motorola 100w soundbar
100W ബ്ലൂടൂത്ത് സൗണ്ട്ബാർ ഇപ്പോൾ വമ്പിച്ച കിഴിവിൽ സ്വന്തമാക്കാം. ഫ്ലിപ്കാർട്ടിന്റെ ഈ പ്രത്യേക ഡിസ്‌കൗണ്ടിലൂടെ Motorola 100 W Bluetooth Soundbar പകുതി വിലയ്ക്ക് വാങ്ങാം. തിയേറ്റർ ലുക്കിലുള്ള ഓഡിയോ അനുഭവം വീട്ടിലിരുന്ന് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓഫറാണിത്. 5000 രൂപയ്ക്ക് താഴെ വിലയിൽ ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം പർച്ചേസ് ചെയ്യാം. ആകർഷകമായ ബാങ്ക് കിഴിവും ഇഎംഐ ഓഫറും മോട്ടറോള സൗണ്ട് ബാറിന് ലഭ്യമാണ്.
യഥാർത്ഥ വിലയുടെ പകുതി നിരക്കിൽ ഓഡിയോ സിസ്റ്റം ഫ്ലിപ്കാർട്ടിൽ വിൽക്കുന്നു. സ്റ്റോക്ക് തീരുന്നതിന് മുൻപ് തന്നെ ഇത് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഡീലാണ് ഫ്ലിപ്കാർട്ടിലുള്ളത്. മോട്ടോ സൗണ്ട്ബാറിന്റെ പ്രത്യേകതകളും ഓഫറുകളും അറിയാം.
7,999 രൂപയ്ക്കാണ് ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 56 ശതമാനം ഇളവിൽ മോട്ടറോള സൗണ്ട്ബാർ 3,499 രൂപയ്ക്ക് വാങ്ങാം. 4500 രൂപയുടെ ഇൻസ്റ്റന്റ് കിഴിവാണ് ഫ്ലിപ്കാർട്ട് തരുന്നത്. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ ചെറിയ ഇളവ് ലഭിക്കുവന്നു. ഇങ്ങനെ 175 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കുന്നു. മോട്ടറോള ഓഡിയോ സിസ്റ്റത്തിന് ആറ് മാസത്തേക്ക് 584 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.
പവർഫുൾ ബാസ്സും വ്യക്തതയാർന്ന ശബ്ദവും നൽകുന്ന 100 വാട്ടിന്റെ ഔട്ട്പുട്ടാണ് മോട്ടറോള ഓഡിയോ സിസ്റ്റത്തിനുള്ളത്. 100 വാട്ടിന്റെ (100 W RMS) മികച്ച ഓഡിയോ എക്സ്പീരിയൻസ് മോട്ടറോള ഹോം തിയേറ്ററിൽ ലഭിക്കുന്നു. സിനിമകൾ കാണുമ്പോഴും പാട്ടുകൾ കേൾക്കുമ്പോഴും തിയേറ്ററിന് സമാനമായ അനുഭവം ഇതിൽ ലഭിക്കുന്നു.
ബിൽറ്റ്-ഇൻ ഡിഎസ്‌പി (DSP) സാങ്കേതികവിദ്യ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. അത്യാധുനിക കണക്റ്റിവിറ്റി ഫീച്ചറുകൾ ഈ ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റത്തിനുണ്ട്. ടിവി റിമോട്ട് ഉപയോഗിച്ച് ഇത് പ്രവർത്തിപ്പിക്കാനാകും. 4K ഓഡിയോ സപ്പോർട്ടും മോട്ടറോള ഓഡിയോ സിസ്റ്റത്തിൽ ലഭിക്കും. മികച്ച റേഞ്ചും തടസ്സമില്ലാത്ത വയർലെസ്സ് മ്യൂസിക് സ്ട്രീമിംഗും ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയിലൂടെ മോട്ടറോള ബ്ലൂടൂത്ത് സൗണ്ട്ബാറിന് ലഭിക്കുന്നു.
പഴയതും പുതിയതുമായ ടിവികളിലേക്ക് കണക്റ്റ് ചെയ്യാൻ ഒപ്റ്റിക്കൽ ഇൻപുട്ട്, AUX സപ്പോർട്ടുമുണ്ട്. പെൻഡ്രൈവ് ഉപയോഗിച്ച് കണക്റ്റ് ചെയ്യാൻ യുഎസ്ബി പോർട്ടും സജ്ജീകരിച്ചിട്ടുണ്ട്.
Also Read: വീണ്ടും ആ ഓഫർ! 50MP Zeiss ട്രിപ്പിൾ ക്യാമറയുള്ള Vivo X200T വമ്പിച്ച ഡിസ്കൗണ്ടിൽ ഫ്ലിപ്കാർട്ടിൽ!
മെറ്റാലിക് ഗ്രിൽ ഉപയോഗിച്ചുള്ള പ്രീമിയം ലുക്ക് ഇതിനുണ്ട്. ടിവിക്ക് താഴെ വെക്കാനും ചുവരുകളിൽ ഫിറ്റ് ചെയ്യാനുമുള്ള സൌകര്യം ഓഡിയോ സിസ്റ്റത്തിൽ ലഭ്യമാണ്. 6.5 ഇഞ്ച് വലിപ്പമുള്ള സബ്‌വൂഫർ ഡ്രൈവറാണ് ഇതിനുള്ളത്. 1 വർഷത്തെ മാനുഫാക്ചറിങ് വാറണ്ടി ഈ മോട്ടറോള ഓഡിയോ സിസ്റ്റത്തിന് കമ്പനി കൊടുത്തിട്ടുണ്ട്.