PAN Card മൊബൈലിൽ Download ചെയ്യാം; എങ്ങനെ?

HIGHLIGHTS

പാൻ കാർഡ് എപ്പോഴും കൊണ്ടുനടക്കേണ്ടതില്ല

പകരം വളരെ എളുപ്പത്തിൽ നിങ്ങളുടെ മൊബൈലിൽ സൂക്ഷിക്കാം...

PAN Card മൊബൈലിൽ Download ചെയ്യാം; എങ്ങനെ?

ഇന്ന് PAN Card വളരെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക രേഖയാണ്. കാരണം, നികുതി പേയ്‌മെന്റുകൾക്കും, സമ്പത്തിന്റെ റിട്ടേണുകൾക്കും TDS/TCS ക്രെഡിറ്റുകൾക്കും ഇടപാടുകൾക്കുമെല്ലാം പാൻ കാർഡ് ആവശ്യമാണ്. എന്നാൽ എപ്പോഴും പാൻ കാർഡ് കൊണ്ടുനടക്കുക എന്നത് പ്രയാസമാണ്. നിങ്ങളുടെ ഫോണിൽ പാൻ കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനുള്ള ഗൈഡ് ഇതാ…

Digit.in Survey
✅ Thank you for completing the survey!

ഓൺലൈനായി പാൻ കാർഡിന്റെ ഒരു പകർപ്പ് നിങ്ങളുടെ ഫോണിൽ സൂക്ഷിക്കാം. ഇത് എങ്ങനെയാണ് Download ചെയ്യുന്നതെന്ന് വിശദമായി മനസിലാക്കാം. 

പാൻ കാർഡ് നിങ്ങൾക്ക് NSDL പോർട്ടൽ വഴിയോ UTIITSL പോർട്ടൽ വഴിയോ ഡൗൺലോഡ് ചെയ്യാം.

UTIITSL പോർട്ടലിൽ പാൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

ഘട്ടം 1: UTIITSLന്റെ ഇ-പാൻ പോർട്ടൽ തുറക്കുക

ഘട്ടം 2: പാൻ നമ്പർ, തീയതി, GSTIN നമ്പർ, ക്യാപ്‌ച എന്നിവ നൽകി സബ്മിറ്റ് നൽകുക.

ഘട്ടം 3: രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കോ ഇമെയിലിലേക്കോ അല്ലെങ്കിൽ രണ്ടിലേക്കോ അയച്ച OTP നൽകുക.

ഘട്ടം 4: പാൻ ഇഷ്യൂവിന്റെ കാലയളവ് 30 ദിവസത്തിൽ കൂടുതലാണെങ്കിൽ, 8.26 രൂപയുടെ ഓൺലൈൻ പേയ്‌മെന്റ് നടത്താൻ ഉപയോക്താവിനെ അനുവദിക്കും

ഘട്ടം 5: ഇപ്പോൾ, നിങ്ങൾക്ക് ePAN ഡൗൺലോഡ് ചെയ്യാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo