വീട്ടിൽ ഏറ്റവും മികച്ച ഹോം തിയേറ്റർ അനുഭവം വേണമെന്നുള്ളവർക്ക് Zebronics Dolby Audio സൗണ്ട്ബാറുകൾ കുറഞ്ഞ വിലയിൽ വാങ്ങാം. പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെ വൻ ലാഭത്തിൽ Soundbar ലഭ്യമാണ്. മികച്ച ബാസ്സും വ്യക്തതയുമുള്ള തീയേറ്റർ അനുഭവം തരുന്ന ഡോൾബി അറ്റ്മോസ് സൗണ്ട്ബാറുകളാണിവ. 78 ശതമാനം വരെ വിലക്കിഴിവ് ഓഡിയോ സിസ്റ്റത്തിന് ഇപ്പോൾ ലഭ്യമാണ്. സെബ്രോണിക്സ് Juke bar 9550 pro, സെബ്രോണിക്സ് Juke BAR 9535 525W എന്നീ രണ്ട് ഹോം തിയേറ്റർ സിസ്റ്റത്തിനും വിലക്കിഴിവുണ്ട്. അത്യാധുനിക ഫീച്ചറുകളുള്ള ഓഡിയോ സിസ്റ്റത്തിന്റെ ഓഫറും വിലക്കിഴിവും അറിയാം.
14000 രൂപയ്ക്ക് താഴെ സെബ്രോണിക്സ് ഓഡിയോ സിസ്റ്റം ഓഫറിൽ ലഭിക്കുന്നു. സെബ്രോണിക്സ് Juke BAR 9535 525W സൗണ്ട്ബാറിന് 44,999 രൂപയാണ് വില. എന്നാൽ ആമസോണിൽ വെറും 13999 രൂപ മാത്രമാണ് ചെലവാകുന്നത്. 1250 രൂപയുടെ ബാങ്ക് കിഴിവ് ആമസോൺ അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ സെബ്രോണിക്സ് ഓഡിയോ സിസ്റ്റം 13000 രൂപയിലും താഴെ വിലയിലും ലഭിക്കും. 492 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭ്യമാണ്.
64,999 രൂപയ്ക്കാണ് സെബ്രോണിക്സ് Juke bar 9550 pro 5.2 സൗണ്ട്ബാർ (625 വാട്ട്) വിപണിയിൽ ലഭ്യമാകുന്നത്. എന്നാൽ ആമസോൺ ഓഫറിൽ ഓഡിയോ സിസ്റ്റത്തിന് വെറും 13,999 രൂപയാണ് വില. ഇതിന് 1250 രൂപയുടെ ബാങ്ക് കിഴിവ് ലഭിക്കും. ഇങ്ങനെ സൗണ്ട്ബാർ 13000 രൂപയിലും താഴെ വിലയിൽ വാങ്ങിക്കാം. 5.2 ചാനലുള്ള ഈ ഹോം തിയേറ്റർ സിസ്റ്റത്തിനും 492 രൂപയുടെ ഇഎംഐ ഓഫർ ഇപ്പോൾ ലഭ്യമാണ്.
Also Read: Samsung Galaxy S25 FE 5G വാങ്ങാൻ പ്ലാനുണ്ടോ? ആമസോണിലെ ഓഫർ വിട്ടുകളയണ്ട
ഡ്യുവൽ സബ്‌വൂഫറുകളും വയർഡ് സാറ്റലൈറ്റ് സ്പീക്കറുകളും ഉൾപ്പെടുന്ന ഓഡിയോ സിസ്റ്റമാണിത്. 625W ഔട്ട്പുട്ടുള്ള ഹോം തിയേറ്ററിൽ 5.2 ചാനലാണുള്ളത്. 5 പ്രധാന സ്പീക്കറുകളും രണ്ട് സബ്‌വൂഫറുകളും ചേർന്ന ഓഡിയോ സിസ്റ്റമാണിത്. ഇതിന് മികച്ച ബാസ് ലഭിക്കും. ഡോൾബി ഓഡിയോ, HDMI ARC, ബ്ലൂടൂത്ത് 5.3 തുടങ്ങിയ വിവിധ കണക്റ്റിവിറ്റി ഫീച്ചറുകളുണ്ട്. RGB ലൈറ്റിംഗ് സപ്പോർട്ടും ഹോം തിയേറ്ററിലുണ്ട്.
ശക്തവും ആഴമുള്ളതുമായ ഓഡിയോ എക്സ്പീരിയൻസ് ജൂക്ക് ബാർ 9535 ഓഡിയോ സിസ്റ്റത്തിൽ ലഭിക്കും. ഡോൾബി ഓഡിയോ സപ്പോർട്ടുള്ളതിനാൽ വ്യക്തമായ സംഭാഷണങ്ങളും സിനിമാറ്റിക് ശബ്ദ ഇഫക്റ്റുകളും ഇതിനുണ്ട്. 5.1 സർറൗണ്ട് സൗണ്ട്, 3-ഡ്രൈവറും ചേർന്ന ഓഡിയോ സിസ്റ്റമാണിത്. ഉയരം കൂടിയ ഫ്ലോർ-സ്റ്റാൻഡിംഗ് സാറ്റലൈറ്റ് സ്പീക്കറുകളും സെബ്രോണിക്സ് ഹോം തിയേറ്റർ സിസ്റ്റത്തിൽ ലഭിക്കും.