ഫോൺ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ? Battery Life കൂട്ടാൻ ചില കുറുക്കുവഴികൾ

മിക്ക സ്മാർട്ട്ഫോൺ ഉപയോക്താക്കളും നേരിടുന്ന ഏറ്റവും വലിയ തലവേദനയാണ് ഫോണിന്റെ Battery Life. എത്ര വലിയ ബാറ്ററി ഉള്ള ഫോൺ ആണെങ്കിലും ചില തെറ്റായ ഉപയോഗങ്ങൾ കാരണം ചാർജ് പെട്ടെന്ന് തീരാം. ഇങ്ങനെയുള്ള ബാറ്ററി ഡ്രെയിനേജ് തടയാൻ സെറ്റിങ്സിൽ ചില മാറ്റങ്ങൾ വരുത്താനാകും. ബാറ്ററി ലൈഫ് വർധിപ്പിക്കാനും ബാറ്ററി ഹെൽത്ത് ദീർഘകാലം നിലനിർത്താനും നമ്മൾ ഫോൺ ഉപയോഗിക്കുന്ന രീതിയിലും അതിലെ ചില ഫീച്ചറുകളെ നിയന്ത്രിക്കുന്നതും വഴി സാധിക്കും. സ്മാർട്ട് ഫോണിന്റെ ബാറ്ററി കാലിയാകുന്ന പ്രശ്നത്തെ എങ്ങനെ ഫലപ്രദമായി നേരിടാമെന്ന് അറിയാം.

How to control phone battery drainage?

  1. ബാറ്ററി ഉപയോഗം ഏറ്റവും കൂടുതൽ എവിടെയാണെന്നത് കണ്ടെത്തണം.

സെറ്റിങ്‌സിലെ ബാറ്ററി ഓപ്ഷൻ പരിശോധിച്ചാൽ ഏതൊക്കെ ആപ്പുകളാണ് കൂടുതൽ ചാർജ് എടുക്കുന്നതെന്ന് അറിയാനാകും. അമിതമായി ചാർജ് ഉപയോഗിക്കുന്ന ആപ്പുകളിൽ, ആവശ്യമില്ലാത്ത ഗെയിമിങ്ങോ മറ്റോ ഉണ്ടെങ്കിൽ അത് അൺഇൻസ്റ്റാൾ ചെയ്യുക.

2. ഓട്ടോ-ബ്രൈറ്റ്‌നസ് ഓണാക്കുന്നതും ഫലപ്രദമായ മാർഗമാണ്.

    ഫോണിലെ സ്ക്രീൻ വെളിച്ചം ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്ന ‘Auto-brightness’ മോഡ് ഓണാക്കിയാൽ മതി. ഇതിലൂടെ ബാറ്ററി അനാവശ്യമായി ബ്രൈറ്റ്നെസ്സിനായി ചെലവാക്കേണ്ടി വരില്ല.

    Creates Using AI

    3. ലൊക്കേഷൻ സേവനങ്ങൾ നിയന്ത്രിക്കുക

      ജിപിഎസ് എല്ലായ്പ്പോഴും ഓണായി ഇരിക്കുന്നത് ബാറ്ററി ഡ്രെയിനേജിന് കാരണമാകുന്നു. മാപ്‌സ് പോലുള്ള ആപ്പുകൾക്കും, ഓൺലൈൻ ടാക്സി സേവനങ്ങൾക്കും ആവശ്യസമയങ്ങളിൽ ലൊക്കേഷൻ ഓണാക്കുക.

      1. ബ്ലൂടൂത്തും വൈഫൈയും ഓഫ് ചെയ്യുക

      എപ്പോഴും ഫോണിൽ ബ്ലൂടൂത്തും വൈഫൈ ഓപ്ഷനും ഓണാക്കി വയ്ക്കരുത്. ആവശ്യമില്ലാത്ത സമയത്തും ബ്ലൂടൂത്തും വൈഫൈയും ഓൺ ചെയ്തിട്ടാൽ അത് കണക്റ്റിവിറ്റി സെർച്ച് ചെയ്തുകൊണ്ടിരിക്കും. ഇത് കൂടുതൽ ബാറ്ററി ലൈഫിനെ ബാധിക്കുന്നു.

      Also Read: BSNL ധമാക്ക! ജിയോയും എയർടെലും മാറി നിൽക്കും, 70 ദിവസവും 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും

      1. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക

      ഫോണിന്റെ ഒഎസ് അപ്ഡേറ്റിൽ വിട്ടുവീഴ്ച വരുത്തരുത്. അപ്‌ഡേറ്റുകളിൽ പലപ്പോഴും ബാറ്ററി പെർഫോമൻസ് കൂട്ടാനുള്ള ഫീച്ചറുകളും പുതിയതായി ലഭിച്ചേക്കും.

      ബാറ്ററി അനാവശ്യമായി ഉപയോഗിക്കുന്നത് തടയാനുള്ള മാർഗമാണ് ഇവിടെ പരിചയപ്പെട്ടത്. ഇനി ബാറ്ററി ലൈഫ് മികച്ചതാക്കാനുള്ള പോംവഴികൾ എന്തൊക്കെയാണെന്ന് നോക്കാം.

      Battery Life എങ്ങനെ മെച്ചപ്പെടുത്താം?

      • ശരിയായ ചാർജിംഗ്

      നിങ്ങളുടെ ഫോൺ അമിതമായി ചാർജ് ചെയ്യരുത്. ഇതിനായി ചാർജ് 80-90% എത്തുമ്പോൾ തന്നെ ചാർജർ മാറ്റുന്നത് നല്ലതാണ്. പരമാവധി കമ്പനി അംഗീകരിച്ചതോ, ഫോണിന്റെ ഒറിജിനൽ ചാർജറോ ഉപയോഗിക്കുക. അതുപോലെ ബാറ്ററി 20% എത്തുന്നതിന് മുൻപ് ചാർജ് ചെയ്യാൻ ശ്രദ്ധിക്കുക.

      • ചൂടിൽ നിന്നും ഫോണിനെ സംരക്ഷിക്കണം

      നേരിട്ടുള്ള സൂര്യപ്രകാശത്തിലോ ചൂടുള്ള സ്ഥലങ്ങളിലോ ഫോൺ വെക്കരുത്. അതുപോലെ അമിതമായ തണുപ്പിലും ഫോൺ സൂക്ഷിക്കരുത്.

      Anju M U

      Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

      Connect On :