ലിയോനാർഡോ ഡികാപ്രിയോ അടുത്ത സീസണിൽ! New Squid Game കൊറിയൻ ത്രില്ലർ 92 രാജ്യങ്ങളിൽ നമ്പർ 1 Hit!

HIGHLIGHTS

Squid Game Season 2 ഏറ്റവും ജനപ്രിയമായ സീരീസ് ചാർട്ടിലേക്ക്...

Squid Game Season 3 2025 അവസാനം എത്തുമെന്നാണ് റിപ്പോർട്ട്

മൂന്നാം ഭാഗത്തിൽ ലിയോനാർഡോ ഡികാപ്രിയോയും പ്രധാന വേഷം ചെയ്യുമെന്ന് സൂചന

ലിയോനാർഡോ ഡികാപ്രിയോ അടുത്ത സീസണിൽ! New Squid Game കൊറിയൻ ത്രില്ലർ 92 രാജ്യങ്ങളിൽ നമ്പർ 1 Hit!

ലോകത്തെമ്പാടും ആരാധകരുള്ള Neflix സീരീസാണ് Squid Game. ഡിസംബർ 26-ന് Squid Game 2 സംപ്രേഷണത്തിന് എത്തി. 2021-ൽ റിലീസായ കൊറിയൻ ത്രില്ലറിന് 3 വർഷത്തിന് ശേഷമാണ് രണ്ടാം ഭാഗമെത്തിയത്. ലോകത്തൊട്ടാകെ ഹിറ്റായ സീരീസിന്റെ രണ്ടാം സീസണും ഗംഭീര പ്രതികരണമാണ് നേടുന്നത്. പോരാഞ്ഞിട്ട് സീരീസിന് ഒരു അവസാന ഭാഗം കൂടി വരുന്നതായാണ് വാർത്ത.

Digit.in Survey
✅ Thank you for completing the survey!

ഡികാപ്രിയോയുടെ Squid Game 3!

Squid Game Season 3 2025 അവസാനം എത്തുമെന്നാണ് റിപ്പോർട്ട്. മൂന്നാം ഭാഗത്തിൽ ലിയോനാർഡോ ഡികാപ്രിയോയും പ്രധാന വേഷം ചെയ്യുമെന്നതായാണ് സൂചന. എന്തായാലും സ്ക്വിഡ് ഗെയിം സീസൺ 2 അക്ഷരാർഥത്തിൽ സീരീസ് പ്രേമികളെ ഞെട്ടിച്ചു. ഇത് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.

Squid Game Season 2
Squid Game Season 2

Squid Game Season 2: നെറ്റ്ഫ്ലിക്സ് ഹിറ്റ്

Netflix പ്രകാരം Squid Game Season 2 നിലവിൽ 92 രാജ്യങ്ങളിൽ ഹിറ്റാണ്. അതും വെറും ഹിറ്റ് സീരീസല്ല. സ്ക്വിഡ് ഗെയിം സീസൺ 2 ആണ് ഒന്നാം നമ്പർ ഷോയായി കുതിക്കുന്നത്. ഇതിനകം 68 ദശലക്ഷത്തിലധികം വ്യൂസും സീരീസ് നേടിയതായാണ് പറയുന്നത്. നെറ്റ്ഫ്ലിക്സിലെ ഏറ്റവും ജനപ്രിയമായ ഏഴാമത്തെ ഇംഗ്ലീഷ് ഇതര ഷോയായും സ്ക്വിഡ് ഗെയിം 2 മാറി. IGN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സീരീസിനൊപ്പം Netflix ഗെയിമും!

സീരീസിന് പുറമെ, ആരാധകർക്ക് മറ്റൊരു സമ്മാനം കൂടി നെറ്റ്ഫ്ലിക്സ് ഒരുക്കിയിട്ടുണ്ട്. സ്‌ക്വിഡ് ഗെയിം അൺലീഷ്‌ഡ് എന്ന് വിളിക്കുന്ന സ്‌ക്വിഡ് ഗെയിം വീഡിയോ ഗെയിം പുറത്തിറക്കി. Squid Game Unleashed നെറ്റ്ഫ്ലിക്സ് ആപ്പിൽ ലഭ്യമാണ്. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിലും ഇത് ലഭ്യമാണ്. ട്വിസ്റ്റഡ് ടൂർണമെന്റുകളും, വമ്പൻ ചാലഞ്ചുകളുമുള്ള മൾട്ടിപ്ലെയർ ബാറ്റിൽ റോയൽ ഗെയിമാണിത്.

Also Read: Marco New Record: ബാഹുബലിയ്ക്ക് ശേഷം ആ നേട്ടം Marco എടുത്തു! ഇപ്പോഴിതാ OTT Update വിവരങ്ങളും…

സ്‌ക്വിഡ് ഗെയിം സീസൺ 2

3 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ന്യൂ ഇയർ സമ്മാനമായി രണ്ടാം സീസൺ എത്തിയത്. ഏഴ് എപ്പിസോഡുകളായാണ് സ്‌ക്വിഡ് ഗെയിം സീസൺ 2 ഒരുക്കിയത്. ഹവാങ് ഡോങ് ഹ്യൂവാണ് സീരീസ് സംവിധാനം ചെയ്തത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo