ആടുജീവിതം OSCAR അവാർഡിന് തൊട്ടരികെ! റസൂൽ പൂക്കുട്ടിയ്ക്ക് വീണ്ടും ഓസ്കാറോ! OTT വിശേഷങ്ങളും…

HIGHLIGHTS

പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുകെട്ടിലൊരുങ്ങിയ സിനിമ ഓസ്കറിന് തൊട്ടരികെ എത്തി

വീണ്ടും റെസൂൽ പൂക്കുട്ടി കേരളത്തിലേക്ക് ഓസ്കർ എത്തിക്കുമോ എന്ന പ്രതീക്ഷയിലാണ് ആരാധകർ

ഓസ്കർ നോമിനേഷനിലേക്ക് സിനിമയുടെ സൗണ്ട് എഡിറ്റേഴ്സിന് നോമിനേഷൻ ലഭിച്ചിരിക്കുകയാണ്

ആടുജീവിതം OSCAR അവാർഡിന് തൊട്ടരികെ! റസൂൽ പൂക്കുട്ടിയ്ക്ക് വീണ്ടും ഓസ്കാറോ! OTT വിശേഷങ്ങളും…

മലയാളത്തിന്റെ യശസ്സുയർത്തി Aadujeevitham OSCAR പട്ടികയിൽ. പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുകെട്ടിലൊരുങ്ങിയ സിനിമ ഓസ്കറിന് തൊട്ടരികെ എത്തി. Aadujeevitham: The Goat Life ഓസ്കറിൽ തിളങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. സിനിമാപ്രേമികളുടെ പ്രാർഥന സഫലമാകുമെങ്കിൽ, വീണ്ടും റെസൂൽ പൂക്കുട്ടി കേരളത്തിലേക്ക് ഓസ്കർ എത്തിക്കും.

Digit.in Survey
✅ Thank you for completing the survey!

ആടുജീവിതം OSCAR: Update

ഓസ്കർ നോമിനേഷനിലേക്ക് സിനിമയുടെ സൗണ്ട് എഡിറ്റേഴ്സിന് നോമിനേഷൻ ലഭിച്ചിരിക്കുകയാണ്. മോഷൻ പിക്ചേഴ്സ് സൗണ്ട് എഡിറ്റേഴ്സ് എന്ന MPSE വിഭാഗത്തിലേക്കാണ് നാമനിർദേശം ലഭിച്ചിരിക്കുന്നത്. റസൂൽ പൂക്കുട്ടിയ്ക്കും, വിജയ് കുമാര്‍ മഹാദേവയ്യയുമാണ് ആടുജീവിതത്തിലൂടെ ഓസ്കർ നോമിനേഷനിൽ എത്തിച്ചേർന്നത്.

സ്ലം ഡോഗ് മില്യണയർ എന്ന ബ്രിട്ടീഷ് ചിത്രത്തിലൂടെ മുമ്പും റസൂല്‍ പൂക്കുട്ടി ഓസ്കർ സ്വന്തമാക്കിയിരുന്നു. വീണ്ടും അദ്ദേഹത്തിന് അക്കാദമി അവാർഡ് നേടുകയാണെങ്കിൽ അത് മലയാള സിനിമയിലൂടെയാണെന്നതാണ് അഭിമാനം. റസൂല്‍ പൂക്കുട്ടി തന്നെയാണ് ഓസ്കറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം പങ്കുവച്ചത്. എഴുപത്തിരണ്ടാമത് ഗോള്‍ഡൻ റീല്‍ അവാര്‍ഡിലേക്കാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

Aadujeevitham: The Goat Life OSCAR
റെസൂൽ പൂക്കുട്ടി FB പോസ്റ്റ്

എമില പെരേസ്, ദി ഗേൾ വിത്ത് ദി നീഡിൽ മുബി തുടങ്ങിയ സിനിമകളാണ് മത്സരത്തിലെ മറ്റ് പോരാളികൾ. ഇവയെല്ലാം നെറ്റ്ഫ്ലിക്സിലെ ചിത്രങ്ങളാണ്.

Also Read: ലിയോനാർഡോ ഡികാപ്രിയോ അടുത്ത സീസണിൽ! New Squid Game കൊറിയൻ ത്രില്ലർ 92 രാജ്യങ്ങളിൽ നമ്പർ 1 Hit!

OSCAR നോമിനേഷൻ ചിത്രം OTT-യിൽ എവിടെ കാണാം?

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. സിനിമയ്ക്കായി അദ്ദേഹം ശരീരത്തെ മാറ്റിയെടുത്ത്, നജീബിന്റെ ദുരവസ്ഥകളെ അത്ഭുതമായി വരച്ചുകാട്ടി. സിനിമ തിയേറ്ററിലും ഒടിടിയിലും വമ്പൻ പ്രതികരണം സ്വന്തമാക്കി.

ആടുജീവിതം അഥവാ ദി ഗോട്ട് ലൈഫ് നെറ്റ്ഫ്ലിക്സിലാണ് ഒടിടി റിലീസ് ചെയ്തത്. ഇപ്പോഴും സിനിമ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്.

Aadujeevitham: അതിജീവനത്തിന്റെ ജീവിതം

മലയാളത്തില്‍ നിന്ന് അതിവേഗത്തില്‍ 50 കോടി, 100 കോടി ക്ലബിലെത്തിയ സിനിമ കൂടിയാണിത്. സിനിമയിലെ സംഗീതം ഒരുക്കിയത് എ.ആർ റഹ്മാനായിരുന്നു. ആടുജീവിതത്തിലെ രണ്ടുഗാനവും പശ്ചാത്തല സം​ഗീതവും ഓസ്കർ പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചു.

എന്നാൽ സംഗീതത്തിനുള്ള ആടുജീവിതത്തിന്റെ ഓസ്കർ പ്രതീക്ഷ സഫലമായില്ല. എങ്കിലും ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അവാര്‍ഡ് ഈ ചിത്രത്തിലൂടെ റഹ്മാൻ സ്വന്തമാക്കിയിരുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo