OTT Release This Week: ഈ വാരം ത്രില്ലിങ്ങോട് ത്രില്ലിങ്! Pani മുതൽ I Am കാതലനും റൈഫിൾ ക്ലബ്ബും, ഒട്ടേറെ ചിത്രങ്ങൾ
ഈ വാരം മലയാളത്തിൽ റിലീസിന് എത്തിയവയിൽ മിക്കവയും ത്രില്ലറുകളാണ്
നസ്ലെൻ പ്രേമലു സംവിധായകനുമായി വീണ്ടുമൊരുമിച്ച സിനിമയും ഒടിടിയിൽ എത്തി
തമിഴിൽ വെട്രിമാരൻ ചിത്രം ഒടിടി റിലീസിനെത്തി
OTT Release This Week: ഈ വാരം ഒടിടിയിൽ എത്തിയിട്ടുള്ളത് വമ്പൻ സിനിമകളാണ്. ഇവയിലെല്ലാം ഉൾപ്പെട്ടത് ഏറ്റവും കാത്തിരുന്ന ചിത്രങ്ങളാണെന്നതും മറ്റൊരു പ്രത്യേകതയാണ്. ഈ ആഴ്ച മലയാളത്തിൽ റിലീസിന് എത്തിയവയിൽ മിക്കവയും ത്രില്ലറുകളാണ്.
Surveyമലയാളം OTT Release
ജോജു ജോർജ്ജിന്റെ ഏറ്റവും പുതിയ ചിത്രം പ്രേക്ഷകർ ഒടിടി റിലീസിനായി കാത്തിരിക്കുകയായിരുന്നു. കൂടാതെ നസ്ലെൻ പ്രേമലു സംവിധായകനുമായി വീണ്ടുമൊരുമിച്ച സിനിമയും ഒടിടിയിൽ എത്തി. റൈഫിൾ ക്ലബ്ബാണ് മറ്റൊരു ത്രില്ലർ.

ഈ വാരം പ്രധാന OTT Release ചിത്രങ്ങൾ
മലയാളത്തിൽ മാത്രമല്ല തമിഴിലും ഗംഭീര സിനിമകൾ ഒടിടിയിലേക്ക് അണിനിരക്കുന്നു. ഓരോ സിനിമകളും പല ഒടിടി പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. തമിഴിൽ വെട്രിമാരൻ ചിത്രം ഒടിടി റിലീസിനെത്തി. പുത്തൻ ഒടിടി റിലീസും അവയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും അറിയാം.
ഐ ആം കാതലൻ (I Am Kathalan)

ഇതുവരെ നസ്ലെനെ കോമഡി, ഹീറോ പരിവേഷങ്ങളിൽ കണ്ടായിരിക്കും പരിചയം. എന്നാൽ ഐ ആം കാതലൻ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ത്രില്ലർ ചിത്രമാണ്. സൈബർ കുറ്റകൃത്യമായ ഹാക്കിങ് പോലുള്ള വിഷയങ്ങളാണ് സിനിമയിൽ വിവരിക്കുന്നത്.
ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍ എന്നിവരാണ് മുഖ്യതാരങ്ങൾ. I Am Kathalan മനോരമ മാക്സിൽ ഈ ആഴ്ച സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
Pani OTT Release
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. ഗിരി എന്ന കേന്ദ്രവേഷവും അദ്ദേഹം തന്നെയാണ് അവതരിപ്പിച്ചത്. സാഗർ സൂര്യ, ജുനൈസ്, സീമ, അഭിനയ എന്നിവരാണ് മറ്റ് മുഖ്യ താരങ്ങൾ.
പ്രതികാരത്തിലൂടെ ത്രില്ലർ കഥ പറഞ്ഞ ചിത്രം ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചു. സോണി ലിവ്വിൽ ചിത്രം ഇപ്പോൾ ലഭ്യമാണ്.
റൈഫിൾ ക്ലബ്ബ് (Rifle Club)

ആഷിഖ് അബു സംവിധാനം ചെയ്ത Rifle Club ജനുവരി 16 മുതൽ ഒടിടി സ്ട്രീമിങ്ങിലുണ്ട്. സുൽത്താൻ ബത്തേരിയിലെ റൈഫിൾ ക്ലബ്ബുകളും തോക്കുകളും എല്ലാം ചേർത്തൊരുക്കിയ ആക്ഷൻ ത്രില്ലറാണ് ചിത്രം.
വിജയരാഘവൻ, ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരാണ് മുഖ്യതാരങ്ങൾ. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം നിങ്ങൾക്ക് നെറ്റ്ഫ്ലിക്സിൽ ആസ്വദിക്കാം.
വിടുതലൈ 2 (Viduthalai Part 2)

സൂരി മുഖ്യവേഷം ചെയ്ത വിടുതലൈ ആദ്യഭാഗം വമ്പൻ ഹിറ്റായിരുന്നു. വിജയ് സേതുപതിയുടെ വിടുതലൈ പാർട്ട് 2 ഇപ്പോൾ ഒടിടി സ്ട്രീം ചെയ്യുന്നു. സൂരി, മഞ്ജു വാരിയർ എന്നിവരാണ് രണ്ടാം ഭാഗത്തിലെ മറ്റ് പ്രധാന താരങ്ങൾ. വെട്രിമാരൻ ചിത്രം നിങ്ങൾക്ക് സീ5-ലൂടെ ആസ്വദിക്കാം.
Also Read: Rifle Club OTT Update: വെടി, പുക, മാസ്! റൈഫിൾ ക്ലബ്ബ് ഇതാ ഒടിടിയിൽ എത്തി
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile