Malayalam New OTT Release: ചിരിപ്പിക്കാനും മാസാക്കാനും ഗുരുവായൂരമ്പല നടയിൽ തുടങ്ങി തലവനും ടർബോയും വരെ
തിയേറ്ററുകളിൽ ചിരിപ്പൂരമൊരുക്കിയ Super hit Movies ഒടിടിയിലേക്ക്
ഒപ്പം ഹിഗ്വിറ്റ, തലവൻ, ടർബോ പോലുള്ള ചിത്രങ്ങളും റിലീസിനുണ്ട്
ഈ ആഴ്ച കാത്തിരിക്കുന്ന Malayalam OTT Release പരിചയപ്പെടാം
ഈ ആഴ്ച കാത്തിരിക്കുന്ന Malayalam OTT Release ഏതെല്ലാമാണെന്നോ? തിയേറ്ററുകളിൽ ചിരിപ്പൂരമൊരുക്കിയ Super hit Movies ആണ് റിലീസിനൊരുങ്ങുന്നത്. ഗുരുവായൂരമ്പല നടയിൽ മുതൽ മെഗാസ്റ്റാറിന്റെ Turbo വരെ റിലീസ് ലിസ്റ്റിലുണ്ട്. June അവസാന വാരം ഒടിടിയിലൂടെ വരുന്ന New OTT release പരിചയപ്പെടാം.
SurveyMalayalam OTT Release
പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ ഏവരും കാത്തിരിക്കുന്ന റിലീസാണ്. കൂടാതെ നിവിൻ പോളിയുടെ മലയാളി ഫ്രം ഇന്ത്യയും റിലീസിന് എത്തിയേക്കും. മമ്മൂട്ടിയുടെ ടർബോ, ആസിഫ് അലി ചിത്രം തലവൻ എല്ലാം ഒടിടി റിലീസിനൊരുങ്ങുന്നു. ലിസ്റ്റിലെ ചില ചിത്രങ്ങൾ ജൂലൈ ആദ്യ വാരം സ്ട്രീം ചെയ്യുന്നവയായിരിക്കും.
മലയാളി ഫ്രം ഇന്ത്യ OTT Release

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാള ചിത്രമാണ് Malayalee from India. നിവിൻ പോളി, അനശ്വര രാജൻ എന്നിവരാണ് മുഖ്യ താരങ്ങൾ. ധ്യാൻ ശ്രീനിവാസൻ, മഞ്ജു പിള്ള എന്നിവരും നിർണായക വേഷങ്ങളിലുണ്ട്. ആക്ഷേപ ഹാസ്യമാക്കി ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ വമ്പൻ വിജയമായില്ല. എങ്കിലും സിനിമ ഒടിടിയിൽ ഓളമുണ്ടാക്കാൻ സാധ്യതയുണ്ട്.
മലയാളി ഫ്രം ഇന്ത്യയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. സോണിലിവിലാണ് സിനിമ സ്ട്രീമിങ് ചെയ്യുക. ജൂലൈ 5 മുതലായിരിക്കും ഒടിടി സ്ട്രീമിങ്.
ഗുരുവായൂരമ്പല നടയിൽ

Guruvayoorambala Nadayil കാണാൻ ജൂലൈ 5 വരെ കാത്തിരിക്കേണ്ട. വളരെ നേരത്തെ തന്നെ സിനിമ ഒടിടിയിലേക്ക് വരുന്നു. പൃഥ്വിരാജ്, അനശ്വര, ബേസിൽ, നിഖില വിമൽ അണിനിരന്ന ചിത്രമാണിത്. കോമഡി-ഫാമിലി പാക്കേജായാണ് സിനിമ നിർമിച്ചത്. വിപിൻ ദാസാണ് ചിത്രത്തിന്റെ സംവിധായകൻ. മുദ്ദുഗൗ, ജയ ജയ ജയ ജയഹേ സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.
ജൂൺ 27 മുതൽ ഗുരുവായൂരമ്പല നടയിൽ സ്ട്രീമിങ് ആരംഭിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സിനിമ പ്രദർശനത്തിന് എത്തുന്നത്.
ടർബോ

വൈശാഖിന്റെ മാസ് ആക്ഷൻ ചിത്രമാണ് മമ്മൂട്ടി നായകനായ Turbo. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിൽ കന്നഡ നടൻ രാജ് ബി ഷെട്ടിയുമുണ്ട്. സിനിമ ഇനി ഒടിടിയിലും മാസ് ആകാൻ വരുന്നു. സോണി ലിവ് വഴിയായിരിക്കും സിനിമ റിലീസ് ചെയ്യുന്നത്. ഇതുവരെ ടർബോയുടെ ഒടിടി റിലീസ് തീയതി വ്യക്തമാക്കിയിട്ടില്ല. ജൂലൈ ആദ്യവാരം തന്നെ സിനിമ എത്തിയേക്കും.
Read More: Fahadh Faasil ത്രില്ലർ ചിത്രം Free ആയി കാണാം, ഓൺലൈനിൽ റിലീസ് ചെയ്തു
തലവൻ

ആസിഫ് അലി- ബിജു മേനോൻ കൂട്ടുകെട്ടിൽ വന്ന പുതിയ ചിത്രമാണിത്. ഫീൽ ഗുഡ് സിനിമകളിലൂടെ പ്രശസ്തനായ ജിസ് ജോയ് ആണ് സംവിധായകൻ. എന്നാൽ രണ്ട് പൊലീസ് ഓഫീസർമാരെ ചുറ്റിപ്പറ്റിയുള്ള Thalavan ത്രില്ലർ ചിത്രമാണ്. സിനിമയിലെ ആസിഫ് അലിയുടെ പ്രകടനം നിരൂപക പ്രശംസ പിടിച്ചുപറ്റി.
സോണി LIV വഴിയാണ് തലവൻ ഒടിടിയിൽ എത്തുന്നത്. ഇതുവരെയും റിലീസ് പ്രഖ്യാപിച്ചില്ല. ഈ വാരമോ ജൂലൈ ആദ്യമോ സിനിമ പ്രതീക്ഷിക്കാം.
ഹിഗ്വിറ്റ

സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ഒരുമിച്ച ചിത്രമാണ് Higuita. റിലീസ് ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും സിനിമ ഒടിടിയിൽ എത്താൻ വൈകി. ഇപ്പോഴിതാ ഹിഗ്വിറ്റയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ ഹേമന്ദ് ജി നായരാണ് സിനിമയുടെ സംവിധായകൻ.
പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ജൂൺ 28-ന് സ്ട്രീമിങ് ആരംഭിക്കും. സൈന പ്ലേ വഴിയാണ് സിനിമ ഒടിടി റിലീസിന് എത്തുന്നത്.
നാഗേന്ദ്രൻസ് ഹണിമൂൺസ്

സുരാജ് വെഞ്ഞാറമൂടിന്റെ മറ്റൊരു ചിത്രം കൂടി ഒടിടിയിലേക്ക് വരുന്നുണ്ട്. ശ്വേത മേനോൻ, ഗ്രേസ് വർഗീസ്, കനി കുസൃതി തുടങ്ങി പ്രശസ്ത താരനിര സിനിമയിലുണ്ട്. നിരഞ്ജന അനൂപ്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും മുഖ്യവേഷങ്ങളിലുണ്ട്.
നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ഡാർക് കോമഡിയാണ് ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴിയായിരിക്കും Nagendran’s Honeymoons റിലീസ് ചെയ്യുന്നത്. ജൂലൈ ആദ്യം വാരം സിനിമ സ്ട്രീമിങ് ആരംഭിച്ചേക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile