വരാനിരിക്കുന്ന ഈ ഫീച്ചർ കൂടുതൽ സ്വകാര്യത ഉറപ്പാക്കും
ഇതുവരെ വാട്സ്ആപ്പിൽ തമ്മിൽ ചാറ്റ് ചെയ്യുന്നതിന് ഫോൺ നമ്പറാണ് ആവശ്യമായുള്ളത്
ഇതിൽ മാറ്റം വരുത്താനാണ് മെറ്റ തയ്യാറെടുക്കുന്നത്
WhatsApp New Feature: വാട്സ്ആപ്പ് തങ്ങളുടെ സ്വകാര്യ ഫീച്ചറുകൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ്. വാട്സ്ആപ്പ് തങ്ങളുടെ ഏറ്റവും പുതിയ iOS ബീറ്റ റിലീസിലാണ് പുതിയ അപ്ഡേറ്റ് വരുന്നത്. ഇതുവരെ വാട്സ്ആപ്പിൽ തമ്മിൽ ചാറ്റ് ചെയ്യുന്നതിനും, ഓഫീസ് ആവശ്യങ്ങൾക്കുമെല്ലാം ഫോൺ നമ്പറാണ് ആവശ്യമായുള്ളത്. ഒരു പുതിയ ചാറ്റിനായി സേവ് ചെയ്യുന്നതിനും മറ്റും ഫോൺ നമ്പരാണ് വാട്സ്ആപ്പിൽ ഉപയോഗിക്കുന്നത്. ഇതിൽ മാറ്റം വരുത്താനാണ് മെറ്റ തയ്യാറെടുക്കുന്നത്.
SurveyWhatsApp New Feature അപ്ഡേറ്റ്
WABetaInfo പ്രകാരം, വരാനിരിക്കുന്ന ഈ ഫീച്ചർ കൂടുതൽ സ്വകാര്യത ഉറപ്പാക്കും. ഇതിൽ യൂസർനെയിമാണ് കോണ്ടാക്റ്റ് നമ്പറിന് പകരം ഉപയോഗിക്കുക. ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാൻ അനുവദിക്കുന്നു. അറിയാത്തെ കോൺടാക്റ്റുകളുമായോ ഗ്രൂപ്പ് സെറ്റിങ്സിൽ ഇടപഴകുമ്പോഴും നിങ്ങളുടെ ഫോൺ നമ്പർ മറയ്ക്കാൻ സാധിക്കും.

പുതിയ ഫീച്ചർ എങ്ങനെ വർക്കാകും?
ചാറ്റുകളിൽ ഫോൺ നമ്പർ മാറ്റി ഒരു യൂസർ നെയിം തിരഞ്ഞെടുക്കാൻ കഴിയും. കുറഞ്ഞത് 3 അക്ഷരമോ, നമ്പറുകളോ ഉപയോഗിക്കണം. 3 മുതൽ 30-ന് ഇടയിലുള്ള അക്ഷരങ്ങളോ പ്രതീകങ്ങളോ ആണ് യൂസർനെയിമായി നൽകേണ്ടത്.
a–z മുതലുള്ള അക്ഷരങ്ങളും, 0–9 വരെയുള്ള അക്കങ്ങളും യൂസർനെയിമിൽ ഉൾപ്പെടുത്തണം. ഇതിൽ (.), (_) പോലുള്ള പ്രതീകങ്ങളും ഉപയോഗിക്കണം. .com പോലുള്ള ഡൊമെയ്‌നുകൾ ഇതിൽ നൽകാം. എന്നാൽ യൂസർ നെയിം ഫുൾ സ്റ്റോപ്പ്, കോമയിൽ അവസാനിക്കരുത്.
ഇതിൽ ഡ്യൂപ്ലിക്കേറ്റ് യൂസർ നെയിമുകൾ അനുവദിക്കില്ല. കോൺടാക്റ്റ് ലിസ്റ്റിൽ ഇതിനകം സേവ് ചെയ്തിരിക്കുന്ന ഹാൻഡിലുകൾക്കും ഈ മാറ്റം വരുത്തും.
ഡ്യൂപ്ലിക്കേറ്റ് യൂസർനെയിമുകൾ മെറ്റ അനുവദിക്കില്ല. വാട്സ്ആപ്പ് വരിക്കാരുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇതിനകം സേവ് ചെയ്തിട്ടുള്ള ഹാൻഡിലുകൾ മറ്റൊരാൾക്ക് ഡൂപ്ലിക്കേറ്റ് ആകില്ല. യൂസർനെയിം തിരഞ്ഞെടുത്തു കഴിഞ്ഞാൽ, വാട്ട്‌സ്ആപ്പ് സ്‌ക്രീനിൽ കൺഫർമേഷൻ മെസേജ് പ്രദർശിപ്പിക്കും.
ചാറ്റിങ്ങിൽ വിട്ടുവീഴ്ചയില്ലാതെ കൂടുതൽ സുരക്ഷിതത്വവും സ്വകാര്യതയും നൽകുന്നതിന് വേണ്ടിയുള്ളതാണ് പുതിയ ഫീച്ചർ. ഒരു യൂസർനെയിം സജീവമായാൽ, അത് ഫോൺ നമ്പറിന് പകരം ചാറ്റുകളിൽ ദൃശ്യമാകും. പിന്നീട് എപ്പോഴെങ്കിലും യൂസർനെയിം അപ്‌ഡേറ്റ് ചെയ്യുമ്പോൾ ഇത് ചാറ്റിങ്ങിലുള്ളവർക്കും അപ്ഡേറ്റാകും. അതിനാൽ സുതാര്യതയിൽ സംശയം വരില്ല.
Also Read: 1Rs 1GB Plan: Bharat Sanchar Nigam Limited തരുന്ന 60 ദിവസം വാലിഡിറ്റി പ്ലാൻ, തുച്ഛ വില…
ഇതെല്ലാം നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഫീച്ചറാണ്. പുത്തൻ അപ്ഡേറ്റ് ഉപയോഗത്തിൽ എത്തുന്നതിന് മുമ്പേ ചിലപ്പോൾ മാറ്റങ്ങളും സംഭവിച്ചേക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile