കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും പരിശീലന പരിപാടികളും അറിയാൻ സാധിക്കും
ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്ലിക്കേഷൻ ലഭ്യം
തൊഴിൽ കണ്ടെത്താനും, സംരഭകത്വ അവസരങ്ങൾക്കും പുതിയ ഒടിടി പ്ലാറ്റ്ഫോമുമായി കേന്ദ്ര സർക്കാർ. 'സ്‌കിൽ ഇന്ത്യ ഡിജിറ്റൽ' എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് യുവാക്കളുടെ കാര്യക്ഷമതയ്ക്കും വികസനത്തിനുമായി കൊണ്ടുവന്നിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ മാത്രമല്ല, പ്രാദേശിക ഭാഷകളിലും സ്കിൽ ഇന്ത്യയുടെ സേവനം പ്രയോജപ്പെടുത്താം.
SurveySkill India Dogitalനെ പരിചയപ്പെടാം…
കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രിയും കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറുടെ സാന്നിധ്യത്തിലാണ് ആപ്പ് പുറത്തിറക്കിയത്.
സാധാരണക്കാർക്ക് നേട്ടം ലഭിക്കുന്ന രീതിയിലാണ് Skill India Digital ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്. സംരംഭങ്ങൾക്ക് പിന്തുണ നൽകാനും, ഗുണനിലവാരമുള്ള നൈപുണ്യ വികസനത്തിനും തൊഴിൽ അവസരങ്ങൾ അറിയിക്കുന്നതിനും ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം സഹായിക്കും.
തൊഴിലവസരങ്ങൾ കണ്ടെത്തുന്നത് കൂടാതെ, നൈപുണ്യ പരിശീലനവും ഇതിലൂടെ ലഭിക്കുന്നതാണ്. ഇന്ത്യയിലെ 42,623 കേന്ദ്രങ്ങളിൽ നിന്നുള്ള 264-ലധികം നൈപുണ്യ കോഴ്സുകൾ Skill India ആപ്പിൽ ലഭ്യമായിരിക്കും.
ഇന്ത്യയുടെ പ്രാദേശിക ഭാഷകളിലും സേവനം ലഭ്യമാണെന്ന് പറഞ്ഞിരുന്നല്ലോ? എന്നാൽ ആപ്പ് ഉപയോഗിക്കുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിന് ആധാർ അടിസ്ഥാനമാക്കിയുള്ള eKYC ആക്‌സസ് ഇതിൽ ലഭിക്കുന്നതാണ്.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോമാണെങ്കിലും സംസ്ഥാന സർക്കാരിൽ നിന്നുള്ള അറിയിപ്പുകളും ഇതിൽ ലഭിക്കുന്നതാണ്. കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും വിവിധ വകുപ്പുകൾ ആരംഭിക്കാൻ പോകുന്ന എല്ലാ പരിശീലന പരിപാടികളും Skill Indiaയിൽ ഉൾക്കൊള്ളുന്നു. ഇങ്ങനെ ഏകീകൃതമായി വിവരങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു പ്ലാറ്റ്ഫോമാണ് ലഭിക്കുന്നത്.
Today Skill India leaps forward on the path our hon. Prime Minister Shri @narendramodi outlined in G20 and laid the foundation of India as a future Skill Capital with the launch of the Skill India Digital Platform. The platform allows users to learn and develop skills, interact… pic.twitter.com/uiMmcsOcFx
— Skill India (@MSDESkillIndia) September 13, 2023
തൊഴിൽ തേടുന്ന യുവാക്കൾക്ക് സഹായകരമാകുന്ന ഒരു ആപ്ലിക്കേഷനാണിത്. വ്യവസായ മേഖലയിലെ പ്രസക്തമായ അറിവുകളും ട്രെൻഡുകളും അപ്ഡേറ്റായി ലഭിക്കുന്നതിനും, രാജ്യത്തിന്റെ തൊഴിൽ ശക്തി വികസനത്തിന് സംഭാവന നൽകുന്നതിനും ഉദ്യോഗാർഥികളെ ഇത് പ്രാപ്തരാക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile
