Latest in OTT: പൃഥ്വിരാജ്-ബേസിൽ ചിത്രം ഗുരുവായൂരമ്പല നടയിൽ OTT Streaming തുടങ്ങി

HIGHLIGHTS

Guruvayoor Ambalanadayil OTT സ്ട്രീമിങ് ആരംഭിച്ചു

പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തിയ ചിത്രമാണിത്

ജയ ജയ ജയ ജയ ഹേ സംവിധാനം ചെയ്ത വിപിൻ ദാസാണ് സംവിധായകൻ

Latest in OTT: പൃഥ്വിരാജ്-ബേസിൽ ചിത്രം ഗുരുവായൂരമ്പല നടയിൽ OTT Streaming തുടങ്ങി

Latest in OTT: തിയേറ്ററുകളിൽ ഹിറ്റായ Guruvayoor Ambalanadayil OTT സ്ട്രീമിങ് ആരംഭിച്ചു. പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തിയ ചിത്രമാണിത്. അനശ്വര രാജൻ, നിഖില വിമൽ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

Digit.in Survey
✅ Thank you for completing the survey!

Guruvayoor Ambalanadayil OTT-യിലെത്തി

ജയ ജയ ജയ ജയ ഹേ സംവിധാനം ചെയ്ത വിപിൻ ദാസാണ് സംവിധായകൻ. ഇപ്പോഴിതാ ‘ഗുരുവായൂരമ്പല നടയിൽ’ ഒടിടിയിൽ ലഭ്യമാണ്. ജൂൺ 27-ന് സിനിമ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

Guruvayoor Ambalanadayil OTT വിശേഷങ്ങൾ

ജൂൺ 26 കഴിഞ്ഞ് അർധരാത്രി തന്നെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഗുരുവായൂരമ്പല നടയിൽ സംപ്രേഷണം ചെയ്യുന്നത്. മേയ് 16-നാണ് സൂപ്പർ ഹിറ്റ് കോമഡി ചിത്രം തിയേറ്ററുകളിലെത്തിയത്. മലയാളത്തിന്റെ പ്രമുഖ യുവതാര അണിനിരന്ന ചിത്രമാണിത്. തമിഴ് നടൻ യോഗി ബാബുവും ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.

Guruvayoor Ambalanadayil OTT
#ഗുരുവായൂരമ്പല നടയിൽ ഹോട്ട്സ്റ്റാറിൽ

ജ​ഗദീഷ്, ബൈജു, ഇർഷാദ്, കുഞ്ഞികൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. പേര് സൂചിപ്പിക്കുന്ന പോലെ ഗുരുവായൂർ ക്ഷേത്ര പരിസരം സിനിമയുടെ പ്രധാന ഭാഗമാണ്. ഇതിനായി ക്ഷേത്രത്തിന്റെ കൂറ്റൻ സെറ്റ് ഒരുക്കിയാണ് ചിത്രം നിർമിച്ചത്.

സുനില്‍ കുമാര്‍ ആയിരുന്നു സിനിമയുടെ കലാസംവിധായകൻ. നീരജ് രവി ഗുരുവായൂരമ്പല നടയിൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ജോണ്‍ കുട്ടിയാണ് സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. അങ്കിത് മേനോന്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്നു. അരുണ്‍ എസ് മണി ആണ് സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചത്.

മലയാളത്തിലെ മറ്റ് പുതിയ റിലീസുകൾ

മമ്മൂട്ടി നായകനായ ടർബോയും ഒടിടിയിലേക്ക് വരുന്നുണ്ട്. സോണി ലിവ് വഴി സിനിമ പ്രദർശനത്തിന് എത്തുമെന്നാണ് സൂചന. പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ഹിഗ്വിറ്റയും ഒടിടി സ്ട്രീമിങ്ങിന് വരുന്നുണ്ട്. സൈന പ്ലേ വഴിയാണ് ജൂൺ 28-ന് സ്ട്രീമിങ് ആംരഭിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രധാന താരങ്ങൾ.

Read More: Malayalam New OTT Release: ചിരിപ്പിക്കാനും മാസാക്കാനും ഗുരുവായൂരമ്പല നടയിൽ തുടങ്ങി തലവനും ടർബോയും വരെ

നിവിൻ പോളി നായകനായി എത്തിയ മലയാളി ഫ്രം ഇന്ത്യയും ഉടൻ ഒടിടിയിലെത്തും. ആക്ഷേപ ഹാസ്യമാക്കി ഒരുക്കിയ ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിയാണ്. ജൂലൈ 5 മുതൽ സോണിലിവിലാണ് സിനിമ സ്ട്രീം ചെയ്യുക.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo