Latest OTT release: Bougainvillea, എയറിലായ കങ്കുവ, പ്രണയത്തിന്റെ ഖൽബ്, ചിരിപ്പിക്കാൻ പൊറാട്ട് നാടകം, ഒട്ടേറെ ചിത്രങ്ങൾ

HIGHLIGHTS

മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി നിരവധി സിനിമകളാണ് റിലീസിനെത്തുന്നത്

ഇതിൽ നിങ്ങൾ മാസങ്ങളായി കാത്തിരുന്ന സിനിമകളുമുണ്ട്

അമരൻ, ഖൽബ്, ഫാമിലി, കങ്കുവ മുതൽ ബോഗയ്ൻവില്ല വരെ...

Latest OTT release: Bougainvillea, എയറിലായ കങ്കുവ, പ്രണയത്തിന്റെ ഖൽബ്, ചിരിപ്പിക്കാൻ പൊറാട്ട് നാടകം, ഒട്ടേറെ ചിത്രങ്ങൾ

ഈ ആഴ്ചയിലെ പുത്തൻ OTT release ചിത്രങ്ങൾ ഏതൊക്കെയെന്നോ? ദുൽഖർ സൽമാന്റെ Lucky Bashkar കഴിഞ്ഞ വാരത്തിലെ പ്രധാന റിലീസായിരുന്നു. ഡിസംബർ അടുത്ത വാരത്തിലേക്ക് കടക്കുമ്പൾ ഒട്ടനവധി പുതിയ ചിത്രങ്ങൾ വരുന്നു.

Digit.in Survey
✅ Thank you for completing the survey!

ഈ ആഴ്ചയിലെ OTT release ചിത്രങ്ങൾ

മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി നിരവധി സിനിമകളാണ് റിലീസിനെത്തുന്നത്. New OTT Release ചിത്രങ്ങളിൽ ബിഗ് ബജറ്റ് സിനിമകളും ഉണ്ടെന്നതാണ് മറ്റൊരു വിശേഷം. സൂര്യ നായകനായ Kanguva തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം കണ്ടില്ല. ഇനി സിനിമ ഒടിടിയിലേക്കും കടക്കുന്നു. അതേ സമയം മേജർ മുകുന്ദ് വരദരാജിന്റെ ജീവിതകഥ അമരനിലൂടെ ഇപ്പോൾ ഒടിടിയിൽ കാണാം.

ott release this week
ഈ ആഴ്ചയിലെ OTT release ചിത്രങ്ങൾ

New OTT Release ചിത്രങ്ങൾ

ഈ ആഴ്ച ഒരുപാട് സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി റിലീസ് ചെയ്തത്. ഇതിൽ നിങ്ങൾ മാസങ്ങളായി കാത്തിരുന്ന സിനിമകളുമുണ്ട്. പ്രണയിക്കാനും ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനുമായി ഒടിടിയിൽ പുത്തൻ റിലീസുകളുടെ ചാകരയാണ്. സിനിമ മാത്രമല്ല കേരള ക്രൈം ഫയൽസ് സീരീസിന്റെ രണ്ടാം സീസണും ഈ ആഴ്ച എത്തും.

അമരൻ (Amaran)

ഈ ആഴ്ചയിലെ OTT release ചിത്രങ്ങൾ

ശിവകാർത്തികേയൻ, സായ് പല്ലവി എന്നിവർ ജോഡിയായി എത്തിയ ചിത്രമാണിത്. മേജർ മുകുന്ദ് വരദരാജന്റെ ധീരമായ ജീവിതമാണ് Amaran ചിത്രത്തിന്റെ പ്രമേയം. സിനിമ നെറ്റ്ഫ്ലിക്സിൽ ഇപ്പോൾ സ്ട്രീം ചെയ്യുന്നു. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സിനിമയുടെ സംവിധായകൻ.

പൊറാട്ട് നാടകം OTT Release (Porattu Nadakam)

ഈ ആഴ്ചയിലെ OTT release ചിത്രങ്ങൾ

സൈജു കുറുപ്പ് നായകനായ കോമഡി എന്റർടെയിനറാണ് Porattu Nadakam. സിദ്ദിഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ ആണ് സിനിമ സംവിധാനം ചെയ്തത്. രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, ആര്യ വിജയൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തിയേറ്ററുകളിൽ ചിരിപ്പൂരം ഒരുക്കിയ ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. ആമസോൺ പ്രൈമിലൂടെ പൊറാട്ട് നാടകം ഓൺലൈനിൽ ആസ്വദിക്കാം.

ബോഗയ്ൻവില്ല (Bougainvillea)

ഈ ആഴ്ചയിലെ OTT release ചിത്രങ്ങൾ

അമൽ നീരദിന്റെ ഏറ്റവും പുതിയ സംവിധാന ചിത്രമാണ് Bougainvillea. ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രത്തിനായി സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ്. ഡിസംബർ 13 മുതൽ സിനിമ സോണി ലിവിൽ കാണാം. വ്യാഴാഴ്ച അർധരാത്രി മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.

കങ്കുവ (Kanguva)

ഈ ആഴ്ചയിലെ OTT release ചിത്രങ്ങൾ

ഈ വാരത്തിൽ ഒടിടിയിലേക്ക് സൂര്യ ചിത്രം Kanguva എത്തുന്നുണ്ട്. തിയേറ്ററുകളിൽ സിനിമ വിജയം കണ്ടില്ല. പോരാതാ, സിനിമയ്‌ക്കെതിരെ ട്രോളുകളും വിർമശനങ്ങളും പ്രചരിച്ചിരുന്നു. സിരുത്തൈ ശിവ സംവിധാനം ചെയ്ത തമിഴ് ചിത്രം നവംബർ 14-നാണ് തിയേറ്ററുകളിൽ എത്തിയത്. സിനിമ ഒരു മാസം കഴിഞ്ഞ് ഒടിടിയിലേക്കും പ്രവേശിക്കുന്നു. ഡിസംബർ 13ന് ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്യും.

ഫാമിലി (Family)

ആട്ടം സിനിമയ്ക്ക് ശേഷം വിനയ് ഫോർട്ട് മുഖ്യവേഷത്തിലെത്തിയ ചിത്രമാണിത്. ഡോണ്‍ പാലത്തറ എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ച ചിത്രമാണ് family. മാത്യു തോമസ്, ദിവ്യ പ്രഭ എന്നിവരാണ് മറ്റ് താരങ്ങൾ. സിനിമ ഡിസംബർ 6 മുതൽ മനോരമ മാക്സിൽ സ്ട്രീം ചെയ്യുന്നു.

ഖൽബ് (QALB)

ഈ ആഴ്ചയിലെ OTT release ചിത്രങ്ങൾ

ഏറെ നാളായി പ്രേക്ഷകർ ഒടിടിയിൽ കാണാൻ ആഗ്രഹിച്ച ചിത്രമാണ് QALB. മൈക്ക് ഫെയിം രഞ്ജിത് സജീവും പുതുമുഖ താരം നേഹ നസ്‌നീനുമാണ് പ്രധാന കഥാപാത്രങ്ങൾ. സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സാജിദ് യഹിയ സംവിധാനം ചെയ്ത ഖൽബ് ഒടിടിയിലെത്തി. ഈ വർഷം ജനുവരിയിൽ തിയേറ്ററിൽ റിലീസ് ചെയ്ത സിനിമയാണിത്. ആമസോൺ പ്രൈമിലൂടെ നിങ്ങൾക്ക് പ്രണയാതുരമായ ഖൽബ് വീട്ടിലിരുന്ന് കാണാം.

ലക്കി ഭാസ്കർ (Lucky Bashkar)

DQ നായകനായ തെലുഗു ചിത്രം Lucky Bashkar ഒടിടിയിലുണ്ട്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രത്തിന് ആഗോളതലത്തിൽ ഗംഭീര പ്രശംസയാണ് ലഭിക്കുന്നത്. ബാങ്ക് അഴിമതി, ഓഹരി വിപണി തട്ടിപ്പിനെ കുറിച്ചെല്ലാം സിനിമ പറഞ്ഞുപോകുന്നു. ദുൽഖറിന്റെ പ്രകടനവും ത്രില്ലിങ് എക്സ്പീരിയൻസും നിങ്ങൾക്ക് നെറ്റ്ഫ്ലിക്സിലൂടെ കാണാം. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിൽ സിനിമ ലഭ്യമാണ്.

Also Read: OTT Release This Month: തിയേറ്ററിൽ Pushpa 2, ഒടിടിയിൽ ജോജു ജോർജിന്റെ പണി മുതൽ Amaran, ബോഗയ്ൻവില്ല, നിരവധി റിലീസുകൾ

ജിഗ്ര (Jigra)

ഈ ആഴ്ചയിലെ OTT release ചിത്രങ്ങൾ

ആലിയ ഭട്ടിന്റെ Jigra എന്ന ബോളിവുഡ് സിനിമയും ഒടിടിയിലെത്തി. വസൻ ബാല സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. തിയേറ്ററുകളിൽ സിനിമ പ്രതീക്ഷിച്ച വിജയം കണ്ടില്ല. കരൺ ജോഹറും അലിയ ഭട്ടും ചേർന്നാണ് ജിഗ്ര നിർമിച്ചത്.

ആൻ ഓൾമോസ്റ്റ് ക്രിസ്മസ് സ്റ്റോറി ( An Almost Christmas Story)

ഡേവിഡ് ലോവറി സംവിധാനം ചെയ്ത ആനിമേഷൻ ഫാന്റസി ചിത്രമാണിത്. ആൻ ഓൾമോസ്റ്റ് ക്രിസ്മസ് സ്റ്റോറി ഒടിടിയിൽ ഇതിനകം ലഭ്യമാണ്. 21 മിനിറ്റ് ദൈർഘ്യമുള്ളതാണ് ഈ ഹ്രസ്വചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സിനിമ ആസ്വദിക്കാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo