5.1 channel soundbar amazon
വീട്ടിലിരുന്ന് സിനിമ തിയേറ്റർ അനുഭവം ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം! Amazon ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ പ്രമുഖ ഓഡിയോ ബ്രാൻഡായ GOVO-യുടെ സൗണ്ട്ബാറിന് വമ്പിച്ച വിലക്കിഴിവ് ലഭിക്കും. 5.1 ചാനൽ GoSurround Soundbar നിങ്ങൾക്ക് ഇപ്പോൾ 82 ശതമാനം വരെ വമ്പിച്ച കിഴിവിൽ വാങ്ങാം. ഇന്ന് രാത്രി വരെയാണ് ആമസോണിന്റെ ഫ്രീഡം സെയിൽ ഓഫറുകൾ ലഭ്യമാകുക. ഓഫറിലൂടെ 6000 രൂപയ്ക്കും താഴെ വീട്ടിൽ ഹോം തിയേറ്റർ സെറ്റ് ചെയ്യാം.
ഡോൾബി ഡിജിറ്റൽ സപ്പോർട്ടും 5 ഓഡിയോ ചാനലുകളും ഒരു സബ് വൂഫറും ചേർന്നതാണ് ഈ ഹോം തിയേറ്റർ സിസ്റ്റം. ഇക്വലൈസർ മോഡുകളും, ബ്ലൂടൂത്ത്, HDMI തുടങ്ങിയ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിനുണ്ട്. ആമസോൺ ഇന്ത്യ വഴി നടക്കുന്ന ഈ പ്രത്യേക ഓഫറിനെ കുറിച്ചും ഗോവോ 5.1 ചാനൽ സൗണ്ട്ബാറിന്റെ സവിശേഷതകളും മനസിലാക്കാം.
36,999 രൂപ വരെ വിലയാകുന്ന ഗോവോയുടെ GoSurround 990 Dolby Digital ഓഡിയോ യൂണിറ്റാണിത്. ഇപ്പോൾ ആമസോൺ ഓഫറിൽ 6,499 രൂപയ്ക്ക് ഹോം തിയേറ്റർ വാങ്ങിക്കാം.
ഇതിന് പുറമെ തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ അധിക കിഴിവും ലഭ്യമാണ്. HDFC ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 1250 രൂപയുടെ ഇളവും ലഭിക്കുന്നു. ഇങ്ങനെ 6000 രൂപയ്ക്ക് താഴെ ഗോവോ ഗോസറൌണ്ട് ഹോം തിയേറ്റർ സ്വന്തമാക്കാം. നിങ്ങൾക്ക് വേണമെങ്കിൽ 228 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും പ്രയോജനപ്പെടുത്താം. ഈ വമ്പിച്ച ഇളവ് ഇന്ന് അർധരാത്രിയോടെ അവസാനിക്കും എന്നതും ശ്രദ്ധിക്കുക.
ഡോൾബി ഓഡിയോ സാങ്കേതികവിദ്യയോടുകൂടിയ 5.1 ചാനൽ സറൗണ്ട് സൗണ്ട് യൂണിറ്റാണ് ഗോവോയുടെ ഈ ഹോം തിയേറ്റർ സിസ്റ്റത്തിലുള്ളത്. 525 വാട്ടിന്റെ ശക്തമായ ശബ്ദവും ത്രിമാന സറൗണ്ട് ഓഡിയോയും ഇതിനുണ്ട്. 2 ഇഞ്ച് വലുപ്പമുള്ള അഞ്ച് ശക്തമായ സ്പീക്കറുകളും വയർലെസ് സബ്‌വൂഫറും സാറ്റലൈറ്റ് സ്പീക്കറുകളും ഗോവോ ഹോം തിയേറ്റർ സിസ്റ്റത്തിൽ ഉൾപ്പെടുന്നു.
Also Read: DITAA 2026: ഹോം അപ്ലൈയൻസിലും സ്മാർട്ട് ടെക്നോളജിയിലും മികവ് തെളിയിച്ചവർ ഇവർ
ഇത് ഡിജിറ്റൽ സിഗ്നൽ പ്രോസസ്സിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. സിനിമ, വാർത്ത, സംഗീതം എന്നീ മൂന്ന് മോഡുകളും ഈ ഹോം തിയേറ്ററിനുണ്ട്. എച്ച്ഡിഎംഐ എആർസി, ഓക്സ്, യുഎസ്ബി, ഒപ്റ്റിക്കൽ എന്നീ വിവിധ കണക്ഷൻ സപ്പോർട്ടുള്ള സൗണ്ട്ബാറാണിത്. ഗോവോയുടെ ഈ 5.1 ചാനൽ സൗണ്ട്ബാർ ടിവിയുടെ മുന്നിലോ ഭിത്തിയിൽ ഉറപ്പിക്കുകയോ ഷെൽഫിൽ സ്ഥാപിക്കുകയോ ചെയ്യാനാകും.
ബ്ലൂടൂത്ത് 5.3 വഴി മൊബൈൽ ഫോൺ എളുപ്പത്തിൽ ബന്ധിപ്പിച്ച് മ്യൂസിക് കേൾക്കാനാകും. സൗണ്ട്ബാറിൽ തന്നെ കൺട്രോൾ ബട്ടണുകളും കൊടുത്തിട്ടുണ്ട്. എൽഇഡി ഡിസ്പ്ലേയുള്ളതിനാൽ സൗണ്ട്ബാറിന്റെ പ്രവർത്തന സ്റ്റാറ്റസും കാണാനാകും.
Disclaimer: ഈ പോസ്റ്റിൽ അഫിലിയേറ്റ് ലിങ്കുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ ലിങ്കുകൾ ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് അധിക ചെലവൊന്നും വരാതെ ചെറിയ കമ്മീഷൻ ലഭിക്കും.