Nayanthara Wedding: നയൻതാരയുടെ ആഡംബര വിവാഹ വീഡിയോ ഇനി ഒടിടിയിൽ, ഗൗതം മേനോൻ സംവിധായകൻ
Nayanthara Wedding ഡോക്യുമെന്ററി റിലീസിനൊരുങ്ങുന്നു
സംവിധായകന്‍ ഗൗതം വാസുദേവ് മേനോനാണ് വെഡ്ഡിങ് ഡോക്യുമെന്ററിയുടെ സംവിധായകൻ
ഒരു മണിക്കൂറും 21 മിനിറ്റും ദൈർഘ്യമുള്ള വിവാഹ വീഡിയോ ആണിത്
Nayanthara Wedding: നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി റിലീസിനൊരുങ്ങുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് പ്രൊഢ ഗംഭീരമായി നടന്ന വിവാഹചടങ്ങളുകൾ OTT പ്ലാറ്റ്ഫോമിലേക്ക്. തെന്നിന്ത്യൻ ചലച്ചിത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹ വിശേഷങ്ങളാണിത്.
SurveyNayanthara Wedding Video ഉടൻ…
2022 ജൂൺ 9-നാണ് നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും തമ്മിൽ വിവാഹിതരായത്. എന്നാൽ ഏതാനും ഫോട്ടോകൾ ഒഴികെ വീഡിയോകളൊന്നും ഇതുവരെയും പുറത്തുവിട്ടിരുന്നില്ല. വിവാഹത്തിന്റെ എക്സ്ക്ലൂസീവ് കവറിങ് നെറ്റ്ഫ്ലിക്സിനായിരുന്നു. വിവാഹം കഴിഞ്ഞ് അടുത്ത മാസങ്ങളിൽ തന്നെ ഇത് സ്ട്രീം ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നയൻതാരയുടെ മക്കൾക്ക് 2 വയസ് പൂർത്തിയാകുമ്പോഴും, വിവാഹവീഡിയോ എത്തിയിട്ടില്ല.

സിനിമാലോകം ഞെട്ടിയ Nayanthara Wedding
മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു സൂപ്പർ താരത്തിന്റെ വിവാഹം. എആർ റഹ്മാൻ, ഷാരൂഖ് ഖാൻ, രജനികാന്ത് തുടങ്ങി നിരവധി പ്രമുഖർ വിവാഹത്തിനുണ്ടായിരുന്നു. തമിഴകത്തെ പവർ കപ്പിൾസിന്റെ ആഡംബര വിവാഹത്തിന്റെ വീഡിയോ കാണാൻ പ്രേക്ഷകരും ആകാംക്ഷയിലാണ്.
നയൻതാര: Beyond The Fairy Tale
വിവാഹത്തിലെ നയൻതാരയുടെ ചുമന്ന സാരിയിലെ ലുക്ക് വൻപ്രശംസ പിടിച്ചുപറ്റിയിരുന്നു. വിവാഹത്തിലെ കൂടുതൽ നിമിഷങ്ങൾ ഉടൻ ഒടിടിയിലൂടെ കാണാം. നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ എന്നാണ് ഡോക്യുമെന്ററിയുടെ പേര്.
OTT Release: നയൻസ്- വിക്കി കല്യണം നെറ്റ്ഫ്ലിക്സിൽ
Nayanthara Wedding Video നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. ദീപാവലിയോട് അനുബന്ധിച്ച് ഡോക്യുമെന്ററി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനാണ് വെഡ്ഡിങ് ഡോക്യുമെന്ററിയുടെ സംവിധായകൻ. ഒരു മണിക്കൂറും 21 മിനിറ്റും ദൈർഘ്യമുള്ള വിവാഹ വീഡിയോ ആണിതെന്ന് അറിയിച്ചിട്ടുണ്ട്.

2015 ൽ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് നയൻസും വിക്കിയും പരിചയപ്പെടുന്നത്. വിജയ് സേതുപതി- നയൻതാര സിനിമയുടെ സംവിധായകനായിരുന്നു വിഘ്നേഷ്. ശേഷം ഇവർ പ്രണയത്തിലായി. 2021-ൽ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. താരദമ്പതികൾ തമ്മിൽ രജിസ്ട്രർ വിവാഹവും നടന്നിരുന്നു.
2022 ജൂണിലെ വിവാഹത്തിന് ശേഷം ഒക്ടോബറിൽ ഇരുവരും ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തി. ഉലകം, ഉയിർ എന്ന് രണ്ട് ഇരട്ട കുട്ടികൾ പിറന്നതായി കപ്പിൾസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വാടക ഗർഭധാരണത്തിലൂടെയാണ് ഇവർക്ക് ആൺമക്കൾ പിറന്നത്. ഇത് വിവാദമായെങ്കിലും, ദമ്പതികൾ നിയമലംഘനം നടത്തിയില്ലെന്ന് തമിഴ്വനാട് സർക്കാർ അറിയിച്ചിരുന്നു.
READ MORE: Surprise OTT Release: ആന്റണി പെപ്പെ ചിത്രം Kondal ഒടിടിയിലെത്തി, എവിടെ കാണാം?
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile