Zebronics Juke Bar 9890 Soundbar
നിസ്സാരം ഒരു ഹോം തിയേറ്ററിലൂടെ സിനിമാ തിയറ്ററിന് സമാനമായ ഓഡിയോ അനുഭവം വീട്ടിലെത്തിക്കാം. 1030W RMS ഔട്ട്പുട്ടും Dolby Atmos, DTS പിന്തുണയുമുള്ള Zebronics Juke Bar 9890 Soundbar ന് ആമസോണിലാണ് വിലക്കിഴിവ് അനുവദിച്ചിരിക്കുന്നത്. 5.1.2 ചാനൽ സറൗണ്ട് സൗണ്ട് ലഭിക്കുന്ന ഓഡിയോ സിസ്റ്റമാണിത്. ഇതിന് ഏകദേശം 50 ശതമാനം വരെ വിലക്കുറവാണ് ആമസോൺ അനുവദിച്ചിട്ടുള്ളത്. HDMI eARC, Bluetooth 5.3 തുടങ്ങി കണക്റ്റിവിറ്റി സപ്പോർട്ടുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. ആമസോണിലെ വിലക്കിഴിവും സെബ്രോണിക്സ് സൗണ്ട്ബാറിന്റെ പ്രത്യേകതകളും വിശദമായി അറിയാം.
59,999 രൂപയ്ക്കാണ് സിബ്രോണിക്സ് ഓഡിയോ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ആമസോണിൽ പകുതി മാത്രമാണ് വില വരുന്നത്. 58 ശതമാനം ഇളവിൽ 24,999 രൂപയ്ക്ക് ഹോം തിയേറ്റർ സിസ്റ്റം ആമസോണിൽ നിന്ന് വാങ്ങാം. ഐസിഐസിഐസി ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ 5 ശതമാനം അധികം ക്യാഷ്ബാക്കും ലഭ്യമാണ്. ഇങ്ങനെ സെബ്രോണിക്സ് ഓഡിയോ സിസ്റ്റം കൂടുതൽ ആകർഷകമായ വിലയിൽ വാങ്ങിക്കാം. ആമസോണിൽ പർച്ചേസ് ചെയ്യുന്നവർക്ക് 879 രൂപയുടെ ഇഎംഐ ഓഫറും, ആകർഷകമായ നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്.
Also Read: പുതിയ പവർഹൗസ് ഫോൺ! 7000mAh ബാറ്ററിയും 50MP LYTIA 600 ക്യാമറയുമായി Moto G77 Power
സീബ്രോണിക്‌സിന്റെ സെബ്-സാങ്കേതികവിദ്യയാണ് ഈ ഓഡിയോ സിസ്റ്റത്തിലുള്ളത്. സറൗണ്ട് സൗണ്ട് ഓഡിയോ എക്സ്പീരിയൻസ് ഇതിൽ ലഭിക്കും. സെബ്രോണിക്സ് ജൂക്ക് ബാർ 9890 ആകർഷകമായ 1030W RMS ഔട്ട്‌പുട്ട് നൽകുന്നു. 5-ഡ്രൈവർ സൗണ്ട്ബാറും ഒരു സബ്‌വൂഫറും, രണ്ട് ട്രൂ വയർലെസ് റിയർ സാറ്റലൈറ്റുകളും ഇതിനുണ്ട്.
Dolby അറ്റ്മോസ്, DTS X ഓഡിയോ സപ്പോർട്ട് ഇതിനുണ്ട്. മനോഹരമായ ഫാബ്രിക് ഫിനിഷ്, എൽഇഡി ഡിസ്‌പ്ലേ, ആധുനിക ലിവിംഗ് സ്‌പെയ്‌സുകളിൽ സുഗമമായി യോജിക്കുന്ന വിധത്തിൽ വാൾ-മൗണ്ടബിൾ ഡിസൈൻ ഇതിനുണ്ട്. ടിവികളിലും മറ്റും എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ ബ്ലൂടൂത്ത് v5.3, HDMI eARC, ഒപ്റ്റിക്കൽ IN, USB, AUX തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. റിമോട്ട് കൺട്രോൾ സപ്പോർട്ടും ഈ സെബ്രോണിക്സ് ഓഡിയോ സിസ്റ്റത്തിന് ലഭിക്കുന്നു.