Latest OTT release: Super Star ഡേവിഡ് പടിക്കൽ ഒടിടിയിൽ, Nadikar എന്ന് കാണാം?
ലാൽ ജൂനിയർ സംവിധാനം ചെയ്ത Nadikar OTT അപ്ഡേറ്റ് എത്തിയോ!
ടൊവിനോ തോമസ് ഡേവിഡ് പടിക്കലെന്ന സൂപ്പർസ്റ്റാറായാണ് വേഷമിട്ടിരിക്കുന്നത്
ഏറ്റവും പുതിയ റിപ്പോർട്ടിൽ നെറ്റ്ഫ്ളിക്സാണ് നടികർ സ്ട്രീം ചെയ്യുന്നതെന്ന് പറയുന്നു
Tovino Thomas മുഖ്യവേഷത്തിലെത്തിയ ഏറ്റവും പുതിയ മലയാള ചിത്രമാണ് Nadikar. ലാൽ ജൂനിയർ സംവിധാനം ചെയ്ത നടികർ സിനിമയുടെ OTT അപ്ഡേറ്റുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകുന്ന മലയാള ചിത്രം കൂടിയാണിത്. നടികർ എന്ന് ഒടിടിയിൽ കാണാമെന്നും വിശേഷങ്ങളും നോക്കാം.
Surveyഡേവിഡ് പടിക്കലിന്റെ Nadikar OTT റിലീസ്
ടൊവിനോ തോമസ് ഡേവിഡ് പടിക്കലെന്ന സൂപ്പർസ്റ്റാറായാണ് വേഷമിട്ടിരിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയെ വിവരിച്ച സിനിമ തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായിരുന്നില്ല. എങ്കിലും ഭേദപ്പെട്ട പ്രതികരണം നടികർ ബിഗ് സ്ക്രീനിൽ നിന്ന് സ്വന്തമാക്കി.
40 കോടിയോളം മുടക്കിയാണ് നടികർ സിനിമ നിർമിച്ചത്. ഭാവനയ്ക്കും ടൊവിനോയ്ക്കുമൊപ്പം സൗബിൻ ഷാഹിറും മുഖ്യതാരമാകുന്നു. സുരേഷ് കൃഷ്ണ, ചന്തു സലിം കുമാർ എന്നിവരാണ് എടുത്തുപറയേണ്ട മറ്റ് താരങ്ങൾ.

ലാൽ, ബാലു വർഗീസ്, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ട്. ഇന്ദ്രൻസ്, മധുപാൽ, ധ്യാൻ ശ്രീനിവാസനും സിനിമയിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സുവിൻ എസ്. സോമശേഖരനാണ് തിരക്കഥ ഒരുക്കിയത്. ആൽബിയാണ് ചിത്രത്തിന്റെ ക്യാമറാമാൻ. ഈ കോമഡി-ഡ്രാമ ചിത്രത്തിന്റെ എഡിറ്റർ രതീഷ് രാജാണ്.
മൈത്രി മൂവി മെക്കേഴ്‌സ്, നവീൻ യർനേനി, വൈ. രവി ശങ്കർ എന്നിവർ നിർമാണത്തിൽ ഭാഗമായിരിക്കുന്നു. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചത്.
Nadikar OTT Update
നടികർ ചിത്രത്തിനെ കുറിച്ചുള്ള പുതിയ ഒടിടി അപ്ഡേറ്റ് വരികയാണ്. ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ആമസോൺ പ്രൈമാണ് നടികർ റൈറ്റ്സ് നേടിയതെന്നാണ്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടിൽ നെറ്റ്ഫ്ളിക്സാണ് നടികർ സ്ട്രീം ചെയ്യുന്നതെന്ന് പറയുന്നു. ജൂൺ 27 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ നെറ്റ്ഫ്ലിക്സോ, സിനിമയുടെ അണിയറപ്രവർത്തകരോ സ്ഥിരീകരണം നൽകിയിട്ടില്ല.
Read More: ICC T20 World Cup: ലൈവ് സ്ട്രീമിങ് Free ആയി കാണാം! JioCinema-യിൽ അല്ല, പിന്നെ എവിടെ?
മലയാളത്തിലെ പുതിയ ഒടിടി റിലീസ്
അതേ സമയം വർഷങ്ങൾക്ക് ശേഷം ഒടിടിയിലെത്തി. വിനീത്-ധ്യാൻ ശ്രീനിവാസൻ ചിത്രം സോണി ലിവിലാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ് കോമ്പോ ആവർത്തിച്ച പുതിയ സിനിമയാണിത്. ഇതും സിനിമയ്ക്കുള്ളിലെ സിനിമ വിവരിച്ച പുതിയ ചിത്രമാണ്. വിനീത് ശ്രീനിവാസൻ ഹൃദയത്തിന് ശേഷം സംവിധാനം ചെയ്ത സിനിമയാണിത്. പ്രണവ് മോഹൻലാൻ, ധ്യാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാന താരങ്ങൾ.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile