Pani OTT Release Update: ജോജു ജോർജ്ജിന്റെ ‘പണി’ വരുന്നുണ്ട് അവറാച്ചാ!!! സ്ട്രീമിങ് മണിക്കൂറുകൾക്കകം
കഴിഞ്ഞ വാരം സിനിമയുടെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു
ജോജു ജോര്‍ജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണിത്
അഞ്ച് ഭാഷകളിലായാണ് സിനിമയുടെ ഒടിടി സ്ട്രീമിങ്
Pani OTT Release: ജോജു ജോർജ് സംവിധാനം ചെയ്ത ആദ്യ സിനിമയാണ് പണി. തിയേറ്ററുകളിൽ വിജയകളക്ഷൻ ഒരുക്കിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രവും ജോജു തന്നെയാണ്. ഇനി സിനിമ നിങ്ങൾക്ക് ഒടിടിയിൽ ആസ്വദിക്കാം.
SurveyPani OTT Release
പ്രതികാരവും പകയും ചേർത്തുരുക്കിയ ആക്ഷൻ ത്രില്ലറാണ് പണി. സിനിമ മണിക്കൂറുകൾക്കുള്ളിൽ ഒടിടി റിലീസിന് എത്തുന്നു. പണി ഒടിടി റിലീസ് ക്രിസ്മസ് പ്രമാണിച്ചുണ്ടാകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ക്രിസ്തുമസിന് സിനിമ റിലീസിന് എത്തിയില്ല. ഒടുവിൽ കഴിഞ്ഞ വാരം സിനിമയുടെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
Pani OTT Release: എവിടെ കാണാം?

ജോജു ജോര്‍ജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണിത്. ആദ്യ സംവിധാനത്തിൽ ജോജു ഒട്ടും നിരാശപ്പെടുത്തിയില്ല. ഒക്‌ടോബര്‍ 24നായിരുന്നു സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ത്രില്ലര്‍ റിവഞ്ച് വിഭാഗത്തിൽ പെട്ട സിനിമ ഇനിയും കാണാനാഗ്രഹിക്കുന്നവർ ഈ ഒടിടി റിലീസ് തീയതിയും ഓർമിച്ചുവച്ചോളൂ…
ജനുവരി 16 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുകയാണ്. എന്നുവച്ചാൽ ഇന്ന് രാത്രി കഴിഞ്ഞ് നിങ്ങൾക്ക് പണി കാണാം. സോണി ലിവിലൂടെയാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് നടക്കുന്നത്.
അഞ്ച് ഭാഷകളിലായാണ് സിനിമയുടെ ഒടിടി സ്ട്രീമിങ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പണി ലഭ്യമായിരിക്കും.
പ്രതികാരത്തിന്റെ പണി
എഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ നിർമിച്ച ചിത്രമാണിത്. ജോജു ജോര്‍ജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും ഇതിനൊപ്പമുണ്ട്. എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചത്.
വിഷ്‍ണു വിജയ്, സന്തോഷ് നാരായണൻ, സാം സി എസ് തുടങ്ങിയവരുടെ സംഗീതമാണ് പണിയിലുള്ളത്. ആക്ഷൻ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് വേണു ഐഎസ്‍സി, ജിന്റോ ജോർജ് എന്നിവരാണ്. മനു ആന്‍റണി പണിയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.
ജോജുവിന്റെ ഗിരി എന്ന കഥാപാത്രത്തിന് പുറമെ ശ്രദ്ധേയമായത് അഭിനയയുടെ ഭാര്യവേഷമാണ്. സാഗർ സൂര്യ, ജുനൈസ് വി പി എന്നിവരും അവരുടെ റോളുകളിൽ മാറ്റുരച്ചു. സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ എന്നിവരാണ് പണിയിലെ മറ്റ് പ്രധാന താരങ്ങൾ.
Also Read: ഒടിടി ഭരിക്കാൻ ഈ Christmas ചിത്രമെത്തുന്നു, Rifle Club OTT റിലീസ് ഈ വാരമോ?
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile