയാണ് സ്ട്രീമിങ്ങിലുള്ളത്. ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആന്റണി എന്നിവർ അഭിനയിച്ച വിവേകാനന്ദൻ വൈറലാണ് ഒടിടിയിലുണ്ട്.

OTT release latest OTT Movies

മെയ്യഴകൻ (Meiyazhagan)

കാർത്തിയും അരവിന്ദ് സ്വാമിയും തിരശ്ശീലയിൽ ഒന്നിച്ച ചിത്രമാണിത്. നടൻ സൂര്യയും ജ്യോതികയുമാണ് മെയ്യഴകൻ നിർമിച്ചത്. 96 സംഗീത സംവിധായകൻ പ്രേം കുമാറാണ് സിനിമ സംവിധാനം ചെയ്തത്. ഗോവിന്ദ് വസന്തയാണ് തമിഴ് ചിത്രത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത്. ഒക്ടോബർ 27 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുന്നു.

ott release latest OTT Movies
മെയ്യഴകൻ

ലബ്ബർ പന്ത് (Lubber pandhu)

മലയാളത്തിന്റെ പ്രിയതാരം സ്വാസിക തമിഴിൽ അഭിനയിച്ച ചിത്രമാണിത്. ഹരീഷ് കല്യാൺ, ദിനേഷ്, സഞ്‍ജന കൃഷ്‍ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങൾ. തമിഴരശനും പച്ചമുത്തുവും ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് ലബ്ബർ പന്ത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ലബ്ബർ പന്ത് ഓൺലൈൻ റിലീസ് ചെയ്യുന്നത്.

Lubber pandhu OTT Release OTT Movies

ഒക്ടോബർ 31-ന് ലബ്ബർ പന്തിന്റെ സ്ട്രീമിങ് ആരംഭിക്കും. മൌത്ത് പബ്ലിസിറ്റിയിലൂടെ കളക്ഷനിൽ വലിയ കുതിപ്പ് നേടിയ ചിത്രമായിരുന്നു ഇത്. സിനിമ സിംപ്ലി സൌത്ത് വഴിയും ഒടിടി സ്ട്രീം ചെയ്യും.

ലെവൽ ക്രോസ് (Level Cross)

ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന താരങ്ങൾ. ജിത്തു ജോസഫ് നിർമിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അർഫാസ് അയൂബ് ആണ്. ആസിഫ് അലിയുടെ വ്യത്യസ്ത ഗെറ്റപ്പിലാണ് ത്രില്ലർ സസ്പെൻസ് ഒരുക്കിയിട്ടുള്ളത്. ആമസോൺ പ്രൈമിലൂടെ ലെവൽ ക്രോസ് ആസ്വദിക്കാം. ആഹാ എന്ന ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം ലഭ്യമാണ്.

വിവേകാനന്ദൻ വൈറലാണ് (Vivekanandan Viralanu)

കമൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് പ്രധാന താരങ്ങൾ. ആമസോൺ പ്രൈം വീഡിയോയിലൂടെ പുത്തൻ മലയാള ചിത്രം റിലീസ് ചെയ്തു. എന്നാൽ ഇന്ത്യയിലെ ആമസോൺ പ്രൈം അംഗങ്ങൾക്ക് ഇത് ലഭ്യമാക്കിയിട്ടില്ല.

OTT Movies

Bollywood ഒടിടി ചിത്രങ്ങൾ

ദോ പത്തി (Do patti)

മിസ്റ്ററി ത്രില്ലർ ദോ പത്തി ഒക്ടോബര്‍ 25 മുതൽ സ്ട്രീമിങ് ആരംഭിക്കും. കജോള്‍, കൃതി സനണ്‍, ഷഹീര്‍ ഷേയ്ഖ് എന്നിവരാണ് പ്രധാന താരങ്ങൾ. മഹാഭാരതം പരമ്പരയിലെ അർജുനനായി വേഷമിട്ട് ജനപ്രീതി നേടിയ താരമാണ് ഷഹീർ. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ദോ പത്തിയുടെ സ്ട്രീമിങ് നടക്കുക.

ദി മിറാണ്ട ബ്രദേഴ്‌സ് (The Miranda Brothers)

ഹര്‍ഷ് വര്‍ധന്‍ റാണെ, മീസാന്‍ ജാഫ്രി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയാണിത്. സഞ്ജയ് ഗുപ്തയാണ് ആക്ഷൻ ത്രില്ലർ ബോളിവുഡ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 25 മുതൽ ജിയോ പ്രീമിയറിൽ സിനിമ ആസ്വദിക്കാം.

99

സ്പൈ ആക്ഷൻ ത്രില്ലർ സീരീസ് ഫാമിലി മാന്റെ സംവിധായകരുടെ പുത്തൻ ചിത്രമാണിത്. രാജും ഡികെയും സംവിധാനം ചെയ്ത ക്രൈം കോമഡി ചിത്രമാണിത്. 99 എന്ന ഹിന്ദി ചിത്രംആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു.

Also Read: ആസിഫ് അലിയുടെ ലെവൽ ക്രോസ് മുതൽ ചിന്തിപ്പിക്കുന്ന Laughing Buddha വരെ, Prime Video പുത്തൻ റിലീസുകൾ

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo