വേനലവധി കാലം കുടുംബത്തോടൊപ്പം ആഘോഷമാക്കാൻ ഒരു കിടിലൻ QLED TV വാങ്ങാം. പ്രീമിയം ബ്രാൻഡായ ഏസറിന്റെ 4K Ultra HD Smart TV ഇപ്പോൾ അമ്പരപ്പിക്കുന്ന വിലക്കുറവിൽ ആമസോണിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു. മികച്ച ദൃശ്യാനുഭവവും ആധുനിക ഫീച്ചറുകളും ഒത്തുചേരുന്ന ടെലിവിഷനാണിത്.
Surveyബാങ്ക് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ വെറും 16,000 രൂപയ്ക്ക് ടിവി വീട്ടിലെത്തും. 43 ഇഞ്ച് വലിപ്പമുള്ളതിനാൽ ഇടത്തരം മുറികൾക്കും അനുയോജ്യമാണ്. സമ്മർ വെക്കേഷന് പുതിയ ടിവി വാങ്ങുന്നവർ, തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
Acer 4K Ultra HD QLED TV Price Deal Amazon
വേനലവധി ജോറാക്കൻ ഏസർ 4K Ultra HD സ്മാർട്ട് ടിവിയുടെ ആമസോൺ ഡീൽ പ്രയോജനപ്പെടുത്താം. ഇങ്ങനെ ഓൺലൈൻ പർച്ചേസ് നടത്തുന്നവർക്ക്, 62 ശതമാനം ഫ്ലാറ്റ് ഇളവും മികച്ച ബാങ്ക് ഡീലും ലഭിക്കുന്നു. 43 ഇഞ്ച് 4കെ ടെലിവിഷന്റെ വിപണി വില 51,999 രൂപയെന്നിരിക്കെ, ആമസോണിൽ 20000 രൂപയിലും താഴെ വിലയിൽ കൊടുക്കുന്നു.
19,999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 3000 രൂപയുടെ ബാങ്ക് ഓഫറും എക്സ്ട്രാ ലഭിക്കും. HDFC ക്രെഡിറ്റ് കാർഡിലൂടെയും മറ്റും ഈ കിഴിവ് പ്രയോജനപ്പെടുത്താവുന്നതാണ്. ഇങ്ങനെ ഏസർ ടെലിവിഷൻ വെറും 16000 രൂപ റേഞ്ചിൽ വാങ്ങിക്കാം.

ഓഫർ ഇനിയും ചുരുങ്ങിയ മണിക്കൂറുകൾ മാതമേ ലഭിക്കുള്ളൂ എന്നും ആമസോൺ പറയുന്നു. 1,116 രൂപയുടെ നോ കോസ്റ്റ് ഇഎംഐയും, 703 രൂപയുടെ ഇഎംഐ ഓഫറും ഇതിന് ലഭ്യമാണ്.
Acer 43 inch Smart TV Features
ബജറ്റ് സെഗ്‌മെന്റിലെ ഏറ്റവും മികച്ച ടെലിവിഷനുകളിലൊന്നാണ് ഇതെന്ന് പറയാം. ക്യുഎൽഇഡി ഡിസ്പ്ലേയിൽ ഹൈ റെസല്യൂഷനിൽ എന്റർടെയിൻമെന്റ് ആസ്വദിക്കാം. ഈ ഏസർ ടെലിവിഷന്റെ ഡിസ്പ്ലേ, പ്രോസസർ, ഓഡിയോ തുടങ്ങിയ ഫീച്ചറുകൾ വിശദമായി നോക്കാം.
- ഡിസ്പ്ലേ: സാധാരണ LED ടിവികളേക്കാൾ മികച്ച നിറങ്ങൾ ക്യുഎൽഇഡി ടെലിവിഷനിലുണ്ട്. ഇതിനായി Quantum Dot ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. 43 ഇഞ്ചുള്ള QLED ഏസർ ടിവിയാണിത്. Dolby Vision സപ്പോർട്ടും HDR10 ഫീച്ചറുകളും ഈ ടിവിയിലുണ്ട്.
- പ്രോസസർ: ക്വാഡ് കോർ പ്രൊസസറാണ് ഈ ഏസർ ടെലിവിഷനിലുള്ളത്. മെറ്റാലിക് ഫിനിഷോട് കൂടിയ ബെസൽ ലെസ് ഡിസൈനിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്.
- സോഫ്റ്റ് വെയർ: റിമോട്ടിലെ ബട്ടൺ അമർത്തി ശബ്ദത്തിലൂടെ (Google Assistant) ടിവി നിയന്ത്രിക്കാം. ഗൂഗിൾ ടിവി ഒഎസ് ആണ് ടെലിവിഷനിലുള്ളത്. ഇൻ ബിൽട്ട് Chromecast വഴിയുള്ള കാസ്റ്റ് ഫീച്ചറും ഏസർ ടിവിയിൽ ലഭിക്കുന്നു.
- ഓഡിയോ: ഇതിൽ സൌണ്ട്ബാറില്ലാതെ തന്നെ ഉച്ചത്തിൽ വോയിസ് കേൾക്കാൻ 36W ഓഡിയോ സ്പീക്കറുകളുണ്ട്. ഡോൾബി അറ്റ്മോസ് സപ്പോർട്ട് ചെയ്യുന്ന സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് ഇതിൽ ലഭിക്കുന്നു.
- കണക്റ്റിവിറ്റി: 3 HDMI പോർട്ടുകളും 2 USB പോർട്ടുകളും ഇതിലുണ്ട്. വേഗതയേറിയ ഇന്റർനെറ്റിന് ഇതിൽ Dual Band Wi-Fi സപ്പോർട്ട് ലഭിക്കുന്നു. ബ്ലൂടൂത്ത് 5.0 വേർഷൻ വയർലെസ് കണക്റ്റിവിറ്റിയും ഇതിലുണ്ട്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile