Latest ott release: ഉസുരേ നീ താനേ…. ധനുഷിന്റെ Raayan OTT റിലീസ് ചെയ്തു, ഇപ്പോൾ കാണാം
എ.ആർ റഹ്മാന്റെ ഉസുരേ നീ താനേ.... എന്ന റീൽസ് ഭരിച്ച ഗാനമുള്ള ചിത്രമാണ് Raayan
ആഗോള ബോക്സ് ഓഫീസിൽ നിന്ന് തമിഴ് ചിത്രം 153 കോടിയ്ക്ക് മേലേ കളക്ഷൻ നേടി
സിനിമ നിങ്ങൾക്ക് ഇപ്പോൾ OTT-യിൽ ആസ്വദിക്കാം
തമിഴകത്തിന്റെ പ്രിയതാരം ധനുഷ് നായകനായ Raayan OTT റിലീസ് ആരംഭിച്ചു. എ.ആർ റഹ്മാന്റെ ഉസുരേ നീ താനേ…. എന്ന റീൽസ് ഭരിച്ച ഗാനമുള്ള ചിത്രമാണ് രായൻ. ആഗോള ബോക്സ് ഓഫീസിൽ നിന്ന് തമിഴ് ചിത്രം 153 കോടിയ്ക്ക് മേലേ കളക്ഷൻ നേടി. 150 കോടി ക്ലബ്ബിൽ സ്ഥാനം നേടുന്ന ഈ വർഷത്തെ ആദ്യ തമിഴ് ചിത്രവുമിതാണ്.
SurveyRaayan OTT റിലീസ്
സിനിമ നിങ്ങൾക്ക് ഇപ്പോൾ ഒടിടിയിൽ ആസ്വദിക്കാം. ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. ധനുഷിന്റെ 50-ാമത്തെ ചിത്രമാണ് രായൻ. സിനിമയിൽ അപർണ ബാലമുരളിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.

എസ് ജെ സൂര്യയും രായനിൽ മുഖ്യവേഷം ചെയ്തിട്ടുണ്ട്. ആമസോണിൽ സിനിമ തെലുങ്ക്, ഹിന്ദി ഭാഷകളിലും സ്ട്രീം ചെയ്യുന്നു. ഇംഗ്ലീഷ് സബ്ടൈറ്റിലിൽ നിങ്ങൾക്ക് സിനിമ ആസ്വദിക്കാം. ധനുഷ് തന്നെയാണ് രായൻ സംവിധാനം ചെയ്തിരിക്കുന്നത്.
Raayan: Latest OTT റിലീസ്
സിനിമ ഒടിടി പ്രേക്ഷകരും ഏറ്റെടുത്തുകഴിഞ്ഞു. ഈ ആഴ്ചത്തെ മറ്റൊരു പ്രധാന ഒടിടി റിലീസ് പാൻ ഇന്ത്യൻ സിനിമ കൽക്കിയായിരുന്നു. എന്നിട്ടും ധനുഷ് ചിത്രം ഒടിടിയിൽ തളരാതെ പ്രേക്ഷക പ്രശംസ നേടുന്നു. സിനിമയിലെ ധനുഷിന്റെ പ്രകടനത്തെയും ഒടിടി പ്രേക്ഷകർ വാഴ്ത്തുകയാണ്.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് രായൻ നിർമിച്ചത്. ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമായാണ് രായൻ ഒരുക്കിയിട്ടുള്ളത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയിലെ ഗംഭീരമായ ആക്ഷൻ സീനുകൾ പീറ്റർ ഹെയ്ൻ സംവിധാനം ചെയ്തിരിക്കുന്നു.
Also Read: National Award Malayalam Cinema: തിയേറ്ററുകളിൽ Aattam റി-റിലീസ്, ഒടിടിയിൽ എവിടെ കാണാം?
ഓം പ്രകാശാണ് രായൻ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, കാളിദാസ് ജയറാം എന്നിവരും ചിത്രത്തിലുണ്ട്.
2024-ൽ ഏറ്റവും കൂടുതൽ കണ്ട സിനിമ തമിഴിൽ നിന്ന്
2024-ൽ ഏറ്റവും കൂടുതൽ കണ്ട സിനിമയും ഒരു തമിഴ് ചിത്രമാണ്. വിജയ് സേതുപതി നായകനായ മഹാരാജയാണ് നേട്ടം കൈവരിച്ചത്. ഒടിടിയിൽ ഏറ്റവും കൂടുതൽ കണ്ട ഇന്ത്യൻ സിനിമ എന്ന റെക്കോഡാണ് മഹാരാജയ്ക്ക് ലഭിച്ചത്. നെറ്റ്ഫ്ലിക്സിലാണ് മഹാരാജ ഒടിടി റിലീസ് ചെയ്തത്. നിഥിലൻ സാമിനാഥനാണ് സിനിമ സംവിധാനം ചെയ്തത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile