Officer on Duty OTT: തിയേറ്ററുകളിൽ ചാക്കോച്ചൻ ഷോ! ഒടിടിയിൽ എവിടെ കാണാം? മലയാളം കടന്ന് തമിഴിലും തെലുഗിലും…
Kunchako Boban ചിത്രം തിയറ്ററുകളിൽ മികച്ച പ്രകടനം തുടരുന്നു
രേഖാചിത്രത്തിന് ശേഷം മലയാളത്തിൽ ഹിറ്റടിക്കാൻ പോകുന്ന പുത്തൻ സിനിമയായിരിക്കും ഇത്
മലയാളത്തിന് പുറത്ത് തെലുഗു, തമിഴ് തിയേറ്ററുകളിലേക്കും സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു
Officer on Duty തിയേറ്ററുകളിൽ ഗംഭീര പ്രതികരണമാണ് നേടുന്നത്. മൌത്ത് പബ്ലിസിറ്റിയിലൂടെ Kunchako Boban ചിത്രം തിയറ്ററുകളിൽ മികച്ച പ്രകടനം തുടരുന്നു. രേഖാചിത്രത്തിന് ശേഷം മലയാളത്തിൽ ഹിറ്റടിക്കാൻ പോകുന്ന പുത്തൻ സിനിമയായിരിക്കും ഇത്.
Surveyകാരണം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ കളക്ഷൻ റെക്കോഡുകൾ സൂചിപ്പിക്കുന്നത് അതുതന്നെയാണ്.
Officer on Duty നല്ല ഓട്ടത്തിലാണ്…
പ്രിയാമണിയാണ് ചാക്കോച്ചനൊപ്പം ചിത്രത്തിൽ നിർണായക വേഷം ചെയ്യുന്ന മറ്റൊരു താരം. ജഗദീഷ്, വിശാഖ് നായർ, മനോജ് കെ.യു, ശ്രീകാന്ത് മുരളി, റംസാൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജിത്തു അഷ്റഫാണ് ഓഫീസർ ഓൺ ഡ്യൂട്ടി സംവിധാനം ചെയ്തിരിക്കുന്നത്. നായാട്ട്, ഇരട്ട തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അദ്ദേഹം. ഷാഹി കബീർ ആണ് തിരക്കഥാകൃത്ത്.

കേരളത്തിന് പുറമെ വിദേശരാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനകം സിനിമ 25 കോടിയിലധികം കളക്ഷൻ നേടിയതായി റിപ്പോർട്ടുണ്ട്. മലയാളത്തിന് പുറത്ത് തെലുഗു, തമിഴ് തിയേറ്ററുകളിലേക്കും അതാത് ഭാഷകളിൽ സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. മാർച്ച് മാസത്തിൽ ഈ സംസ്ഥാനങ്ങളിൽ ഓഫീസർ ഓൺ ഡ്യൂട്ടി തിയേറ്റർ റിലീസ് ചെയ്യും.
Officer on Duty OTT അപ്ഡേറ്റ്
സിനിമ ബിഗ് സ്ക്രീനിൽ കൊഴുക്കുമ്പോൾ ഒടിടി റിലീസിനെ കുറിച്ചുള്ള അപ്ഡേറ്റുകളും പുറത്തുവരുന്നു. Officer on Duty തിയേറ്ററിൽ എത്തുന്നതിന് മുന്നേ ഒടിടി ഡീൽ നടത്തിയെന്നാണ് റിപ്പോർട്ട്. സിനിമ തിയേറ്ററിൽ പ്രദർശനം പൂർത്തിയാക്കി കഴിഞ്ഞാൽ നെറ്റ്ഫ്ലിക്സിലേക്ക് വരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ നെറ്റ്ഫ്ലിക്സിലായിരിക്കും റിലീസ് എന്നതിൽ അണിയറപ്രവർത്തകർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
അഞ്ചാം പാതിരയ്ക്ക് ശേഷം വീണ്ടും ചാക്കോച്ചൻ
മലയാളത്തിന്റെ റൊമാന്റിക് ഹീറോയായിരുന്ന കുഞ്ചാക്കോ ബോബൻ പുതിയ സിനിമകളിൽ വളരെ വേറിട്ട കഥാപാത്രങ്ങളാണ് തെരഞ്ഞെടുക്കുന്നത്. ഒടുവിലായി താരത്തിന്റെ പുറത്തിറങ്ങിയ സിനിമ ബൊഗയ്ൻവില്ലയാണ്. എന്നാൽ അഞ്ചാം പാതിരയിലെ പോലെ ഒരു ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറായാണ് ചാക്കോച്ചൻ എത്തുന്നത്.
ഓഫീസർ ഓൺ ഡ്യൂട്ടിയിലൂടെ തിയേറ്ററുകളിൽ ചാക്കോച്ചൻ ഷോ നിറയുന്നു. 10 ദിവസത്തിനുള്ളിൽ സിനിമ 38 കോടിയോളം ആഗോള കളക്ഷൻ എടുത്തു. ഈ ആഴ്ച മലയാള ചിത്രം 50 കോടി ക്ലബ്ബിലെത്തുമെന്നാണ് പ്രതീക്ഷ.
Also Read: Rekhachithram: AI Mammooty-യുടെ സാന്നിധ്യത്തിനൊപ്പം ബ്രില്യൻസ് കഥയെ പ്രശംസിച്ച് മെഗാസ്റ്റാർ
ജേക്സ് ബിജോയ് ആണ് ഈ ത്രില്ലർ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒരു മാല- മോഷണത്തിന്റെ അന്വേഷണവും അതിന് പിന്നാലെയുള്ള ദുരൂഹ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഫെബ്രുവരി 20-നാണ് ഓഫീസർ ഓൺ ഡ്യൂട്ടി തിയേറ്ററിൽ എത്തിയത്. കണ്ടവരെല്ലാം ഗംഭീര ചിത്രമെന്ന് സിനിമയെ വാഴ്ത്തുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile