TATA IPL റെക്കോഡുകൾക്ക് മുമ്പേ JioCinema റെക്കോഡ്! സ്പോൺസർമാരും പരസ്യക്കാരും കരകവിഞ്ഞു| TECH NEWS

HIGHLIGHTS

TATA IPL 2024 ആവേശം ആരംഭിക്കുകയായി

കഴിഞ്ഞ വർഷത്തെ പോലെ ഇക്കൊല്ലവും JioCinema ആണ് ലൈവ് സ്ട്രീമിങ്

IPL ആരംഭിക്കുന്നതിന് മുന്നേ ജിയോസിനിമ ഒരു റെക്കോഡിട്ടു

TATA IPL റെക്കോഡുകൾക്ക് മുമ്പേ JioCinema റെക്കോഡ്! സ്പോൺസർമാരും പരസ്യക്കാരും കരകവിഞ്ഞു| TECH NEWS

JioCinema IPL: TATA IPL 2024 ആവേശം ആരംഭിക്കുകയായി. CSKയും RCBയും തമ്മിലുള്ള പോരിലൂടെ ഈ വർഷത്തെ ഐപിഎൽ ആരംഭിക്കുന്നു. കഴിഞ്ഞ വർഷത്തെ പോലെ ഇക്കൊല്ലവും JioCinema ആണ് ലൈവ് സ്ട്രീമിങ്. ഇന്ത്യയുടെ ക്രിക്കറ്റ് പൂരത്തിന്റെ ഒഫീഷ്യൽ ഡിജിറ്റൽ സ്ട്രീമിങ് റൈറ്റ് അംബാനിയുടെ ജിയോസിനിമ സ്വന്തമാക്കി.

Digit.in Survey
✅ Thank you for completing the survey!

എന്നാൽ IPL സ്ട്രീമിങ് ആരംഭിക്കുന്നതിന് മുന്നേ ജിയോസിനിമ ഒരു റെക്കോഡിട്ടു. അതെന്താണെന്ന് അറിയാമോ?

IPL സ്ട്രീമിങ്ങിന് JioCinema

വരാനിരിക്കുന്ന സീസണിലേക്ക് ജിയോസിനിമയിൽ എത്തിച്ചേർന്ന സ്പോൺസർമാരുടെ എണ്ണത്തിലാണ് റെക്കോഡ്. ജിയോസിനിമയിൽ ഇപ്രാവശ്യം 18 സ്പോൺസർമാരാണ് ജോയിൻ ചെയ്തിരിക്കുന്നത്. 250-ലധികം പരസ്യദാതാക്കളും അംബാനിക്കൊപ്പം കൈകോർത്തു.

IPL Live JioCinema-യിൽ കാണാം
IPL Live JioCinema-യിൽ കാണാം

ടാറ്റ ഐപിഎല്ലിലേക്ക് വിവിധ മേഖലകളിൽ നിന്നുള്ളവരാണ് പരസ്യദാതാക്കളായി പങ്കുചേർന്നത്. സ്പോൺസർമാരുടെയും പരസ്യദാതാക്കളുടെയും പേരുകൾ റിലയൻസ് പുറത്തുവിട്ടു. പരമ്പരാഗത മാധ്യമങ്ങളിൽ പരസ്യം നൽകുന്ന FMCG പോലുള്ളവരും ജിയോസിനിമയിലേക്ക് എത്തിയിരിക്കുന്നു.

IPL റെക്കോഡുകൾക്ക് മുമ്പേ JioCinema റെക്കോഡ്

ഓട്ടോമൊബൈലുകൾ, മൊബൈൽ ഹാൻഡ്‌സെറ്റുകൾ, ബാങ്കിങ് മേഖലയിലുള്ളവർ പരസ്യദാതാക്കളാണ്. ഓൺലൈൻ ബ്രോക്കിങ്, ട്രേഡിങ്, ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് നിർമ്മാണം എന്നീ മേഖലകളിൽ നിന്ന് വരെ പരസ്യം നൽകിയിട്ടുണ്ട്. ഐപിഎല്ലിന്റെ ഡിമാൻഡും ജിയോസിനിമയുടെ ജനപ്രിയതയുമാണ് ഇത് വ്യക്തമാക്കുന്നത്.

സാധാരണ ടിവി ചാനലുകളാണ് ഇത്രയും റെക്കോഡ് നേട്ടമിടുന്നത്. എന്നാൽ കഴിഞ്ഞ വർഷം തൊട്ട് ജിയോസിനിമയും ഡിജിറ്റൽ സ്ട്രീമിങ്ങിലൂടെ കട്ടക്ക് നിൽക്കുകയാണ്. ജിയോ വരിക്കാരല്ലാത്തവർക്കും ഐപിഎൽ ഫ്രീയായി കാണാനുള്ള സംവിധാനമാണ് അംബാനി ഒരുക്കിയത്.

ജിയോസിനിമ പ്രീമിയം സബ്സ്ക്രിപ്ഷൻ ഇതിന് ആവശ്യമില്ല എന്നതും മറ്റൊരു കാരണമാണ്. ഇത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് കൂടുതൽ പേരെ എത്തിച്ചു. മാത്രമല്ല മുൻവർഷങ്ങളേക്കാൾ സ്മാർട്ഫോൺ ഉപയോഗവും ഇന്ത്യയിൽ വർധിച്ചു. ജോലി, യാത്ര ഇടവേളകളിൽ വരെ IPL LIVE കാണാനുള്ള അവസരമാണ് ജിയോസിനിമ തുറന്നിട്ടത്. ഇത് തന്നെയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കാണികൾ കൂടുതൽ എത്താൻ സഹായിച്ചതും.

ജിയോസിനിമയും സ്പോൺസർമാരും

ജിയോസിനിമയുടെ ഈ സീസണിലെ ഡിജിറ്റൽ സ്ട്രീമിങ് സ്പോൺസർമാർ ആരെല്ലാമെന്ന് അറിയാമോ? ഡ്രീം11 ജിയോസിനിമയ്ക്കൊപ്പം കോ-പ്രസന്റിങ് സ്പോൺസറാണ്. ടാറ്റ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ക്രെഡ് എന്നിവരും പട്ടികയിലുണ്ട്. തീരുന്നില്ല, തംസ് അപ്പ്, ബ്രിട്ടാനിയ, പെപ്‌സി, പാർലെ കമ്പനികളും സ്പോൺസർമാരായി ചേർന്നു. എഎംഎഫ്ഐ, അപ്‌സ്റ്റോക്‌സിന്റെ പേസാപ്പ്, ഹയർ, ജിൻഡാൽ സ്റ്റീൽ ഇവരും സ്പോൺസർ ചെയ്യുന്നുണ്ട്.

ആൻഡ്രോയിഡിലെ രാജാവ് ഗൂഗിൾ പിക്സലും ടാറ്റ ഐപിഎല്ലിന്റെ കോ സ്പോൺസറാണ്. വോഡഫോൺ, ഡാൽമിയ സിമന്റ്സ്, കമല പസന്ദ്, റാപിഡോ എന്നിവയും സ്പോൺസർ ലിസ്റ്റിലുണ്ട്.

Read More: Good News for Kerala Users! കേരളത്തിലെ വരിക്കാർക്ക് വാലിഡിറ്റി ലോൺ പ്ലാനുമായി Airtel

എന്നിട്ടും സ്പോർൺസർമാർ ഇനിയും വരാനാണ് സാധ്യത കൂടുതൽ. കാരണം ജിയോസിനിമ വേറെയും ബ്രാൻഡുകളുമായി ഇതിനകം ചർച്ചയിലാണ്. ഇന്ന് ഐപിഎൽ ആദ്യഓവറെത്തുന്നതിന് മുമ്പ് കൂടുതൽ പാർട്നേഴ്സ് വന്നുചേർന്നേക്കാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo