പുതിയ പവർഹൗസ് ഫോൺ! 7000mAh ബാറ്ററിയും 50MP LYTIA 600 ക്യാമറയുമായി Moto G77 Power
വലിയ ബാറ്ററിയും മികച്ച ക്യാമറയും തേടുന്നവർക്കായി Moto G77 Power ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ദിവസങ്ങളോളം പവർ കപ്പാസിറ്റിയുള്ള 7,000mAh ബാറ്ററിയുടെ മോട്ടറോള സ്മാർട്ട് ഫോണാണിത്. ഫോട്ടോഗ്രഫിക്കായി 50MP Sony LYTIA 600 പ്രൈമറി ക്യാമറയും AI അധിഷ്ഠിത ക്യാമറ ഫീച്ചറുകളും ഇതിനുണ്ട്. Dolby Atmos സപ്പോർട്ട് ചെയ്യുന്ന മോട്ടറോള ജി77 പവറിന്റെ ഇന്ത്യയിലെ വിലയും ആദ്യ വിൽപ്പനയും സവിശേഷതകളും വിശദമായി അറിയാം.
SurveyMoto G77 Power Specifications
120Hz വരെയുള്ള റിഫ്രഷ് റേറ്റും 1,050 നിറ്റ്‌സ് വരെയുള്ള ഉയർന്ന ബ്രൈറ്റ്‌നസ്സുമുള്ള സ്മാർട്ട് ഫോണാണിത്. 6.72 ഇഞ്ച് Full HD+ IPS LCD പാനലാണ് ഫോണിനുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 6400 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നത്. ഇതിന് മൈക്രോ എസ്ഡി കാർഡിലൂടെ സ്റ്റോറേജ് 1TB വരെ വർധിപ്പിക്കാനുള്ള ശേഷിയുമുണ്ട്.
രണ്ട് ക്യാമറകളാണ് ഫോണിന് പിൻവശത്തുള്ളത്. ഇതിൽ 50MP LYTIA 600 പ്രൈമറി ക്യാമറയും 8MP അൾട്രാ-വൈഡ് ലെൻസും വരുന്നു. ഫോണിന് മുൻവശത്ത് 30FPS-ൽ 2K റെസല്യൂഷൻ വരെ വീഡിയോ റെക്കോഡിങ് സാധ്യമാണ്. സെൽഫി പ്രേമികൾക്കായി മോട്ടറോള 32MP ക്യാമറയാണ് മുൻവശത്ത് സ്ഥാപിച്ചിട്ടുള്ളത്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Hello UI ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇത് ആൻഡ്രോയിഡ് 17 അപ്‌ഡേറ്റ് തരുന്നു. മൂന്ന് വർഷം വരെ സെക്യൂരിറ്റി പാച്ച് അപ്‌ഡേറ്റുകളും ഫോണിന് ലഭിക്കും.
7,000mAh-ന്റെ കരുത്തുറ്റ ബാറ്ററി മോട്ടോ G77 പവറിനുണ്ട്. ഫോണിനൊപ്പം 30W-ന്റെ പവർ അഡാപ്റ്റർ ലഭിക്കും. ഫോണിൽ നിന്നും 6W റിവേഴ്സ് വയർഡ് ചാർജിംഗ് സപ്പോർട്ടും പ്രയോജനപ്പെടുത്താം.
Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?
മോട്ടോ ജി77 പവറിൽ ഹെഡ്ഫോണുകൾക്കായി 3.5mm ഹെഡ്‌ഫോൺ ജാക്ക് നൽകിയിട്ടുണ്ട്. ഇതിൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് ചെയ്യുന്ന സ്റ്റീരിയോ സ്പീക്കറുകളുണ്ട്. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറിന് പകരം ഫോണിന്റെ വശത്താണ് സ്കാനർ വരുന്നത്.
Why settle for ordinary when you can wow all the way?
— Motorola India (@motorolaindia) July 8, 2026
moto g77 POWER starting at 23,999*.
Sale starts 13th July on Flipkart, https://t.co/azcEfy2uaW and leading retail stores.#motorolaindia #motog77power #wowalltheway pic.twitter.com/0YRLjiBpIt
മോട്ടറോള ജി77 പവർ ഇന്ത്യയിലെ വില
8GB റാമും 128GB സ്റ്റോറേജുമുള്ള ഒരൊറ്റ കോൺഫിഗറേഷനിലാണ് ഫോൺ അവതരിപ്പിച്ചത്. 25,999 രൂപ വിലയാണ് ഇതിന് വരുന്നത്. പാന്റോൺ റെഡ്, പാന്റോൺ നോട്ടിക്കൽ ബ്ലൂ, പാന്റോൺ PANTONE Fuchsia Red, PANTONE Nautical Blue, PANTONE ഇംപെനട്രിബിൾ കളറുകളിൽ ഫോൺ ലഭ്യമാകും.
ജൂലൈ 13 മുതൽ ഫ്ലിപ്പ്കാർട്ട് വഴിയും മോട്ടറോള സൈറ്റിലൂടെയും ഫോൺ ലഭ്യമാകും. 23999 രൂപയ്ക്ക് മോട്ടോ ജി77 പവർ ആദ്യ വിൽപ്പനയിൽ ലഭ്യമാകും. ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിലും വിൽപ്പനയുണ്ടാകും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
