ഒടിടി ഭരിക്കാൻ ഈ Christmas ചിത്രമെത്തുന്നു, Rifle Club OTT റിലീസ് ഈ വാരമോ?
ഇപ്പോഴിതാ റൈഫിൾ ക്ലബ്ബ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു എന്നാണ് വാർത്ത
ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ സിനിമയാണിത്
ജനുവരി 16 മുതല്‍ സിനിമ ഒടിടി സ്ട്രീം ആരംഭിക്കുന്നുവെന്നാണ് റിപ്പോർട്ട്
ആഷിഖ് അബു സംവിധാനം ചെയ്ത Rifle Club OTT റിലീസ് അപ്ഡേറ്റ് എത്തി. ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ സിനിമയാണിത്. ദിലീഷ് പോത്തൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് റൈഫിൾ ക്ലബ്. ഇപ്പോഴും സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു.
Surveyപ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മലയാളത്തിൽ സാന്നിധ്യമറിയിക്കുന്ന ചിത്രം കൂടിയാണിത്. റൈഫിൾ ക്ലബ് മാർകോ, എഡി സിനിമകൾക്കൊപ്പം തിയേറ്ററിൽ റിലീസ് ചെയ്ത സിനിമയാണിത്.
റൈഫിൾ ക്ലബ്ബ് ഒടിടി അപ്ഡേറ്റ്

ദിലീഷ് പോത്തനൊപ്പം വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തിലുണ്ട്. മലയാളത്തിന്റെ ലേഡി ആക്ഷൻ സ്റ്റാർ വാണി ജയറാമും സിനിമയിലേക്ക് തിരിച്ചെത്തുന്നത് റൈഫിൾ ക്ലബ്ബിലൂടെയാണ്. ഹനുമാന്‍കൈന്‍ഡ്, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
മായാനദിയ്ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണിത്.
Rifle Club OTT: എപ്പോൾ റിലീസ്?
ഇപ്പോഴിതാ റൈഫിൾ ക്ലബ്ബ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു എന്നാണ് വാർത്ത. ജനുവരി 16 മുതല്‍ സിനിമ ഒടിടി സ്ട്രീം ആരംഭിക്കുന്നുവെന്നാണ് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിലൂടെ ആയിരിക്കും റൈഫിൾ ക്ലബ്ബ് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വാർത്തകളിൽ പറയുന്നത്. എന്നാൽ ഇക്കാര്യം അണിയറ പ്രവർത്തകർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
റെട്രോ സ്‌റ്റൈലിലൂടെയാണ് റൈഫിൾ ക്ലബ്ബ് കഥ വിവരിക്കുന്നത്. ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ്, ദിലീഷ് നായർ എന്നിവരാണ് കഥ ഒരുക്കിയിട്ടുള്ളത്. ആഷിഖ് അബു ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് റെക്സ് വിജയൻ ആണ്. വി സാജൻ റൈഫിൾ ക്ലബ്ബിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
സുൽത്താൻ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ റൈഫിൾ ക്ലബാണ് സിനിമയുടെ പശ്ചാത്തലം. കഥ അരങ്ങേറുന്നത് 90-കളുടെ ആദ്യമാണ്. ആക്ഷൻ സിനിമാപ്രേമികൾക്കുള്ള വിഭവമാണ് ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ്ബ്. നിരവധി യുവതാരങ്ങളും പരിചയസമ്പന്നരായ അഭിനേതാക്കളും ഒരുമിച്ചെത്തിയ ചിത്രം കൂടിയാണിത്.
Also Read: ജോജുവിന്റെ പ്രതികാരത്തിന്റെ Pani OTT റിലീസിലേക്ക്, എന്ന്? എവിടെ കാണാം?
തിയേറ്ററുകളിൽ ഭേദപ്പെട്ട പ്രതികരണം സിനിമ സ്വന്തമാക്കി. ഇപ്പോഴും സിനിമ തിയേറ്ററുകളിൽ മികച്ച അഭിപ്രായത്തിൽ മുന്നേറുകയാണ്. അതിനാൽ ഒടിടി റിലീസിനെ കുറിച്ചുള്ള ഈ വാർത്തകൾ പൂർണമായും സ്ഥിരീകരിക്കാനും സാധിക്കില്ല.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile