Happy New Year WhatsApp Status Video: സ്റ്റാറ്റസിനുള്ള മനോഹരമായ ന്യൂ ഇയർ ഷോർട്ട് വീഡിയോകൾ എങ്ങനെ കിട്ടും?

HIGHLIGHTS

WhatsApp Status വഴി Happy New Year 2025 ആശംസ അറിയിക്കണ്ടേ?

നിങ്ങളുടെ സന്തോഷവും കരുതലും എല്ലാവരിലും എത്തിക്കാൻ കുഞ്ഞു കുഞ്ഞു വീഡിയോകളിലൂടെ സാധിക്കും

ഇതിനായി രണ്ട് എളുപ്പവഴികൾ ഞങ്ങൾ പറഞ്ഞു തരാം

Happy New Year WhatsApp Status Video: സ്റ്റാറ്റസിനുള്ള മനോഹരമായ ന്യൂ ഇയർ ഷോർട്ട് വീഡിയോകൾ എങ്ങനെ കിട്ടും?

WhatsApp Status വഴി Happy New Year 2025 ആശംസ അറിയിക്കണ്ടേ? ചെറിയ ചെറിയ ഷോർട്ട് വീഡിയോകളിലൂടെ വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കിടാം. പുതുവത്സരാശംസകൾ വെറൈറ്റി ആക്കാൻ മനോഹരമായ WhatsApp സ്റ്റാറ്റസ് വീഡിയോകൾ മതി.

Digit.in Survey
✅ Thank you for completing the survey!

Happy New Year 2025

നിങ്ങളുടെ സന്തോഷവും കരുതലും എല്ലാവരിലും എത്തിക്കാൻ കുഞ്ഞു കുഞ്ഞു വീഡിയോകളിലൂടെ സാധിക്കും. ഇതിനായി രണ്ട് എളുപ്പവഴികൾ ഞങ്ങൾ പറഞ്ഞു തരാം. ഒപ്പം ഡിജിറ്റിന്റെ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു.

നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും അയക്കാനും ഈ വീഡിയോകൾ ഉപയോഗിക്കാം. പുതുവർഷ വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയാണെന്ന് ഇവിടെ വിവരിക്കുന്നു. വാട്സ്ആപ്പിൽ വീഡിയോ സ്റ്റാറ്റസ് ഇടാൻ അറിയാത്തവർക്ക്, മറ്റാരെയും ആശ്രയിക്കാതെ വീഡിയോ അപ്ലോഡ് ചെയ്യാനും ഈ ഗൈഡ് സഹായിക്കും.

2 simple ways for happy new year whatsapp status video
ഷോർട്ട് വീഡിയോകളിലൂടെ വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കിടാം

Happy New Year വീഡിയോ ഡൗൺലോഡ്: എങ്ങനെ?

ഇതിനായുള്ള മികച്ച ഉപായം YouTube Video തന്നെയാണ്. യൂട്യൂബിൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്ത് സ്റ്റാറ്റസാക്കാം.

ആനിമേറ്റ് ചെയ്‌ത ആശംസകൾ മുതൽ ഹൃദയംഗമമായ മെസേജുകൾ വരെ പുതുവർഷത്തിൽ പങ്കിടാം. വാട്സ്ആപ്പ് സ്റ്റാറ്റസിന് ഇവിടെ നിന്നും വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്യാം? നോക്കാം.

നിങ്ങൾ ആദ്യം യൂട്യൂബ് തുറക്കുക. ഇവിടെ Happy New Year 2025 WhatsApp Status Video എന്ന് നൽകുക. നിങ്ങൾക്ക് യൂട്യൂബ് വളരെ മനോഹരമായ ഷോർട്ട് വീഡിയോകളും കാട്ടിത്തരുന്നു. ഇവയിൽ ഇഷ്ടപ്പെടുന്ന ഒരു വീഡിയോ സെലക്ട് ചെയ്ത് ഷെയർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. അപ്പോൾ കോപ്പി ലിങ്ക് എന്ന ഓപ്ഷൻ കാണാം. ഈ ലിങ്ക് കോപ്പി ചെയ്യണം.

ശേഷം ഏതെങ്കിലും വിശ്വസനീയമായ യൂട്യൂബ് ഡൗൺലോഡർ വെബ്സൈറ്റ് ക്രോമിൽ തുറക്കാം. ഇവിടെ കോപ്പി ചെയ്ത ലിങ്ക് പേസ്റ്റ് ചെയ്യണം. ശേഷം MP4 ഫോർമാറ്റ് തിരഞ്ഞെടുത്ത്, വീഡിയോ ഡൗൺലോഡ് ചെയ്യാം. ഈ വീഡിയോ നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ പങ്കിടാം.

Also Read: Happy New Year Wishes: പ്രിയപ്പെട്ടവർക്ക് അയക്കാൻ 40-ലധികം പുതുവത്സരാശംസകള്‍, WhatsApp സ്റ്റാറ്റസാക്കാൻ Quotes, ഫോട്ടോകളും…

ഷോർട്ട് വീഡിയോ വെബ്സൈറ്റുകൾ

രണ്ടാമത്തെ ഓപ്ഷൻ പ്രത്യേകമായ വെബ്സൈറ്റുകളാണ്. ഇതിനായി Pinterest, Pexels, കാൻവ പോലുള്ള വിശ്വസനീയമായ വെബ്സൈറ്റുകളിലൂടെ വീഡിയോ ലഭിക്കും. ആനിമേഷൻ വീഡിയോകളും ആശംസ വീഡിയോകളും ഇവിടെ ലഭ്യമാണ്.
ഇത്തരത്തിലുള്ള വെബ്സൈറ്റുകൾ ക്രോമിൽ തുറന്ന്, New Year WhatsApp status video എന്ന് കൊടുത്താൽ മതി.

ഇവയിൽ ലഭിക്കുന്ന വീഡിയോകളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടവ സേവ് ചെയ്ത് ഷെയർ ചെയ്യാം. ഇതിനായി വീഡിയോയിൽ കാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം MP4 പോലെയുള്ള ഫോർമാറ്റിലേക്ക് മാറ്റി സ്റ്റാറ്റസ് ആക്കാം.

WhatsApp Status: വീഡിയോ എങ്ങനെ ഷെയർ ചെയ്യാം?

വാട്സ്ആപ്പിലൂടെ വീഡിയോ സ്റ്റാറ്റസാക്കാൻ അറിയാത്തവർ ഉണ്ടാകും. പ്രത്യേകിച്ച് മുതിർന്നവരും വാട്സ്ആപ്പ് പുതിയതായി ഉപയോഗിക്കുന്നവരും.

ആദ്യം വാട്സ്ആപ്പ് തുറന്ന് സ്റ്റാറ്റസ് വിഭാഗം എടുക്കുക. ഇവിടെ ക്യാമറ ഐക്കൺ കാണാം. ഇതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഗാലറിയിലേക്ക് പോകാം. ഷെയർ ചെയ്യേണ്ട NEW YEAR VIDEO സെലക്ട് ചെയ്യണം. ശേഷം നല്ലൊരു ക്യാപ്ഷനോ ഇമോജിയോ കൊടുക്കാം. താഴെ വലതുവശത്ത് കാണുന്ന ആരോ മാർക്കിൽ ക്ലിക്ക് ചെയ്താൽ വാട്സ്ആപ്പ് ഷെയർ ആകും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo