200W Govo Bluetooth Soundbar
സിനിമ തിയേറ്ററിലെ അതേ സൗണ്ട് എഫക്റ്റിൽ വീട്ടിലിരുന്ന് സിനിമകളും പാട്ടുകളും ആസ്വദിക്കാം. പ്രീമിയം സൗണ്ട്ബാർ വാങ്ങാൻ ബജറ്റില്ലെങ്കിലും മികച്ച ഓഡിയോ എക്സ്പീരിയൻസിനായി 200W Govo Bluetooth Soundbar ലഭ്യമാണ്. GOVO ബ്രാൻഡിന്റെ 200W പവർഫുൾ ബ്ലൂടൂത്ത് സൗണ്ട്ബാർ ഫ്ലിപ്കാർട്ട് പകുതി വിലയ്ക്ക് വിൽക്കുന്നു. മികച്ച സൗണ്ട് ക്വാളിറ്റി കൊണ്ട് വിപണിയിൽ തരംഗമായി മാറിയ ഹോം തിയേറ്റർ സിസ്റ്റമാണിത്.
യഥാർത്ഥ വിലയുടെ പകുതി തുകയ്ക്ക് ഗോവോ ഗോസറൗണ്ട് 900 മോഡൽ ഫ്ലിപ്കാർട്ടിൽ വിൽക്കുകയാണ്. ഇതിന് പുറമെ ആകർഷകമായ ഇഎംഐ ഓഫറുകളും ബാങ്ക് കിഴിവും ഫ്ലിപ്കാർട്ട് നൽകുന്നു. ഗോവോ ഗോസറൗണ്ട് 900 മോഡലിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്നും വിലയും ഓഫറുകളും മനസിലാക്കാം.
200 വാട്ടിന്റെ ഗോവോ ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റത്തിന് 17,999 രൂപയാണ് വിലയാകുന്നത്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇത് 4999 രൂപയ്ക്ക് വിൽക്കുന്നു.ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ നിങ്ങൾക്ക് 250 രൂപയുടെ ബാങ്ക് കിഴിവും ലഭിക്കുന്നതാണ്. ഇതുകൂടാതെ 6 മാസത്തേക്ക് 834 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് അനുവദിച്ചിട്ടുണ്ട്. ഇത് ഗോവോ ഓഡിയോ സിസ്റ്റത്തിനായുള്ള പരിമിതകാല ഓഫറാണ്.
ഗോവോയിൽ നിന്നുള്ള 2.1 ചാനൽ സൗണ്ട്ബാർ ആണിത്. ഇതിന് 200W ഓഡിയോ പവർ ഔട്ട്പുട്ട് ലഭിക്കുന്നു. ഗോവോ ഗോസറൗണ്ട് 900 മോഡലിൽ സമ്പന്നമായ ബാസ് നൽകുന്ന 6.5 ഇഞ്ച് സബ് വൂഫറും ഉൾപ്പെടുന്നു. ഇതിലെ 4 ഇക്വലൈസർ മോഡുകൾക്ക് സൗണ്ട് പ്ലേ എളുപ്പത്തിൽ ഒപ്റ്റിമൈസ് ചെയ്യാനുള്ള ശേഷിയുമുണ്ട്.HDMI (ARC), AUX, USB ഇൻപുട്ട് പോലുള്ള ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഓഡിയോ സിസ്റ്റമാണിത്.
സൗണ്ട് ബാറിലെ LED ഡിസ്പ്ലേ ഉപയോഗിച്ച് നിങ്ങളുടെ സൗണ്ട് ബാറിന്റെ പ്രവർത്തന സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും.
Also Read: Airtel വരിക്കാരേ, തുച്ഛ വിലയിൽ അൺലിമിറ്റഡ് കോളിംഗും ദിവസേന 1GB ഡാറ്റയും കിട്ടും!
ബാസ്, ട്രെബിൾ, വോളിയം കൺട്രോൾ എന്നിവ ഉപയോഗിച്ച് ശബ്‌ദം ഫൈൻ ട്യൂൺ ചെയ്യാൻ കഴിയുന്ന ഒരു റിമോട്ട് കൺട്രോൾ ഓപ്ഷൻ കൂടി ഗോവോ ഗോ സറൌണ്ട് സിസ്റ്റത്തിൽ വരുന്നു. ഓഡിയോയിൽ ക്ലാരിറ്റി ലഭിക്കുന്ന DSP ആക്ടീവാക്കിയ സൗണ്ട്ബാറാണിത്.