New Releases: ആസിഫ് അലിയുടെ ലെവൽ ക്രോസ് മുതൽ ചിന്തിപ്പിക്കുന്ന Laughing Buddha വരെ, Prime Video പുത്തൻ റിലീസുകൾ

HIGHLIGHTS

ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമായ New Releases ഏതൊക്കെയെന്നോ!

ഹിന്ദിയിലും തമിഴിലും കന്നഡയിലും നിങ്ങൾ മിസ് ചെയ്ത ഒടിടി റിലീസുകളുണ്ട്

മലയാളത്തിലെ ലെവൽ ക്രോസ് ഭാഷ കടന്നും ജനപ്രിയമാകുന്നു

New Releases: ആസിഫ് അലിയുടെ ലെവൽ ക്രോസ് മുതൽ ചിന്തിപ്പിക്കുന്ന Laughing Buddha വരെ, Prime Video പുത്തൻ റിലീസുകൾ

ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമായ New Releases ഏതൊക്കെയെന്നോ? ആസിഫ് അലി നായകനായ ലെവൽ ക്രോസ് മുതൽ ലാഫിങ് ബുദ്ധ വരെ പുത്തൻ റിലീസിലുണ്ട്.

Digit.in Survey
✅ Thank you for completing the survey!

മലയാളത്തിലെ ലെവൽ ക്രോസ് ഭാഷ കടന്നും ജനപ്രീതി നേടുന്നു. ഹിന്ദിയിലും തമിഴിലും കന്നഡയിലും നിങ്ങൾ മിസ് ചെയ്ത ഒടിടി റിലീസുകളുണ്ട്. സാമൂഹിക രാഷ്ട്രീയ പ്രധാന്യമുള്ള ചിത്രങ്ങൾ ഒടിടിയിൽ റിലീസിനെത്തി.

പ്രൈം വീഡിയോ New Releases

ഇവയിൽ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള ചിത്രങ്ങളുണ്ട്. ഫാമിലി മാൻ സീരീസിന്റെ സംവിധായകരുടെ പുത്തൻ ചിത്രവും പ്രൈം വീഡിയോയിലെത്തി. ലാഫിങ് ബുദ്ധ, മൂരനെ കൃഷ്ണപ്പ എന്നീ കന്നഡ ചിത്രങ്ങളും ഗംഭീര പ്രതികരണം നേടുന്നു.

New Releases: ലെവൽ ക്രോസ് മുതൽ 99, ബോട്ട്, ലാഫിങ് ബുദ്ധ വരെ

ലെവൽ ക്രോസ് (Level Cross OTT)

amazon prime video new releases from asif ali level cross to comedy movie laughing buddha

ആസിഫ് അലി, അമല പോൾ മലയാള ചിത്രമാണ് ലെവൽ ക്രോസ്. ജിത്തു ജോസഫ് നിർമിച്ച മലയാള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അർഫാസ് അയൂബ് ആണ്. ആസിഫ് അലിയുടെ വ്യത്യസ്ത ഗെറ്റപ്പും സിനിമയുടെ ത്രില്ലർ സസ്പെൻസും ഒടിടിയിൽ ശ്രദ്ധ നേടുന്നു.

ഭരതനാട്യം (Bharathanatyam OTT)

സായ് കുമാർ, സൈജു കുറുപ്പ് എന്നിവർ മുക്യ വേഷത്തിലെത്തിയ ചിത്രമാണ് ഭരതനാട്യം. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കലാരഞ്ജിനി, അഭിറാം രാധാകൃഷ്ണന്‍, ശ്രീജ രവി എന്നിവരും ചിത്രത്തിലുണ്ട്.

99 OTT

ഹിന്ദിയിലെ പ്രധാന റിലീസുകളാണ് 99, സ്ത്രീ 2 എന്നിവ. പ്രശസ്ത സ്പൈ ആക്ഷൻ ത്രില്ലർ സീരീസ് ഫാമിലി മാന്റെ അണിയറപ്രവർത്തകരാണ് ഇതിലുള്ളത്. രാജും ഡികെയും സംവിധാനം ചെയ്ത ക്രൈം കോമഡി ചിത്രമാണ് 99. ആമസോൺ പ്രൈമിൽ ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

സ്ത്രീ 2 (Stree 2 OTT)

amazon prime video new releases from asif ali level cross to comedy movie laughing buddha

ബോളിവുഡ് ചിത്രം Stree 2 ഒടിടിയിൽ കാണാം. രാജ്കുമാർ റാവു, ശ്രദ്ധ കപൂർ എന്നിവരാണ് ഇതിലെ പ്രധാന താരങ്ങൾ. അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരും ചിത്രത്തിലുണ്ട്. ഹോറർ- കോമഡി ചിത്രത്തിൽ തമന്നയും അക്ഷയ് കുമാറും അതിഥി വേഷങ്ങളിൽ എത്തുന്നു. അമർ കൗശിക് ആണ് ചിത്രം സംവിധാനം ചെയ്തത്. ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു സ്ത്രീ 2.

നന്ദൻ (Nandhan OTT)

തമിഴിലെ പ്രധാന ഒടിടി റിലീസാണ് നന്ദൻ. ശശികുമാർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണിത്. ദ്രാവിഡാ മോഡലും ജാതി വ്യവസ്ഥയും വരച്ചുകാട്ടുന്ന തമിഴ് ചിത്രം പ്രൈം വീഡിയോയിൽ ലഭ്യമാണ്.

ബോട്ട് (Boat OTT)

amazon prime video new releases from asif ali level cross to comedy movie laughing buddha

ചിമ്പുദേവൻ യോഗി ബാബുവിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ബോട്ട്. രണ്ടാം ലോകമഹായുദ്ധമാണ് ബോട്ടിന്റെ കഥാപശ്ചാത്തലം. സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം കഥയിലും ആഖ്യാനത്തിലും വ്യത്യസ്തമാണ്.

ലാഫിങ് ബുദ്ധ (Laughing Buddha OTT)

amazon prime video new releases from asif ali level cross to comedy movie laughing buddha

കന്നഡയിൽ അടുത്തിടെ റിലീസായ ചിത്രമാണ് ലാഫിങ് ബുദ്ധ. ആമസോൺ പ്രൈമിൽ ഈ കോമഡി ത്രില്ലർ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. ഭരത് രാജ് എം സംവിധാനം ചെയ്ത സിനിമയിൽ പ്രമോദ് ഷെട്ടിയാണ് മുഖ്യതാരം. Kantara ഫെയിം രക്ഷിത് ഷെട്ടിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു രാഷ്ട്രീയക്കാരനെ കബളിപ്പിച്ച മൊന്തയും, ഇതിനെ ചുറ്റിപ്പറ്റി നടക്കുന്ന പൊലീസ് അന്വേഷണവും ഹാസ്യരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

മൂരനെ കൃഷ്ണപ്പ (Moorane Krishnappa OTT)

നവീൻ നാരായണഗട്ട സംവിധാനം ചെയ്ത കന്നഡ ചിത്രമാണിത്. ഇലക്ഷനിൽ ജയിക്കാൻ ഗണപതി ക്ഷേത്രം പണികഴിപ്പിക്കുന്ന രാഷ്ട്രീയക്കാരനും, തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.

Also Read: New OTT Release in Malayalam: ആസിഫ് അലിയുടെ ലെവൽ ക്രോസ്, റഹ്മാന്റെ 1000 ബേബീസ്, വിവേകാനന്ദൻ വൈറലാണ്, ഇനിയുമുണ്ട് ലിസ്റ്റിൽ ചിത്രങ്ങൾ

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo