Created Using AI
ഓണാഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. പുതിയ കാലത്തിന്റെ ഓണത്തിൽ എങ്ങനെയാണ് Onam Outfit ഇല്ലാതെ ആഘോഷം തുടങ്ങുന്നത്. സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാനും, പ്രൊഫൈൽ പിക്ചറാക്കാനും ഓണം ഫോട്ടോഷൂട്ട് വേണമെന്നില്ല! പരമ്പരാഗത കേരള കസവുസാരിയും മുണ്ടും കുർത്തയുമൊക്കെ അണിഞ്ഞ് മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് AI സഹായം തേടാം. എന്നാൽ എഐ ഫോട്ടോകൾക്ക് അത്ര ഒറിജിനാലിറ്റി ഫീൽ ചെയ്യില്ലല്ലോ എന്നാണോ നിങ്ങളുടെ സംശയം?
ഇനി അതിനെപ്പറ്റി ഓർത്ത് വിഷമിക്കേണ്ടതില്ല! ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെറുതെ ഉപയോഗിക്കാതെ, അതിൽ ഏതാണ് കൂടുതൽ നല്ലതെന്നും ഏതൊക്കെ പ്രോംപ്റ്റാണ് നൽകേണ്ടതെന്നും ഒന്ന് ശ്രദ്ധിച്ചാൽ മതി. തികച്ചും സൗജന്യമായി ഞൊടിയിടയിൽ ഓണച്ചിത്രങ്ങൾ ക്രിയേറ്റ് ചെയ്യാനാകും. നിങ്ങളുടെ സാധാരണ ഒരു ഫോട്ടോയിൽ നിന്ന് എങ്ങനെ ഓണം ലുക്ക് ക്രിയേറ്റ് ചെയ്യാമെന്നത് നോക്കാം. അതിനായി ഉപയോഗിക്കേണ്ട എളുപ്പവഴികൾ എന്തൊക്കെയാണെന്ന് ഇവിടെ കൊടുക്കുന്നു.
സാധാരണ ഫോട്ടോ മിനിറ്റുകൾക്കകം ഓണം ലുക്കിലേക്ക് മാറ്റാൻ നിങ്ങൾ ചെയ്യേണ്ടതെന്തെന്ന് ഇതാ വിശദീകരിക്കുന്നു.
ചാറ്റ്ജിപിടി മറ്റ് എഐകളേക്കാൾ കൂടുതൽ നാച്ചുറലായ ഫോട്ടോകൾ ക്രിയേറ്റ് ചെയ്യുന്നു. Fotor AI Clothes Changer, Picsart പോലുള്ള എഐ ടൂളുകളും ഉപയോഗിക്കാം.
Also Read: ഐഫോൺ പ്രേമികളേ, ഫ്ലിപ്കാർട്ടിൽ 8000 രൂപ ബാങ്ക് ഡിസ്‌കൗണ്ടിൽ ഈ iPhone സ്വന്തമാക്കാം
എഐ ഓപ്പൺ ചെയ്ത ശേഷം നിങ്ങൾ ഏത് ഫോട്ടോയാണോ ഓണം സ്റ്റൈലിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നത്, അത് അപ്ലോഡ് ചെയ്യുക.
അടുത്തത് മികച്ച പ്രോംപ്റ്റ് നൽകുക എന്നതാണ്. നിങ്ങൾക്ക് മലയാളത്തിലോ ഇംഗ്ലീഷിലോ പ്രോംപ്റ്റ് നൽകാം.
ഉദാഹരണത്തിന്:
Change my outfit to a traditional Kerala kasavu saree outfit. Keep my face, facial features, hair, body, pose and skin tone the same. Make the clothing look realistic and naturally fitted and keep my hair free. The Kerala kasavu style with an elegant white/cream fabric and gold border. Add subtle and simple traditional Kerala jewelry. Photorealistic, natural lighting, hd quality.
ഊഞ്ഞാലിൽ ആടുന്ന ഫോട്ടോ ലുക്കിലേക്ക് മാറ്റാൻ…
ഈ ഫോട്ടോയിലുള്ള വ്യക്തിയെ അതേ മുഖവും മുഖഭാവവും ശരീരഘടനയും നിലനിർത്തിക്കൊണ്ട് മനോഹരമായ പരമ്പരാഗത കേരള ഓണവേഷത്തിലേക്ക് മാറ്റുര. ജമന്തി പൂക്കളുടെ ഹാരം കൊണ്ട് അലങ്കരിച്ച ഊഞ്ഞാലിൽ ആടുന്ന പെൺകുട്ടിയുടെ ലുക്കാണ് വേണ്ടത്. ഊഞ്ഞാൽ സ്വാഭാവികമായി മുന്നോട്ടും പിന്നോട്ടും ആടുന്നതുപോലെ dynamic pose നൽകുക. ചുറ്റും പച്ചപ്പുള്ള കേരളീയ അന്തരീക്ഷം, പൂക്കളം, തെങ്ങുകൾ, കുറച്ചുപിന്നിലായി ഇപ്പോഴത്തെ കേരളവീട് ഉൾപ്പെടുത്തുക. ക്രീം നിറത്തിലുള്ള കസവ് പട്ടുപാവാട ധരിച്ചിരിക്കുന്നതായി കാണിക്കുക. മുഖം, മുടി, ചർമ്മനിറം എന്നിവ മാറ്റരുത്. വസ്ത്രവും ആഭരണങ്ങളും യാഥാർത്ഥ്യമായി തോന്നണം. സന്തോഷത്തോടെ ഓണം ആഘോഷിക്കുന്ന സ്വാഭാവികമായ ഭാവം നൽകുക.
ഇതുപോലെ നിങ്ങൾക്ക് അത്തപ്പൂക്കളം ഇടുന്ന രീതിയിലാണ് ഫോട്ടോ വേണ്ടതെങ്കിൽ അതും നൽകാം. ഗ്രൂപ്പ് ഫോട്ടോകളും ആവശ്യമായ പ്രോംപ്റ്റുകൾ നൽകിയാൽ ഓണം സെലിബ്രേഷൻ ലുക്കിൽ ഫോട്ടോകളാക്കി എഐ തിരിച്ചുതരും.
പ്രോംപ്റ്റ് നൽകിക്കഴിഞ്ഞാൽ Generate അല്ലെങ്കിൽ ക്രിയേറ്റ് എന്ന ഓപ്ഷൻ നൽകാം. നിങ്ങൾക്ക് വേണമെങ്കിൽ എത്ര പിക്സലിലാണ് ഫോട്ടോ വേണ്ടതെന്നതും പ്രോംപ്റ്റിൽ ഉൾപ്പെടുത്താം.
ചിത്രം ഇഷ്ടപ്പെട്ടാൽ ഉയർന്ന ക്വാളിറ്റിയിൽ (HD) ഫോട്ടോ ഡൗൺലോഡ് ചെയ്യാം. ഇനിയും മാറ്റങ്ങൾ വേണമെങ്കിൽ ഇതേ ഫോട്ടോയിൽ, എന്തെല്ലാം മാറ്റങ്ങൾ വേണമെന്നത് പ്രോംപ്റ്റാക്കി നൽകുക.