Instagram യൂസേഴ്സിനെ Shock ആക്കി സെൻസിറ്റീവ് കണ്ടന്റുകൾ ഫീഡുകളിൽ നിറയുന്നു...
അക്രമാസക്തവും Not Safe for Work എന്നറിയപ്പെടുന്ന NSFW റീലുകളും ഇതിൽ വരുന്നു
അതും സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ ഓപ്ഷൻ കൊടുത്തിട്ടും രക്ഷയില്ലെന്നാണ് യൂസേഴ്സ് പറയുന്നത്
ലോകമെമ്പാടുമുള്ള Instagram യൂസേഴ്സ് വലിയൊരു ആശങ്കയിലാണ്. അതിന് കാരണം ഉപയോക്താക്കളുടെ ഫീഡുകളിൽ നിറയുന്ന ചില കണ്ടന്റുകളാണ്. തങ്ങളുടെ ഇൻസ്റ്റഗ്രാം ഫീഡുകളിലും റീലുകളിലും സെൻസിറ്റീവ് കണ്ടന്റുകൾ കാണിക്കുന്നുവെന്നാണ് പരാതി.
അക്രമാസക്തവും Not Safe for Work എന്നറിയപ്പെടുന്ന NSFW റീലുകളും ഇതിൽ വരുന്നു. അതും സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ ഓപ്ഷൻ കൊടുത്തിട്ടും രക്ഷയില്ലെന്നാണ് യൂസേഴ്സ് പറയുന്നത്.
Instagram യൂസേഴ്സ് ആശങ്കയിൽ…
എങ്ങനെയാണ് ഇങ്ങനെ കണ്ടന്റുകൾ തങ്ങളുടെ ഫീഡിലേക്ക് വരുന്നതെന്ന് അറിയില്ലെന്നാണ് യൂസേഴ്സ് പറയുന്നത്. ഇതിനുള്ള കാരണമെന്താണെന്ന് ചോദിച്ചുകൊണ്ട് പലരും പരാതി ഉയർത്തുന്നു. ഇത് ആപ്പിലെ വല്ല സാങ്കേതിക തകരാറോ, അല്‍ഗോരിതത്തില്‍ മാറ്റങ്ങളോ ആണെന്നും ചിലർ ചോദിക്കുന്നു. ഇങ്ങനെ സെൻസിറ്റിവ് കണ്ടന്റുകൾ കാണിക്കുന്നത് തങ്ങൾക്ക് പണിയോ കെണിയോ ആകുമോ എന്നാണ് പലരുടെയും സംശയം.
സെൻസിറ്റീവ് കണ്ടന്റുകൾ നിറഞ്ഞ് Instagram ഫീഡ്
ഇന്ന് ഇൻസ്റ്റാഗ്രാം അൽഗോരിതത്തിന് എന്തെങ്കിലും സംഭവിച്ചോ? അപകടങ്ങളുടെയും വെടിവെയ്പ്പും കലഹങ്ങളും കാണിക്കുന്ന വീഡിയോകളാണ് റീൽസുകളിലുള്ളത്, എന്ന് ഒരാൾ എക്സിലൂടെ അറിയിച്ചു.
ലൈംഗികാതിക്രമം പോലുള്ള ഫീഡുകളാണ് തനിക്ക് കാണിക്കുന്നതെന്ന് മറ്റ് ചിലരും പരാതി ഉന്നയിച്ചു. #Instagram എന്ന ഹാഷ്ടാഗോട് കൂടിയാണ് പലരും തങ്ങളുടെ അക്കൌണ്ടിന് എന്തുപറ്റിയെന്ന ആകാംക്ഷ പങ്കുവയ്ക്കുന്നത്. കാണുന്ന റീലുകളിൽ ഓരോ മൂന്നാമത്തെ വീഡിയോകളും സെൻസിറ്റിവ് കണ്ടന്റുകളാണ്. ഇന്തെന്താണ് പ്രശ്നമെന്ന് മറ്റ് ചിലരും പോസ്റ്റ് ചെയ്തിരിക്കുന്നു.
Meta എന്ത് പറയുന്നു?
എന്തുകൊണ്ടാണ് ഉപയോക്താക്കൾക്ക് ഇങ്ങനെയൊരു പ്രശ്നം വരുന്നതെന്നതിൽ മെറ്റ ഔദ്യോഗികമായ പ്രതികരണം നൽകിയിട്ടില്ല. എങ്കിലും CNBC-യോട് കമ്പനി തങ്ങളുടെ പ്രതികരണം ഇക്കാര്യത്തിൽ നൽകിയതായി റിപ്പോർട്ടുണ്ട്.
കണ്ടന്റ് മോഡറേഷന്‍ സിസ്റ്റത്തിലെ ചില ടെക്നിക്കൽ പ്രശ്നങ്ങളാണ് വില്ലനായതെന്നാണ് മെറ്റ് അറിയിച്ചത്. ചില ഉപയോക്താക്കൾക്ക് അവരുടെ Instagram Reels ഫീഡിൽ ശുപാർശ ചെയ്യാൻ പാടില്ലാത്ത കണ്ടന്റുകൾ വരുന്നു. ഇത് മെറ്റയുടെ ഭാഗത്ത് നിന്നുള്ള ഒരു സാങ്കേതിക പിശകാണ്. ഈ പ്രശ്നം തങ്ങൾ പരിഹരിച്ചുവെന്നും ബുദ്ധിമുട്ട് നേരിട്ടതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും മെറ്റ പറഞ്ഞു. ഇത് ചില മാധ്യമങ്ങളോട് വിശദീകരിച്ചതല്ലാതെ, മറ്റ് സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഈ റിപ്പോർട്ട് ശരിയാണെങ്കിൽ ഇൻസ്റ്റഗ്രാം യൂസേഴ്സ് ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
Also Read: AI- പവേർഡ് ഫീച്ചറുകളുമായി New അലക്സ എത്തി! Amazon Alexa+ വിലയും ഫീച്ചറുകളും നോക്കാം…
Anju M U
An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile