Empuraan OTT Release: എമ്പുരാൻ വളരെ നേരത്തെ… നെറ്റ്ഫ്ലിക്സിലാണോ ജിയോഹോട്ട്സ്റ്റാറിലാണോ?
ഏറ്റവും വേഗത്തില്‍ 200 കോടി രൂപ നേടി കളക്ഷൻ റെക്കോഡിട്ട സിനിമയാണിത്
എൽ2 എമ്പുരാൻ എന്ന ചിത്രത്തിന്റെ ഒടിടി അപ്ഡേറ്റും വന്നിരിക്കുകയാണ്
മലയാളത്തിന്റെ തിയേറ്റർ ചരിത്രം പ്രീ-ബുക്കിങ്ങിലും ഫസ്റ്റ് ഡേയിലുമെല്ലാം തിരുത്തിക്കുറിച്ച ചിത്രമാണ് ലൂസിഫർ
L2 Empuraan OTT Release: മോഹൻലാൽ നായകനായി പുതിയതായി തിയേറ്ററിലെത്തിയ എമ്പുരാൻ ഒടിടിയിലേക്ക്. മാർച്ച് 27-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത വമ്പൻ ചിത്രമാണിത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ എത്തിയ എൽ2 എമ്പുരാൻ എന്ന ചിത്രത്തിന്റെ ഒടിടി അപ്ഡേറ്റും വന്നിരിക്കുകയാണ്. എന്ന്, എവിടെ സിനിമ കാണാമെന്ന് നോക്കാം.
SurveyL2 Empuraan OTT Release
ഏറ്റവും വേഗത്തില്‍ 200 കോടി രൂപ നേടി കളക്ഷൻ റെക്കോഡിട്ട സിനിമയാണിത്. എമ്പുരാൻ ബിഗ് സ്ക്രീനിൽ എത്തി ഒരു മാസമാകുമ്പോഴേക്കും ഒടിടി റിലീസിനും തയ്യാറെടുക്കുന്നു. 2019 ലെ ബ്ലോക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്‍റെ തുടർച്ചിത്രമാണ് എമ്പുരാൻ. മുരളി ഗോപിയാണ് ലൂസിഫറിലെ പോലെ എമ്പുരാൻ സിനിമയുടെയും തിരക്കഥ ഒരുക്കിയത്.
മലയാളത്തിന്റെ തിയേറ്റർ ചരിത്രം പ്രീ-ബുക്കിങ്ങിലും ഫസ്റ്റ് ഡേയിലുമെല്ലാം തിരുത്തിക്കുറിച്ച ചിത്രമാണ് ലൂസിഫർ 2. ചിത്രം ഏപ്രിൽ 24 മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ജിയോ ഹോട്സ്റ്റാറിലാണ് എൽ2 എമ്പുരാൻ റിലീസിന് തയ്യാറെടുക്കുന്നത്. ഏപ്രിൽ 24 മുതൽ ചിത്രം JioHotstar-ൽ ഓൺലൈനായി കാണാം.

സ്റ്റീഫച്ചായന്റെ രണ്ടാം വരവ് കലക്കിയോ?
ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാരിയര്‍, സാനിയ ഇയ്യപ്പന്‍, അര്‍ജുന്‍ ദാസ്, സുരാജ് വെഞ്ഞാറമ്മൂട്, ബൈജു സന്തോഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ലൈക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിർമിച്ചത്. തമിഴ്, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിൽ സിനിമ തിയേറ്ററുകളിൽ എത്തിച്ചു. മലയാളത്തിൽ ഏറ്റവും കൂടിയ ബജറ്റിൽ നിർമിച്ച ചിത്രങ്ങളിലൊന്നാണ് എമ്പുരാൻ.
സിനിമയിൽ കാണിച്ച ഗുജറാത്ത് കലാപത്തിനെ ചൊല്ലി വിവാദങ്ങൾ ഉയർന്നതോടെ റിലീസിന് അടുത്ത വാരം മുതൽ ചില രംഗങ്ങൾ ഒഴിവാക്കിയാണ് പ്രദർശനം തുടർന്നത്. ലൂസിഫർ 2-ൽ നിന്ന് 17 രംഗങ്ങൾ വരെ അണിയറപ്രവർത്തകർ കട്ട് ചെയ്തിരുന്നു.
Also Read: OMG! India 5G-യിൽ കറങ്ങുമ്പോൾ നമ്മുടെ അയൽക്കാർ 10G-യിൽ കുതിക്കുന്നു…
Empuraan OTT Release ജിയോഹോട്ട്സ്റ്റാറിൽ കാണണോ? പ്ലാനുകൾ ഇതാ…
ഇപ്പോൾ നടക്കുന്ന IPL 2025 പൂരത്തിന്റെ ലൈവ് സ്ട്രീമിങ്ങും ജിയോഹോട്ട്സ്റ്റാറിലാണ്. ജിയോഹോട്ട്സ്റ്റാറിന്റെ ഒടിടി ആക്സസ് നേടാൻ ആഗ്രഹിക്കുന്നവർക്കായി പ്ലാൻ വിവരങ്ങൾ കൊടുത്തിരിക്കുന്നു.
മൊബൈൽ പ്ലാൻ: 149 രൂപ (മൂന്ന് മാസത്തേക്ക്), 499 രൂപ (ഒരു വർഷത്തേക്ക്).
ഒരു മൊബൈലിൽ മാത്രം കാണാം, പരസ്യങ്ങൾ ഉൾപ്പെടുന്നു.
സൂപ്പർ പ്ലാൻ: 299 രൂപ (3 മാസത്തേക്ക്), 899 രൂപ (ഒരു വർഷത്തേക്ക്).
രണ്ട് ഉപകരണങ്ങളിൽ (മൊബൈൽ, വെബ്, ടിവി) ആക്‌സസ് ലഭിക്കും, പരസ്യങ്ങൾ ഉൾപ്പെടുന്നു.
പ്രീമിയം പ്ലാൻ: ജിയോഹോട്ട്സ്റ്റാറിന്റെ ആഡ് ഫ്രീ പ്ലാനാണിത്. 299 രൂപ (ഒരു മാസത്തേക്ക്, വെബ് മാത്രം). 499 രൂപ (മൂന്ന് മാസത്തേക്ക്), 1,499 രൂപ (ഒരു വർഷത്തേക്ക്). നാല് ഉപകരണങ്ങളിൽ ആക്സസ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile