ഇന്ത്യൻ ഒടിടി വിപണിയിൽ സർവാധിപത്യം നേടാൻ ഒരുങ്ങി ജിയോസിനിമ

ഇന്ത്യൻ ഒടിടി വിപണിയിൽ സർവാധിപത്യം നേടാൻ ഒരുങ്ങി ജിയോസിനിമ
HIGHLIGHTS

ജിയോസിനിമ അക്കൗണ്ട് ഉപയോഗിച്ച് നാല് ഡിവൈസുകളിൽ വരെ ലോഗിൻ ചെയ്യാം

എച്ച്ബിഒ കാണാൻ ആഗ്രഹമുള്ളവർക്ക് ജിയോസിനിമയുടെ പ്രീമിയം സബ്സ്ക്രിപ്ഷനെടുക്കണം

ജിയോസിനിമയുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ എങ്ങനെയാണ് എടുക്കുന്നത് എന്ന് പരിശോധിക്കാം

JioCinema-യിലൂടെ ഇന്ത്യൻ ഒടിടി വിപണി കീഴടക്കാനുള്ള പരിശ്രമത്തിലാണ് റിലയൻസ്. ഇതിന്റെ ഭാഗമായിട്ടാണ് ഫുട്ബോൾ ലോകകപ്പ്, ഐപിഎൽ സംപ്രേഷണാവകാശം എന്നിവ കമ്പനി സ്വന്തമാക്കിയത്. നേരത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മാത്രം ലഭ്യമായിരുന്ന എച്ച്ബിഒ സിനിമകളുടെയും സീരീസുകളുടെയും ഒടിടി റൈറ്റ്സ് സ്വന്തമാക്കിയ JioCinema പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനും പ്രഖ്യാപിച്ചിരുന്നു. 999 രൂപ നിരക്കിൽ വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാനാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഐപിഎൽ മത്സരങ്ങളും പ്ലാറ്റ്ഫോമിൽ നേരത്തെയുണ്ടായിരുന്ന മറ്റ് കണ്ടന്റുകളും സൗജന്യമായി തന്നെയാണ് ഇപ്പോഴും സ്ട്രീം ചെയ്യുന്നത്. നിലവിൽ ഹോളിവുഡ് സിനിമകളിലേക്കും സീരീസിലേക്കും ആക്സസ് വേണമെന്നുള്ളവർക്ക് മാത്രമാണ് 999 രൂപയുടെ വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാൻ ബാധകമാകുന്നത്. അതായത് നേരത്തെ പറഞ്ഞ എച്ച്ബിഒ, ഡബ്ല്യൂബി സിനിമകളും സീരീസുകളുമൊക്കെ കാണണം എന്നുള്ളവർക്ക്.

ക്രിക്കറ്റ് മത്സരങ്ങളും ബ്ലോക്ക്ബസ്റ്റർ സിനിമകളുമൊക്കെ സൗജന്യമായി സ്ട്രീം ചെയ്ത് വലിയൊരു യൂസർ ബേസ് സ്വന്തമാക്കിയതിന് ശേഷമാണ് JioCinema-യ്ക്കായി പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ കമ്പനി പുറത്തിറിക്കിയിരിക്കുന്നത്. നേരത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മാത്രം ലഭിച്ചിരുന്ന ദ ലാസ്റ്റ് ഓഫ് അസ്. ഹൌസ് ഓഫ് ഡ്രാഗൺസ്, ഗെയിം ഓഫ് ത്രോൺസ് സക്സഷൻ തുടങ്ങിയ ആഗോള പ്രശസ്തി നേടിയ ഷോകളെല്ലാം ഈ വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാൻ ഓഫർ ചെയ്യുന്നു. മാർച്ച് 31 മുതൽ ഈ പറഞ്ഞ ഷോകളും സിനിമകളും എല്ലാം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നിന്നും അപ്രത്യക്ഷമായിരുന്നു. സാമ്പത്തികപരമായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് എച്ച്ബിഒ കണ്ടന്റ് സംപ്രേഷണത്തിൽ നിന്നും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പിന്മാറിയത്. ഈ പറഞ്ഞ സീരീസുകൾക്ക് വലിയ ആരാധകവൃന്ദം തന്നെ നമ്മുടെ രാജ്യത്തുണ്ട്. ഒറ്റയടിക്ക് ഷോകളിലേക്ക് ആക്സസ് നഷ്ടമായതോടെ ആരാധകർ വലിയ ആശങ്കയിലായിരുന്നു. എച്ച്ബിഒ ഷോകൾ കാണാൻ ആഗ്രഹമുള്ളവർക്ക് JioCinema-യുടെ പ്രീമിയം സബ്സ്ക്രിപ്ഷനെടുക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഇതിനായി ആദ്യം ജിയോസിനിമയുടെ ഔദ്യോഗിക വെബ്‌സൈറ്റ് / ആപ്പ് സന്ദർശിക്കുക 

  • മുകളിൽ സ്വർണ നിറത്തിൽ 'സബ്സ്ക്രൈബ്' ബട്ടൺ നൽകിയിട്ടുണ്ടാവും  
  • സബ്സ്ക്രൈബ് ഓപ്ഷനിൽ ടാപ്പ് ചെയ്ത് 'Continute and pay Rs 999' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക  
  • നിങ്ങളുടെ ജിയോസിനിമ അക്കൌണ്ടിലേക്ക് ലോഗിൻ ചെയ്യുകയും വേണം 
  • ഇതിന് ശേഷം 999 രൂപയുടെ പേയ്മെന്റും യൂസേഴ്സ് പൂർത്തിയാക്കേണ്ടതുണ്ട്

ഇത്രയും സ്റ്റെപ്പുകൾ പൂർത്തിയാക്കിയാൽ എച്ച്ബിഒ സിനിമകളും സീരീസുകളുമെല്ലാം അൺലോക്ക് ചെയ്യപ്പെടും. നിലവിൽ 999 രൂപയുടെ പ്ലാൻ മാത്രമാണ് JioCinema സബ്സ്ക്രിപ്ഷനായി ഓഫർ ചെയ്യുന്നത്. ഭാവിയിൽ കൂടുതൽ അഫോർബിൾ ആയ പ്ലാൻ ഓപ്ഷനുകളും JioCinema ഓഫർ ചെയ്യുമെന്ന് പ്രതീക്ഷിക്കാം. കൂടുതൽ ഷോകളും സിനിമകളും ലഭ്യമാക്കുമെന്നും കരുതാം. ഒരൊറ്റ JioCinema അക്കൗണ്ട് ഉപയോഗിച്ച് നാല് ഡിവൈസുകളിൽ വരെ ലോഗിൻ ചെയ്യാൻ കഴിയും. അ‌തിനാൽ തന്നെ അ‌ക്കൗണ്ട് ഡീറ്റെയ്ൽസ് ഷെയർ ചെയ്ത് നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊക്കെ ജിയോ സിനിമ ആസ്വദിക്കാൻ അ‌വസരമൊരുക്കാൻ സാധിക്കും. ആൻഡ്രോയിഡ്, ഐഒഎസ് ഡി​വൈസുകളിൽ ജിയോസിനിമ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനും കഴിയും. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി ഹോട്ട്സ്റ്റാർ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുകയാണ്. 

Nisana Nazeer
Digit.in
Logo
Digit.in
Logo