JioCinema ഇനി ഹോട്ട്സ്റ്റാറിലേക്ക് മാറുന്നു...!
ജിയോസിനിമയിലെ IPL ഉൾപ്പെടെയുള്ള സ്പോർട്സുകൾ ഹോട്ട്സ്റ്റാറിനാകും സ്ട്രീമിങ്
അപ്പോൾ സബ്‌സ്‌ക്രിപ്‌ഷൻ വിലയിൽ വ്യത്യാസം വരുമോ?
അംബാനിയുടെ JioCinema പൂട്ടിക്കെട്ടുകയാണോ? എന്താണ് ആ വമ്പൻ ട്വിസ്റ്റെന്ന് അറിയാമോ? ജിയോസിനിമ ഇനി ഹോട്ട്സ്റ്റാറിലേക്ക് മാറുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഡിസ്നി ലയനവും നടക്കാനൊരുങ്ങുന്നു എന്നാണ് പുതിയ വാർത്ത.
SurveyJioCinema ഹോട്ട്സ്റ്റാറുമായി ലയിക്കുന്നു…
ഹോട്ട്‌സ്റ്റാറും ജിയോസിനിമയും ഒരു ഏകീകൃത പ്ലാറ്റ്‌ഫോമായി മാറും. ജിയോസിനിമയിലെ IPL ഉൾപ്പെടെയുള്ള സ്പോർട്സുകൾ ഹോട്ട്സ്റ്റാറിനാകും സ്ട്രീമിങ്. ഐപിഎല്ലിന് പുറമെ മറ്റ് ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും ജിയോസിനിമയിൽ നിന്ന് പോകുമോ?

ഐസിസി ടൂർണമെന്റുകളും ഐപിഎല്ലും എല്ലാം ഇനി ഒരൊറ്റ പ്ലാറ്റ്‌ഫോമിലാകുമോ? അപ്പോൾ സബ്‌സ്‌ക്രിപ്‌ഷൻ വിലയിൽ വ്യത്യാസം വരുമോ? ജിയോസിനിമയുടെ പോലെ തുച്ഛമായ വിലയിലേക്ക് പ്ലാനുകൾ മാറ്റുമോ?
ലയനത്തിന്റെ വാർത്തകൾ വന്നതിന് പിന്നാലെ സംശയങ്ങളും ഒട്ടനവധിയാണ്. 29 രൂപയ്ക്ക് വരെ ജിയോസിനിമ സബ്സ്ക്രിപ്ഷൻ പ്ലാനുകളുണ്ട്. എന്നാൽ ഹോട്ട്സ്റ്റാർ പാക്കേജുകൾ മൂന്നക്ക സംഖ്യയിലാണ് വരുന്നത്. JioCinema-Hotstar മെർജിങ്ങിനെ പറ്റി റിപ്പോർട്ടുകളിൽ പറയുന്നത് നോക്കാം.
എന്തുകൊണ്ടാണ് RIL ഹോട്ട്സ്റ്റാറുമായി ഇങ്ങനൊയൊരു ലിങ്കിങ്ങിന് ഒരുങ്ങിയത്? അതിന് പിന്നിലെ ഒരു കാരണം ഇവ രണ്ടിന്റെയും യൂസർ ഇന്റർഫേസാണ്.
JioCinema- Hotstar ലയനത്തിന് പിന്നിൽ!
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ UI വളരെ മികച്ചതാണ്. ഇരുവരും തമ്മിൽ ഒന്നിക്കുന്നതായി ഈ വർഷം ആദ്യം തന്നെ വാർത്തകൾ വന്നിരുന്നു. റിലയൻസും ഡിസ്നിയും തമ്മിൽ 8.5 ബില്യൺ ഡോളറിന്റെ കരാറാണുള്ളത്. ലയനത്തിനുള്ള അനുമതി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ നിന്ന് ഓഗസ്റ്റിൽ സ്വന്തമാക്കി.
രണ്ടും ചേർന്നാലുള്ള നേട്ടങ്ങൾ
ഇങ്ങനെ ലയനം പൂർത്തിയായാൽ ഹോട്ട്സ്റ്റാർ കൈവിട്ട HBO തിരികെ ഇതേ പ്ലാറ്റ്‌ഫോമിലേക്ക് വരും. മാത്രമല്ല ബിസിനസ്സുകാർക്ക് ചില നേട്ടങ്ങൾ കൂടി വരും. ഒടിടി പരസ്യങ്ങൾ നൽകുന്നതിനുള്ള മികച്ച ഓപ്ഷനായും ഹോട്ട്സ്റ്റാർ മാറും. അംബാനിയുടെ റിലയൻസ് കൂടി ഹോട്ട്സ്റ്റാറിലേക്ക് വരുമ്പോൾ കൂടുതൽ പ്രശസ്തമാകും.
മുമ്പ് ഐപിഎൽ സ്ട്രീമിങ് ഹോട്ട്സ്റ്റാറിനായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത് ജിയോസിനിമ കൈയടക്കി. ഇരുവരും ഒന്നിച്ചാൽ മികച്ച ഇന്റർഫേസിൽ, പുതിയ ടെക്നോളജിയിലൂടെ പരിപാടികൾ ആസ്വദിക്കാം.
എന്നാൽ ലയനത്തിന് ശേഷം ലോഗോയും ബ്രാൻഡ് നെയിമും മാറുമോ എന്നത് വ്യക്തമല്ല. ജനുവരിയോടെ രണ്ടും കൂടിച്ചേർന്ന് ഒറ്റ പ്ലാറ്റ്ഫോമാകുമെന്നാണ് ലഭിക്കുന്ന വിവരം.
Also Read: Ambani കൈവിട്ടത് ഒരു കോടിയിലധികം വരിക്കാരെ, ഇതൊരു നഷ്ടമേയല്ലെന്ന് Reliance Jio! Latest News
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile