ഫാസ്ടാഗ് ബാലൻസ് എങ്ങനെ പരിശോധിക്കാം, ഓൺലൈനിൽ എങ്ങനെ റീചാർജ് ചെയ്യാം?

ഫാസ്ടാഗ് ബാലൻസ് എങ്ങനെ പരിശോധിക്കാം, ഓൺലൈനിൽ എങ്ങനെ റീചാർജ് ചെയ്യാം?
HIGHLIGHTS

ടോൾ ബൂത്തുകളിൽ ഓട്ടോമാറ്റിക്കായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമാണിത്

റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഉപയോഗിച്ചാണ് ഫാസ്ടാഗ് പ്രവർത്തിക്കുന്നത്

5 വർഷത്തെ വാലിഡിറ്റിയാണ് ഒരു ഫാസ്ടാഗിന് ലഭിക്കുക

ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ഓൺലൈനിൽ ലഭ്യമാക്കുന്നതിനുമായി നിരവധി നപടികളാണ് അടുത്തിടെ രാജ്യത്ത് ഉണ്ടായത്. ഇതിന്റെ ഭാഗമായാണ് ഫാസ്ടാഗ് (FASTag) സേവനങ്ങളും ഇന്ത്യയിൽ അവതരിപ്പിച്ചത്. രാജ്യത്ത് ഉടനീളമുള്ള ടോൾ ബൂത്തുകളിൽ ഓട്ടോമാറ്റിക്കായി പണം അടയ്ക്കുന്നതിനുള്ള സേവനമാണ് ഫാസ്ടാഗ് (FASTag) സംവിധാനം. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫാസ്ടാഗ് (FASTag) സംവിധാനം പ്രവർത്തിക്കുന്നത്.

ടോൾ ബൂത്തുകളിൽ ഫാസ്‌ടാഗിൽ ലിങ്ക് ചെയ്‌തിരിക്കുന്ന അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് പണമിടപാട് നടത്തുന്നു. ഫാസ്ടാഗ് (FASTag) സ്റ്റിക്കർ രൂപത്തിൽ നിങ്ങളുടെ വാഹനത്തിന്റെ വിൻഡ്സ്ക്രീനിൽ ഫിക്സ് ചെയ്യുകയാണ് ചെയ്യുന്നത്. 5 വർഷത്തെ വാലിഡിറ്റിയാണ് ഒരു ഫാസ്ടാഗി (FASTag) ന് ലഭിക്കുക.ടോൾ ബൂത്തുകളിൽ പേയ്‌മെന്റുകൾ നടത്തുന്നത് തുടരാൻ ഉപയോക്താക്കൾ അവരുടെ ഫാസ്ടാഗ് (FASTag) അക്കൗണ്ടുകൾ പതിവായി റീചാർജ് ചെയ്യണം. ഫാസ്ടാഗ് (FASTag) റീചാർജ് ചെയ്ത ശേഷം ബാലൻസ് എങ്ങനെ പരിശോധിക്കും എന്ന് നോക്കാം. നാല് വഴികളാണ് നിങ്ങളുടെ ഫാസ്ടാഗ് (FASTag) സംവിധാനത്തിൽ ബാലൻസ് ചെക്ക് ചെയ്യുന്നത്. ഓൺലൈനിൽ ഫാസ്ടാഗ് ബാലൻസ് എങ്ങനെ പരിശോധിക്കാം 

എൻഎച്ച്എഐ പ്രീപെയ്ഡ് വാലറ്റ് ഉപയോഗിച്ച് ഫാസ്ടാഗ് ബാലൻസ് പരിശോധിക്കാം

  • ഇതിനായി ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോർ തുറക്കുക.
  •  തുടർന്ന് നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലോ ഐഫോണിലോ മൈ ഫാസ്ടാഗ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • തുടർന്ന് നിങ്ങളുടെ ലോഗിൻ ഡീറ്റെയിൽസ് നൽകുക.
  • ഇപ്പോൾ നിങ്ങളുടെ ഫാസ്ടാഗ് ബാലൻസ് തുക കാണാൻ കഴിയും.

ബാങ്ക് വഴി ഫാസ്ടാഗ് ബാലൻസ് പരിശോധിക്കാം

  • ഇതിനായി ആദ്യം നിങ്ങളുടെ ഫാസ്‌ടാഗ് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക.
  • തുടർന്ന് നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഫാസ്ടാഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
  •  ശേഷം ബാലൻസ് പരിശോധിക്കാൻ വ്യൂ ബാലൻസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഇപ്പോൾ നിങ്ങളുടെ ഫാസ്ടാഗ് ബാലൻസ് തുക കാണാൻ കഴിയും.

മിസ്‌ഡ് കോൾ സൗകര്യം ഉപയോഗിച്ച് ഫാസ്‌ടാഗ് ബാലൻസ് പരിശോധിക്കാം

ഫാസ്ടാഗ് ബാലൻസ് പരിശോധിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് മിസ്ഡ് കോൾ സംവിധാനം. ഒരു മിസ്ഡ് കോൾ നൽകി നിങ്ങൾക്ക് ഫാസ്ടാഗ് ബാലൻസ് അറിയാൻ കഴിയും. എൻഎച്ച്എഐയുടെ പ്രീപെയ്ഡ് വാലറ്റിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രീപെയ്ഡ് ഫാസ്ടാഗ് ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭിക്കുക. ടോൾ ഫ്രീ നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകി നിങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം. ഈ സൗകര്യം 24 മണിക്കൂറും ഉപയോക്താക്കൾക്ക് ലഭ്യമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

എസ്എംഎസ് വഴി ഫാസ്ടാഗ് ബാലൻസ് അറിയാം

നിങ്ങൾ ഫാസ്‌ടാഗ് സേവനത്തിനായി രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ, ടോൾ ബൂത്തിൽ നിങ്ങളുടെ ഫാസ്‌ടാഗ് അക്കൗണ്ടിൽ നിന്ന് ഒരു തുക ഡിഡക്റ്റ് ചെയ്യുമ്പോഴെല്ലാം നിങ്ങൾക്ക് ഒരു എസ്എംഎസ് ലഭിക്കും. ഈ എസ്എംഎസിൽ ഡിഡക്റ്റ് ചെയ്ത തുക കാണിക്കുന്നതിന് പുറമേ, നിങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ട് ബാലൻസ്, ടോൾ പേയ്‌മെന്റുകൾ, റീചാർജ് കൺഫർമേഷൻ എന്നിവയും മനസിലാക്കിത്തരും.

ഓൺലൈനായി എളുപ്പത്തിൽ ഫാസ്ടാഗ്  എങ്ങനെ റീചാര്‍ജ്  ചെയ്യാം

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെഫ്റ്റ്, ആര്‍ടിജിഎസ്, നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ചും ഫാസ്ടാഗ് റീചാര്‍ജ് ചെയ്യാം. ബാങ്കിങ് ആപ്പുകൾ മുതൽ ഡിജിറ്റൽ പെയ്മെൻറ് ആപ്പുകൾ വരെ എളുപ്പത്തിൽ ഫാസ്ടാഗ് റീചാര്‍ജ് ചെയ്യാൻ സംവിധാനം ഒരുക്കുന്നുണ്ട്. ഗൂഗിൾ പ്ലേസ്റ്റോറിൽ ഫാസ്ടാഗ് ആപ്പും ലഭ്യമാണ്. ഫാസ്ടാഗ് ബാലൻസ് അറിയാനും റീചാര്‍ജ് ചെയ്യാനും ഒക്കെ ആപ്പ് സഹായകരമാണ്.23-ഓളം ബാങ്കുകൾ ആണ് ഫാസ്ടാഗ് വാങ്ങുന്നതിനും റീചാര്‍ജ് ചെയ്യുന്നതിനും ഒക്കെ അവസരം ഒരുക്കുന്നത്. മിക്ക ബാങ്കുകളുടെയും വെബ്സൈറ്റിലെ ഫാസ്ടാഗ് ഐക്കൺ ഉപയോഗിച്ച് ഫാസ്ടാഗ് റീചാര്‍ജ് ചെയ്യാനാകും. യോനോയിലൂടെ ഉൾപ്പെടെ റീചാര്‍ജ് സൗകര്യം ലഭ്യമാണ്.

ഓൺലൈനിൽ എങ്ങനെ ഫാട്സാഗ് റീചാര്‍ജ് ചെയ്യും?

ഗൂഗിൾ പേയിലൂടെ എളുപ്പത്തിൽ റീചാര്‍ജ് ചെയ്യാൻ ആകും. ഗൂഗിൾ പേ ആപ്പുമായി ഫാസ്ടാഗ് അക്കൗണ്ട് ലിങ്ക് ചെയ്യുകയാണ് ആദ്യം വേണ്ടത്. ന്യൂപെയ്മെൻറ്സ് എന്നതിൽ നിന്ന് ബിൽ പെയ്മെനറ്സ് തെരഞ്ഞെടുക്കാം. ഫാസ്ടാഗ് എന്നതിൽ ക്ലിക്ക് ചെയ്യാം. ഫാസ്ടാഗ് ഇഷ്യൂ ചെയ്ത ബാങ്ക് തെരഞ്ഞെടുക്കാം. ഫാസ്ടാഗ് സ്റ്റിക്കറിൻെറ ഇടതു വശത്ത് ബാങ്കിൻെറ പേര് കാണാൻ ആകും. ബാങ്ക് അക്കൗണ്ടുമായി ഫാസ്ടാഗ് അക്കൗണ്ട് ലിങ്ക് ചെയ്ത് കഴിഞ്ഞാൽ ഗൂഗിൾ പേ ഉപയോഗിച്ച് ഫാസ്ടാഗ് റീചാര്‍ജ് ചെയ്യാനാകും.

പേടിഎം ഉപയോഗിച്ചും ഫാസ്ടാഗ് റീചാര്‍ജ് ചെയ്യാൻ ആകും. ഫാസ്ടാഗ് വാങ്ങാനും പണം ആഡ് ചെയ്യാനും ഫാസ്ടാഗുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനുമൊക്കെ പേടിഎം ആപ്പ് ഉപയോഗിയ്ക്കാം. പേടിഎം ആപ്പ് തുറന്ന് ഓൾ സര്‍വീസസ് എന്നതിൽ ക്ലിക്ക് ചെയ്യുക. റീചാര്‍ജ് ആൻഡ് പേ ബിൽസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഫാസ്ടാഗ് ഇഷ്യൂ ചെയ്യുന്ന ബാങ്ക് തെരഞ്ഞെടുക്കാൻ ഇതിലും ഓപ്ഷൻ ഉണ്ട്. വണ്ടി നമ്പര്‍ ഉൾപ്പെടെ കൊടുത്ത് ഫാസ്ടാഗ് അക്കൗണ്ടുമായി ലിങ്ക് ചെയ്യുക. മാനേജ് ഫാസ്ടാഗ് ഉപയോഗിച്ച് ഫാസ്ടാഗ് വാങ്ങുന്നതിനും പേടിഎം ഫാസ്ഗാഗിൽ പണം നിറയ്ക്കുന്നതിനും ഒക്കെ സൗകര്യമുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo