Dolby 5.1 Soundbar
തിയേറ്റർ അനുഭവം വീട്ടിലെ ലിവിംഗ് റൂമിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു ബമ്പർ വാർത്ത! പ്രമുഖ ബ്രാൻഡായ സെബ്രോണിക്സിന്റെ കരുത്തുറ്റ Dolby 5.1 Soundbar പകുതി വിലയ്ക്ക് വാങ്ങിക്കാം. വീട്ടിലേക്ക് പ്രീമിയം ഓഡിയോ സിസ്റ്റം വേണമെന്ന് ആലോചിച്ചവർക്ക് ശരിക്കും ഒരു ബജറ്റ് വിലയിൽ തന്നെ ഡോൾബി സൗണ്ട്ബാർ സ്വന്തമാക്കാവുന്നതാണ്. നിലവിലുള്ള വൻ ഡിസ്‌കൗണ്ടിന് പുറമെ, ആകർഷകമായ കൂപ്പൺ ഇളവുകളും ഇഎംഐ ഓഫറുകളും ലഭ്യമാണ്. ZEBRONICS Zeb-Juke BAR 9500WS PRO എന്ന മോഡലിനാണ് വിലക്കിഴിവ്. ആമസോൺ ഇന്ത്യയിലാണ് ഈ പ്രത്യേക കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറിനെ കുറിച്ചും, ഹോം തിയേറ്ററിന്റെ സവിശേഷതകളും അറിയാം.
48,999 രൂപയ്ക്കാണ് ഡോൾബി 5.1 സൗണ്ട്ബാർ ലോഞ്ച് ചെയ്തത്. 525 W സപ്പോർട്ടുള്ള ഓഡിയോ സിസ്റ്റമാണിത്. ആമസോണിൽ 8,999 രൂപയ്ക്ക് ഡോൾബി സെബ്രോണിക്സ് ഓഡിയോ സിസ്റ്റം ലഭ്യമാണ്. Zebronics ഓഡിയോ സിസ്റ്റത്തിന് 500 രൂപയുടെ കൂപ്പൺ ഇളവും ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭിക്കുന്നു.
316 രൂപയ്ക്ക് ഇഎംഐയിലും ഓഡിയോ സിസ്റ്റം വാങ്ങിക്കാം. ശരിക്കും വീടിനെ തിയേറ്ററിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ മികച്ച ഓപ്ഷൻ തന്നെയാണ്.
Also Read: 10001mAh പവർഹൗസ് realme 5G, ആമസോണിൽ മാത്രം ഈ വിലയ്ക്ക്!
ഡോൾബി ഓഡിയോ സപ്പോർട്ട് ലഭിക്കുന്ന സീബ്രോണിക്സിൽ നിന്നുള്ള 5.1 ചാനൽ സൗണ്ട്ബാറാണിത്. ഇതിൽ സെബ്രോണിക്സ് വയർലെസ് സാറ്റലൈറ്റ് സ്പീക്കറുകളും ശക്തമായ സബ് വൂഫറും നൽകിയിട്ടുണ്ട്. ഈ സൗണ്ട്ബാറിന്റെ മൊത്തം ഓഡിയോ പവർ ഔട്ട്പുട്ട് 525 വാട്ട്സ് ആണ്. ഉയർന്ന വോളിയം സെറ്റിംഗുകളിൽ പോലും മികച്ച ക്ലാരിറ്റിയിൽ ഷാർപ്പ് ശബ്‌ദം സിബ്രോണിക്സ് ഓഡിയോ സിസ്റ്റത്തിലൂടെ ലഭിക്കും.
വൈവിധ്യമാർന്ന കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിനുണ്ട്. സൗണ്ട്ബാറിനൊപ്പം എൽഇഡി ഡിസ്‌പ്ലേയും ഓഡിയോ മോഡും സജീവമായ കണക്റ്റിവിറ്റിയും ഇതിനുണ്ട്. ശരിയായ ശബ്‌ദ ക്രമീകരണത്തിനും ട്യൂണിംഗിനുമായി ഉയർന്ന കൃത്യതയുള്ള ശ്രവണത്തിനായി ബാസ്, ട്രെബിൾ ലെവലുകൾ ക്രമീകരിക്കാൻ അനുവദിക്കുന്ന ഒരു റിമോട്ട് കൺട്രോൾ ഓപ്ഷനും സൗണ്ട്ബാറിലുണ്ട്.