PAN Card എന്നാൽ എന്ത്? e-PAN എന്ത്? എങ്ങനെ ഓൺലൈനായി ഡൗൺലോഡ് ചെയ്യാം?

PAN Card എന്നാൽ എന്ത്? e-PAN എന്ത്? എങ്ങനെ ഓൺലൈനായി ഡൗൺലോഡ് ചെയ്യാം?
HIGHLIGHTS

എന്താണ് പാൻ കാർഡെന്നും e-PAN എന്താണെന്നും അറിയാമോ?

ഡിജിറ്റൽ ഫോർമാറ്റിൽ നൽകുന്ന ഡിജിറ്റൽ ഒപ്പിട്ട പാൻ കാർഡാണ് e-PAN

e-PAN എങ്ങനെ ഓൺലൈനായി ഡൗൺലോഡ് ചെയ്യാമെന്നും മനസിലാക്കൂ...

ഇന്ന് വളരെ അനിവാര്യമായ രേഖയാണ് PAN Card. TDS/TCS ക്രെഡിറ്റുകൾ, നികുതി അടവുകൾ, വരുമാനത്തിന്റെ റിട്ടേണുകൾ തുടങ്ങിയവയ്ക്കും മറ്റും ആദായ നികുതി വകുപ്പ് അനുവദിച്ചിരിക്കുന്ന രേഖയാണ് പാൻ കാർഡുകൾ. എന്നാൽ പാൻ കാർഡ് കൊണ്ടുനടക്കുന്നതിനേക്കാൾ സൗകര്യപ്രദമാണ് ഫോണിൽ e-PAN സൂക്ഷിക്കുക എന്നതും. എന്താണ് പാൻ കാർഡെന്നും e-PAN എന്നതും വിശദമായി മനസിലാക്കാം. ഒപ്പം e-PAN എങ്ങനെ നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യാമെന്നും ഇവിടെ വിശദീകരിക്കുന്നു.

എന്താണ് e-PAN?

ഇ-പാൻ എന്നത് പാൻ കാർഡിന്റെ ഡിജിറ്റൽ രേഖയാണ്. അതായത്, e-PANൽ ഒരു വ്യക്തിയുടെ പേര്, ജനനത്തീയതി, ഫോട്ടോ എന്നിവ പോലുള്ള പാൻ കാർഡ് ഉടമയുടെ ജനസംഖ്യാപരമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ക്യുആർ കോഡ് അടങ്ങിയിരിക്കുന്നു. ഈ വിവരങ്ങൾ ഒരു ക്യുആർ കോഡ് റീഡർ വഴി ആക്‌സസ് ചെയ്യാവുന്നതാണ്.

ആധാർ നമ്പർ കൈവശമുള്ളവരോ, ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉള്ളവരോ ആയ പാൻ കാർഡ് ഉടമകൾക്ക് ഈ സൗകര്യം ലഭ്യമാണ്. ഇലക്ട്രോണിക് പാൻ (ഇ-പാൻ) നിങ്ങൾക്ക് സൗജന്യമായാണ് ലഭിക്കുന്നത്. ആദായനികുതി വകുപ്പ് ഇലക്‌ട്രോണിക് അല്ലെങ്കിൽ ഡിജിറ്റൽ ഫോർമാറ്റിൽ നൽകുന്ന ഡിജിറ്റൽ ഒപ്പിട്ട പാൻ കാർഡാണ് e-PAN. എന്നാൽ ഇ-പാൻ താൽക്കാലികമായുള്ളതാണ്.

എന്താണ് PAN Card?

പാൻ കാർഡിൽ ആദായ നികുതി വകുപ്പ് 10 അക്ക ആൽഫാന്യൂമെറിക് നമ്പർ നൽകുന്നു. Permanent Account Number എന്നതാണ് പാൻ അർഥമാക്കുന്നത്.  പാൻ ഐഡന്റിഫിക്കേഷൻ സംവിധാനം എന്നത് ഒരു കമ്പ്യൂട്ടർ അധിഷ്ഠിത സംവിധാനമാണ്. നികുതി അടയ്ക്കുന്ന ഓരോ ഇന്ത്യക്കാരനും അല്ലെങ്കിൽ സ്ഥാപനത്തിനും PAN പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകുന്നു. ഒരു വ്യക്തിയുടെ നികുതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരൊറ്റ പാൻ നമ്പറിൽ രേഖപ്പെടുത്തുന്നു. രാജ്യത്തുടനീളമുള്ള സേവനങ്ങൾക്ക് പാൻ കാർഡ് പ്രയോജനകരമാണ്.

ഇനി താൽക്കാലിക ആവശ്യങ്ങൾക്കായി ഇ-പാൻ ഉപയോഗിക്കുന്നവർക്ക് NSDL പോർട്ടൽ വഴിയോ UTIITSL പോർട്ടൽ വഴിയോ e-PAN ഡൗൺലോഡ് ചെയ്യാം. UTIITSL പോർട്ടലിൽ പാൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു.

ഘട്ടം 1: UTIITSL-ന്റെ ഇ-പാൻ പോർട്ടലിലേക്ക് പോകുക.

ഘട്ടം 2: പാൻ നമ്പർ, തീയതി, GSTIN നമ്പർ, ക്യാപ്‌ച എന്നിവ നൽകി സബ്മിറ്റ് നൽകുക.

ഘട്ടം 3: രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കോ ഇമെയിലിലേക്കോ ഒരു OTP വരും.

ഘട്ടം 4: പാൻ ഇഷ്യൂവിന്റെ കാലയളവ് 30 ദിവസത്തിൽ കൂടുതലാണെങ്കിൽ, ₹8.26 രൂപയുടെ ഓൺലൈൻ പേയ്‌മെന്റ് നടത്താൻ ഉപയോക്താവിനെ ഒരു പുതിയ പേജിലേക്ക് നയിക്കും.

ഘട്ടം 5: ഇപ്പോൾ, നിങ്ങൾക്ക് ePAN ഡൗൺലോഡ് ചെയ്യാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo