Latest Malayalam OTT റിലീസ്: July മാസം ചിരിപ്പിക്കാനെത്തുന്നത് പുത്തൻ ചിത്രങ്ങൾ

HIGHLIGHTS

ജൂലൈ മാസത്തിലെ Latest Malayalam OTT റിലീസുകൾ ഏതെല്ലാമെന്നോ?

മന്ദാകിനി, നടന്ന സംഭവം പോലുള്ള ഫാമിലി ചിത്രങ്ങൾ July റിലീസിലുണ്ടാകും

കുടുംബപ്രമേയത്തിൽ ഒരുക്കിയ സിനിമകളാണ് പുതിയ ഒടിടി റിലീസുകളിൽ ഭൂരിഭാഗവും

Latest Malayalam OTT റിലീസ്: July മാസം ചിരിപ്പിക്കാനെത്തുന്നത് പുത്തൻ ചിത്രങ്ങൾ

ജൂലൈ മാസത്തിലെ Latest Malayalam OTT റിലീസുകൾ ഏതെല്ലാമെന്നോ? ചിരിക്കാനും ത്രില്ലടിപ്പിക്കാനും പുതുപുത്തൻ Malayalam Movies റിലീസ് ചെയ്യുന്നു. കുടുംബപ്രമേയത്തിൽ ഒരുക്കിയ സിനിമകളാണ് പുതിയ ഒടിടി റിലീസുകളിൽ ഭൂരിഭാഗവും.

Digit.in Survey
✅ Thank you for completing the survey!

Latest Malayalam OTT

മന്ദാകിനി, നടന്ന സംഭവം പോലുള്ള ഫാമിലി ചിത്രങ്ങൾ ജൂലൈ റിലീസിലുണ്ടാകും. മലയാളി ഫ്രം ഇന്ത്യയുടെ ഒടിടി റിലീസ് ഇതിനകം പ്രഖ്യാപിച്ചു. ഈ വാരം തന്നെ മലയാളി ഫ്രം ഇന്ത്യ ഒടിടി സ്ട്രീമിങ് ആരംഭിക്കും.

Latest Malayalam OTT

ഈ മാസത്തെ പ്രധാന ഒടിടി റിലീസുകൾ ഏതെല്ലാമെന്ന് നോക്കാം.

Malayalee from India

Malayalee from India ott release
Malayalee from India

നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമാണ് Malayalee from India.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ജൂലൈയിൽ ഒടിടി റിലീസിനെത്തുന്നു. അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, മഞ്ജു പിള്ള എന്നിവരും ചിത്രത്തിലുണ്ട്. ആക്ഷേപ ഹാസ്യമാക്കി ഒരുക്കിയ ചിത്രം ജൂലൈ 5-ന് ഒടിടിയിൽ പ്രദർശനത്തിനെത്തും. സോണിലിവിലാണ് സിനിമ ഒടിടി സ്ട്രീം ചെയ്യുക.

ടർബോ

വൈശാഖ് സംവിധാനം ചെയ്ത മെഗാ-സ്റ്റാർ ചിത്രമാണ് Turbo. രാജ് ബി. ഷെട്ടി, സുനിൽ, കബീർ ദുഹാൻ സിംഗ് എന്നിവരും താരനിരയിലുണ്ട്. മാസ് ആക്ഷൻ കോമഡി ചിത്രമായാണ് ടർബോ തിയറ്ററുകളിൽ എത്തിച്ചത്.

Turbo ott
ടർബോ

സോണി ലിവ് വഴിയായിരിക്കും സിനിമയുടെ ഒടിടി റിലീസ്. സിനിമയുടെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാലും ജൂലൈ 12 മുതൽ ടർബോ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്.

മന്ദാകിനി

Latest Malayalam OTT
മന്ദാകിനി

വിനോദ് ലീല സംവിധാനം ചെയ്ത ചിത്രമാണ് Mandakini. അൽത്താഫ് സലിം, അനാർക്കലി മരിക്കാർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണിത്. ആരോമലിന്റെയും അമ്പിളിയുടെയും വിവാഹരാത്രിയുടെ പശ്ചാത്തലത്തിലാണ് മന്ദാകിനി കഥ പറയുന്നത്. സിനിമ അത്യാവശ്യം നല്ല പ്രതികരണം തന്നെ തിയേറ്ററുകളിൽ നിന്ന് നേടി. ജൂലൈ മാസം സിനിമ ഒടിടി പ്രേക്ഷകരിലേക്കും എത്തുമെന്നാണ് കരുതുന്നത്.

നടന്ന സംഭവം

Latest Malayalam OTT
നടന്ന സംഭവം

പുതിയതായി എത്തിയ ബിജു മേനോൻ ചിത്രമാണ് Nadanna Sambhavam. സുരാജ് വെഞ്ഞാറമൂടും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു. ശ്രുതി രാമചന്ദ്രൻ, ലിജോമോൾ എന്നിവരാണ് സ്ത്രീ കഥാപാത്രങ്ങളിലുള്ളത്. നടന്ന സംഭവം ജൂൺ 21ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.

വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ചിത്രം ഭേദപ്പെട്ട പ്രതികരണവും നേടി. നടന്ന സംഭവം ജൂലൈ അവസാന വാരം ഒടിടി പ്രേക്ഷകരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

Read More: Fahadh Faasil ത്രില്ലർ ചിത്രം Free ആയി കാണാം, ഓൺലൈനിൽ റിലീസ് ചെയ്തു

പട്ടാപ്പകൽ

Latest Malayalam OTT
പട്ടാപകൽ

നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് Pattaapakal. പി.എസ് അർജുൻ രചന നിർവഹിച്ച് സാജിർ സദാഫാണ് ചിത്രം സംവിധാനം ചെയ്തത്.

കൃഷ്ണ ശങ്കർ, സുധി കോപ്പ, ജോണി ആന്റണി എന്നിവരാണ് താരങ്ങൾ. ജൂൺ 28-നാണ് സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ഒടിടിയിൽ ഈ മാസം അവസാനം പ്രതീക്ഷിക്കാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo