Reel Views ഒരു ലക്ഷമായാൽ എത്ര കിട്ടും? ഇൻസ്റ്റഗ്രാമിൽ പണം സമ്പാദിക്കാനുള്ള ട്രിക്ക് ഇതാ…| TECH TIPS

HIGHLIGHTS

Instagram Reels Views ഒരു ലക്ഷമായാൽ നിങ്ങൾക്ക് പണം കിട്ടുമോ?

ഇന്ന് ഇൻസ്റ്റഗ്രാം വെറുമൊരു സോഷ്യൽ മീഡിയ മാത്രമല്ല, പണം സമ്പാദിക്കാനുള്ള ഉപായവുമാണ്

റീലുകളുടെ സഹായത്തോടെ വരുമാനം കണ്ടെത്താൻ പലതരം മാർഗങ്ങൾ

Reel Views ഒരു ലക്ഷമായാൽ എത്ര കിട്ടും? ഇൻസ്റ്റഗ്രാമിൽ പണം സമ്പാദിക്കാനുള്ള ട്രിക്ക് ഇതാ…| TECH TIPS

Instagram Reel Views ഒരു ലക്ഷമായാൽ നിങ്ങൾക്ക് പണം കിട്ടുമോ? റീൽസിലൂടെ പണം സമ്പാദിക്കാൻ ആലോചിക്കുന്നവർക്ക് ഇതിനുള്ള ട്രിക്ക് പറഞ്ഞു തരാം. ഇന്ന് ഇൻസ്റ്റഗ്രാം വെറുമൊരു സോഷ്യൽ മീഡിയ മാത്രമല്ല, പണം സമ്പാദിക്കാനുള്ള ഉപായവുമാണ്.

Digit.in Survey
✅ Thank you for completing the survey!

Reel Views ഒരു ലക്ഷം ആയാൽ?

ഇൻസ്റ്റഗ്രാം ഫോട്ടോ കാണാനുള്ള പ്ലാറ്റ്ഫോമായിരുന്നു പണ്ട് കാലത്ത്. ഇന്ന് കാര്യങ്ങൾ മാറി, വരുമാന മാർഗമായി ഇൻസ്റ്റഗ്രാം റീൽസുകൾ വളർന്നു. നമ്മുടെ ചുറ്റിനുമുള്ളവരെല്ലാം റീൽസുകളിൽ തിരക്കിലാണ്. അവർ ഇത്രയും പരിശ്രമിച്ച് റീൽസ് എടുത്ത്, റീച്ചാക്കുമ്പോൾ എത്ര തുക ഇൻസ്റ്റഗ്രാമിൽ നിന്ന് കിട്ടുന്നു എന്നറിയേണ്ടേ?

how much get for 1 lakh reel views on instagram here tips for earning money

ഇൻസ്റ്റാഗ്രാം റീലുകളിൽ ഇൻ-വീഡിയോ പരസ്യങ്ങൾ നൽകിയിട്ടില്ല. അതിനാൽ തന്നെ വ്യൂസ് അധികമാകുന്ന അനുസരിച്ച് പരസ്യങ്ങളിലൂടെ ഇൻസ്റ്റഗ്രാമിന് നേട്ടം കിട്ടുന്നില്ല. അങ്ങനെ റീൽസ് ഉടമയ്ക്കും പണമൊന്നും കിട്ടുന്നില്ല. എന്നാലും ഇൻസ്റ്റഗ്രാം റീൽസും അതിന്റെ വ്യൂസും പണം സമ്പാദിക്കാനുള്ള മാർഗം തന്നെയാണ്. എങ്ങനെയെന്നല്ലേ?

ഇൻ-വീഡിയോ പരസ്യങ്ങളിലൂടെ ഇൻസ്റ്റഗ്രാം ധനസമ്പാദനം നടത്തുന്നില്ല. അപ്പോൾ പിന്നെ ഒരു ലക്ഷം വ്യൂസ് കിട്ടിയാലും ഒരു മില്യൺ കാഴ്ചക്കാരുണ്ടായാലും പ്രത്യേകിച്ചൊന്നുമില്ല. കാഴ്‌ചകളുടെ അടിസ്ഥാനത്തിൽ റീൽസിലൂടെ പണം ലഭിക്കുന്നില്ലെന്ന് അർഥം. എന്നാൽ ഇൻസ്റ്റാഗ്രാം റീലുകളിൽ മറ്റ് പല രീതികളിലൂടെയും പണം സമ്പാദിക്കാം.

ഇൻസ്റ്റഗ്രാം Reel വഴി പണം കിട്ടാൻ: Tips

റീലുകളുടെ സഹായത്തോടെ വരുമാനം കണ്ടെത്താൻ വേറെയും മാർഗമുണ്ട്. അതായത് ഏതെങ്കിലും സംരഭം, ബിസിനസ്, ഉൽപ്പന്നമോ നിങ്ങൾക്ക് പ്രൊമോട്ട് ചെയ്യാം. ഇതിലൂടെ നിങ്ങൾക്ക് പരോക്ഷമായി പണം സമ്പാദിക്കാം.

ഇങ്ങനെ ഏതെങ്കിലും ഉൽപ്പന്നങ്ങൾ ആമസോൺ-ഫ്ലിപ്പ്കാർട്ടിന്റേതാണെങ്കിൽ വേറെയും നേട്ടങ്ങളുണ്ട്. സൈറ്റുകളിലെ ഉൽപ്പന്നങ്ങളുടെ അഫിലിയേറ്റ് ലിങ്കുകൾ റീൽസിൽ ഉൾപ്പെടുത്താം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലോ റീലിലോ ഈ ലിങ്ക് നൽകിയാലും നിങ്ങൾക്ക് പണം സമ്പാദിക്കാം. ഈ ലിങ്കിൽ നിന്ന് ആരെങ്കിലും ഉൽപ്പന്നം വാങ്ങിയാൽ, നിങ്ങൾക്ക് പ്രതിഫലമായി കമ്മീഷൻ ലഭിക്കും. ഇങ്ങനെ ഉൽപ്പന്നങ്ങളെ പ്രൊമോട്ട് ചെയ്ത് പണം നേടാം.

ഇൻസ്റ്റഗ്രാമിൽ മാത്രമല്ല, യൂട്യൂബ്, ഫേസ്ബുക്ക് റീൽസുകളിലും ഇതേ തന്ത്രം പ്രയോഗിക്കാം. റീൽസിൽ ഏതെങ്കിലും ബ്യൂട്ടി പ്രൊഡക്റ്റോ, വീട്ടാവശ്യത്തിനുള്ള സാധനങ്ങളോ ആണ് പറയുന്നതെന്ന് വിചാരിക്കുക. ഈ റീൽസിൽ ബന്ധപ്പെട്ട ഉപകരണം വാങ്ങാനുള്ള ലിങ്ക് കൂടി നൽകിയാൽ മതി. ഇങ്ങനെ വീട്ടിലിരുന്ന് തന്നെ പണം സമ്പാദിക്കാം.

ബ്രാൻഡുകളുമായി പാർട്നർഷിപ്പ്

നിങ്ങൾക്ക് അത്യാവശ്യം ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ ഉണ്ടെന്ന് കരുതുക. എങ്കിൽ ബ്രാൻഡുകളുമായി സഹകരിച്ച് പണം സമ്പാദിക്കാനാകും. റീലുകളിലൂടെ അവരുടെ ഉൽപ്പന്നം പ്രമോട്ട് ചെയ്തോ, കൊളാബ് ചെയ്തോ പണം നേടാം.

Also Read: Sabarimala തീർഥാടകർ ശ്രദ്ധിക്കുക! Aadhaar നിർബന്ധമായും കൈയിലുണ്ടാകണം, കൂടുതലറിയാം| Latest News

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo