bluetooth soundbar,
വീട് തിയേറ്ററാക്കാൻ തകർപ്പൻ ഹോം തിയേറ്റർ സിസ്റ്റം കീശ കാലിയാകാതെ ബുദ്ധിപരമായി പർച്ചേസ് ചെയ്യാം. ബോട്ടിന്റെ കിടിലൻ Bluetooth Soundbar ആമസോണിൽ തകർപ്പൻ ഓഫറിൽ പർച്ചേസ് ചെയ്യാം. ഇപ്പോൾ 5000 രൂപയിൽ താഴെ 2.1 സൗണ്ട് ബാർ ലഭ്യമാണ്. മികച്ച ബാങ്ക് കിഴിവും ആവശ്യമുള്ളവർക്ക് ലാഭകരമായ ഇഎംഐ ഓപ്ഷനും പ്രഖ്യാപിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് സിനിമ കാണുമ്പോൾ ഒരു തീയേറ്റർ അനുഭവം വേണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ള ബജറ്റ് ഹോം തിയേറ്റർ സിസ്റ്റമാണിത്. ഒരു സബ്‌വൂഫറും രണ്ട് മെയിൻ സ്പീക്കറുകളും അടങ്ങുന്ന യൂണിറ്റാണിത്. ആമസോണിലെ സൗണ്ട്ബാർ ഓഫറും സവിശേഷതകളും വിശദമായി അറിയാം.
തീവ്ര ശബ്ദം ലഭിക്കുന്ന 160 Watts RMS ഔട്ട്‌പുട്ടിന്റെ ഓഡിയോ സിസ്റ്റത്തിന് 73 ശതമാനം ഇൻസ്റ്റന്റ് കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്. ബോട്ട് സൌണ്ട്ബാർ ഇപ്പോൾ 5999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. എന്നാൽ ആമസോൺ സമ്മർ സെയിലിലെ ഓഫർ ഇവിടെ അവസാനിക്കുന്നില്ല. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 1000 രൂപ കിഴിവ് നേടാം. ഇതുകൂടി ചേർത്താൽ ബ്ലൂടൂത്ത് സൗണ്ട് ബാർ 4999 രൂപയ്ക്ക് വാങ്ങിക്കാം. 2.1CH സിസ്റ്റമുള്ള ബോട്ട് ഹോം തിയേറ്ററിന് 211 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
ബോട്ടിന്റെ ഈ ടിവി സൗണ്ട്ബാറിൽ 160 W പവറാണ് വരുന്നത്. മണിക്കൂറുകളോളം തീവ്രമായ ഓഡിയോ പുറപ്പെടുവിക്കാൻ ഇതിന് സാധിക്കും. ഈ ബ്ലൂടൂത്ത് v5.4 വയർലെസ് ഓഡിയോ സിസ്റ്റത്തിൽ USB, AUX, HDMI തുടങ്ങിയ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭ്യമാണ്.
Also Read: Airtel 199 Plan: ദിവസേന ഡാറ്റയും അൺലിമിറ്റഡ് കോളുകളും, ലാഭകരമായ പ്ലാനിതാ!
ബ്ലൂടൂത്ത് സപ്പോർട്ടുള്ള സൗണ്ട്ബാറിൽ സിനിമകൾ, സംഗീതം, വാർത്തകൾ, 3D എന്നിവയ്‌ക്കായി വ്യത്യസ്ത EQ മോഡുകളുടെ സപ്പോർട്ട് ലഭിക്കുന്നു.
ഈ മോഡലിൽ 2.1 ചാനൽ സ്പീക്കറാണുള്ളത്. ഡോൾബി ഓഡിയോ ഇഫക്റ്റ് മികച്ച സറൗണ്ട് സൗണ്ട് ഇഫക്റ്റിലൂടെ ശരിക്കും ഹോം തിയേറ്റർ എക്സ്പീരിയൻസ് ആസ്വദിക്കാം. മാസ്റ്റർ റിമോട്ട് സപ്പോർട്ട് കൂടിയുള്ള ഹോം തിയേറ്റർ യൂണിറ്റാണിത്.
16 വാട്ട് ആർഎംഎസ് ഔട്ട്പുട്ട് ലഭിക്കുന്നതിനാൽ തന്നെ ബാസിനൊപ്പം ഉച്ചത്തിലും വ്യക്തമായ ഓഡിയോ ലഭിക്കും. HDMI ARC, ഒപ്റ്റിക്കൽ, AUX, USB, ബ്ലൂടൂത്ത് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളാണ് ബോട്ട് ആവന്റെ 2.1 ഓഡിയോ ബാറിലുള്ളത്.
പൈസ നോക്കി വാങ്ങുന്നവർക്ക് എന്തായാലും ഇത് മികച്ചൊരു ഓപ്ഷനാകുന്നു. നിമകൾ കാണുമ്പോൾ ശബ്ദത്തിന് നല്ല തെളിച്ചവും സിനിമാറ്റിക് ഫീലും നൽകാൻ ഡോൾബി ഓഡിയോ ലഭിക്കുന്നുവെന്നത് ബോട്ട് ആവന്റെ 2.1 സിസ്റ്റത്തിന്റെ ഹൈലൈറ്റാണ്.
എന്നാൽ സൗണ്ട് ബാർ സബ്‌വൂഫറുമായി കണകറ്റ് ചെയ്യുന്നതിന് വയർലെസ് ഫീച്ചറുകളില്ല. പകരം വയർ വഴി ബന്ധിപ്പിക്കണമെന്നത് ഒരു പോരായ്മയാണ്. 5.1 സിസ്റ്റം നൽകുന്നതുപോലെ പിന്നിൽ നിന്നുള്ള ട്രൂ ഓഡിയോ ഫീൽ ഇതിൽ ലഭിക്കില്ല.