Fahadh Faasil ത്രില്ലർ ചിത്രം Free ആയി കാണാം, ഓൺലൈനിൽ റിലീസ് ചെയ്തു
Fahadh Faasil നായകനായ ധൂമം ഫ്രീയായി ഒടിടിയിൽ കാണാം
ഹൊംബാളെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് Dhoomam
ഫഹദ് ഫാസിലും റോഷൻ മാത്യവും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു
Fahadh Faasil നായകനായ Malayalam Thriller ചിത്രം ഓൺലൈനായി കാണാം. കെജിഎഫ് നിർമിച്ച ഹൊംബാളെ ഫിലിംസാണ് Dhoomam ഒരുക്കിയത്. ചിത്രമിപ്പോൾ ഹൊംബാളെ ഫിലിംസ് തന്നെ ഓൺലൈനിൽ റിലീസ് ചെയ്തിരിക്കുകയാണ്.
SurveyFahadh Faasil ചിത്രം ഓൺലൈനായി കാണാം
ഫഹദ് ഫാസിലും റോഷൻ മാത്യവും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. അപർണ ബാലമുരളിയാണ് നായിക. ഹൊംബാളെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് Dhoomam. സിനിമ തിയേറ്ററിൽ കാര്യമായ വിജയമൊന്നും നേടിയിരുന്നില്ല. ഇതിനെ തുടർന്ന് ഒടിടി പ്ലാറ്റ്ഫോമുകളും റിലീസിൽ നിന്ന് മാറി. ഇപ്പോഴിതാ ഫ്രീയായി സിനിമ ഓൺലൈനിൽ തന്നെ കാണാനുള്ള അവസരമാണിത്.

Fahadh Faasil ചിത്രം ഫ്രീയായി കാണാം, എങ്ങനെ?
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രമാണ് ധൂമം. 2023 ജൂണ്‍ 23-നാണ് സിനിമ തിയേറ്ററിലെത്തിയത്. റിലീസിന്റെ സമയങ്ങളിൽ ആമസോൺ പ്രൈം ധൂമത്തിന്റെ റൈറ്റ്സ് വാങ്ങിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പിന്നീട് സിനിമയുടെ പരാജയം കാരണം ആമസോണും ഇതിൽ നിന്ന് പിന്മാറിയെന്നാണ് റിപ്പോർട്ട്.
ശേഷം ആപ്പിള്‍ ടിവിയിലൂടെ സിനിമ സ്ട്രീം ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും സിനിമ ഓൺലൈനിൽ റിലീസ് ചെയ്തിരിക്കുന്നു. അതും ഫ്രീയായി, ഒരു സബ്സ്ക്രിപ്ഷനുമില്ലാതെ നിങ്ങൾക്ക് ധൂമം കാണാം. ഹൊംബാളെ ഫിലിംസ് യൂട്യൂബിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.
സിഗരറ്റ് വിപണിയാണ് ധൂമം എന്ന ത്രില്ലർ ചിത്രത്തിന്റെ പശ്ചാത്തലം. ലോക പുകയില വിരുദ്ധ ദിനത്തിലാണ് സിനിമ യൂട്യൂബിലെത്തിയതും. സിഗരറ്റ് നിർമാണ കമ്പനിയിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരന്റെ വേഷമാണ് ഫഹദിന്റേത്. അദ്ദേഹത്തിന്റെ ഭാര്യ ദിയയുടെ വേഷം അപർണ അവതരിപ്പിച്ചിരിക്കുന്നു. കമ്പനി ഉടമസ്ഥനായി റോഷൻ മാത്യുവും വേഷമിട്ടു. മഹേഷിന്റെ പ്രതികാരം ചിത്രത്തിലെ കോമ്പോ ധൂമത്തിലൂടെ ആവർത്തിച്ചുവെന്ന പ്രത്യേകതയുമുണ്ട്.
കന്നഡ സംവിധായകന്റെ മലയാള സിനിമ
പവന്‍ കുമാര്‍ എന്ന കന്നഡ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നതും കന്നഡയിലെ പ്രമുഖ കലാകാരനാണ്. പൂർണ്ണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധായകൻ.
Read More: Latest Bollywood Movie in OTT: ആക്ഷയ് കുമാർ- പൃഥ്വിരാജ് ചിത്രം OTT Release പ്രഖ്യാപിച്ചു
അച്യുത് കുമാർ, വിനീത്, ജോയ് മാത്യു, അനു മോഹൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസിലിന്റെ കരിയറിലെ വലിയ ബജറ്റുകളിൽ നിർമിച്ച ചിത്രങ്ങളിലൊന്നാണ് ധൂമം. സിഗരറ്റിൽ പുകഞ്ഞു തീരുന്ന ജീവിതങ്ങളെ സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. തിയേറ്ററുകളിൽ നിരാശയായിരുന്നെങ്കിലും ഡിജിറ്റൽ റിലീസിൽ ധൂമത്തെ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile