ഏകദേശം 900 ദശലക്ഷം സജീവ വരിക്കാരുള്ള ആപ്പാണ് Telegram
ടെലഗ്രാം സിഇഒയും സഹസ്ഥാപകനുമായ Pavel Durov-ആണ് ഫ്രഞ്ച് പൊലീസിന്റെ പിടിയിലായത്
ടെലിഗ്രാമിന്റെ ഉള്ളടക്ക മോഡറേഷന്റെ അഭാവത്തിലാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്
Telegram മെസേജിങ് ആപ്പ് സ്ഥാപകൻ അറസ്റ്റിലായി. ടെലഗ്രാം സിഇഒയും സഹസ്ഥാപകനുമായ പവൽ ദുറോവാണ് ഫ്രഞ്ച് പൊലീസിന്റെ പിടിയിലായത്. ടെലഗ്രാം പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാറണ്ട് പ്രകാരമാണ് അറസ്റ്റ്.
SurveyTelegram സ്ഥാപകൻ അറസ്റ്റിൽ
ആഗോളതലത്തിലുള്ള ജനപ്രിയ സന്ദേശമയയ്‌ക്കൽ ആപ്പാണ് Telegram.പവൽ ദുറോവിനെ പാരീസിന് വടക്കുള്ള ലെ ബൂർഗെറ്റ് എയർപോർട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. 39 കാരനായ ദുറേവിനെ സ്വകാര്യ ജെറ്റിൽ എത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അദ്ദേഹം അറസ്റ്റിലായത്.

Telegram കുറ്റകൃത്യങ്ങൾ തടഞ്ഞില്ല, വാറണ്ട്
ടെലഗ്രാമിലെ കുറ്റകൃത്യങ്ങൾ തടഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റകൃത്യങ്ങളുടെ പ്രത്യേക സ്വഭാവം ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ലഹരികടത്ത്, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നിവ പ്ലാറ്റ്ഫോമിൽ നടക്കുന്നുവെന്നാണ് റിപ്പോർട്ട്. സൈബര്‍ ബുള്ളിയിങ് പോലുള്ള പ്രശ്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതായി കുറ്റാരോപണമുണ്ട്.
സ്ഥിതിഗതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കുകയാണ്. അറസ്റ്റിനെ കുറിച്ച് ടെലഗ്രാം ഔദ്യോഗിക പ്രതികരണം ഇതുവരെ നൽകിയിട്ടില്ല.
അറസ്റ്റ് എന്തിന്?
ടെലഗ്രാമുമായി ബന്ധപ്പെട്ട് ദുറോവ് പ്രശ്നത്തിലായിരിക്കുകയാണ്. പ്ലാറ്റ്ഫോമിലെ ദുരുപയോഗത്തിന് എതിരെ ശരിയായ നടപടി ടെലഗ്രാം ഉടമ സ്വീകരിച്ചില്ല. പ്ലാറ്റ്ഫോമിൽ മയക്കുമരുന്ന് വ്യാപാരം, ലൈംഗിക കടത്ത് എന്നിവയ്ക്കെല്ലാം ആശയവിനിമയം നടന്നിരുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യൽ തുടങ്ങിയ നിരവധി ക്രിമിനൽ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു ആപ്പ്. ഇതിൽ പക്ഷേ ടെലഗ്രാം അധികൃതർ മിതമായ സമീപനമാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.
ഫ്രാൻസിൽ നടന്നുകൊണ്ടിരിക്കുന്ന പ്രാഥമിക പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നും സൂചയുണ്ട്. ടെലിഗ്രാമിന്റെ ഉള്ളടക്ക മോഡറേഷന്റെ അഭാവത്തിലാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. ഇങ്ങനെ ക്രിമിനൽ പ്രവർത്തനങ്ങൾ പ്ലാറ്റ്‌ഫോമിൽ അനിയന്ത്രിതമായി വളരാൻ അനുവദിച്ചു. ഇതിന് എതിരെയാണ് ടെലഗ്രാം സിഇഒയുടെ അറസ്റ്റ്.
Read More: 2-ഇൻ-1 ഓഫറുമായി അംബാനി, 800-ലധികം ടിവി ചാനലുകൾക്ക് New Jio App
ഏകദേശം 900 ദശലക്ഷം സജീവ വരിക്കാരുള്ള ആപ്പാണ് ടെലഗ്രാം. റഷ്യ, ഉക്രെയ്ൻ, മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ വലിയ വരിക്കാർ ആപ്ലിക്കേഷനുണ്ട്. ഉക്രെയ്നിൽ നടന്നു കൊണ്ടിരിക്കുന്ന സംഘർഷത്തെ കുറിച്ച് ഫിൽട്ടർ ചെയ്യാത്ത വിവരങ്ങളാണ് ടെലഗ്രാം നൽകിയത്.
ടെലഗ്രാമിന്റെ ആസ്ഥാനം ദുബായിലാണ്. ഇവിടെയാണ് ദുരോവ് നിലവിൽ താമസിക്കുന്നത്. റഷ്യന്‍ വംശജനായ പവേല്‍ ദുരോവിന് യുഎഇ പൗരത്വവുമുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile