സമയം പൊന്നുപോലെ ലാഭിക്കാം! ലൈഫ് ഈസിയാക്കാൻ ഈ Smart Gadgets വീട്ടിലുണ്ടോ?

സമയം പൊന്നുപോലെ ലാഭിക്കാം! ലൈഫ് ഈസിയാക്കാൻ ഈ Smart Gadgets വീട്ടിലുണ്ടോ?

മാറുന്ന കാലത്തിനൊപ്പം നമ്മളും നമ്മുടെ വീടുകളും നമ്മുടെ ജീവിതചൈര്യകളും മാറുകയാണ്. തിരക്ക് പിടിച്ച ജീവിതത്തിൽ ടെക്നോളജി നിർണായക സ്ഥാനം വഹിക്കുന്നു. അതിൽ ഓൺലൈൻ ഡെലിവറികളും വർഷങ്ങളായി നമ്മൾ ഉപയോഗിച്ചുവരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും മാത്രമല്ല. നമ്മുടെ ലൈഫ് കുറച്ചുകൂടി ഈസിയാക്കാനും വിലപ്പെട്ട സമയം ലാഭിക്കാനും Smart Gadgets പ്രയോജനപ്പെടുത്താം.

Digit.in Survey
✅ Thank you for completing the survey!

അടുക്കളയിലും ലിവിംഗ് റൂമിലും നമ്മുടെ നിത്യോപയോഗ ആവശ്യങ്ങൾക്കും ഇവ വലിയൊരു സഹായികളാണ്. വീട്ടിലെ കാര്യങ്ങൾ സ്മാർട്ടായി കൈകാര്യം ചെയ്താൽ ഒരുപാട് സമയം ലാഭിക്കാനാകും. ഇതിന് സഹായിക്കുന്ന, നിങ്ങൾ ഒരുപക്ഷേ ഇപ്പോഴും പരിചയപ്പെട്ടിട്ടില്ലാത്ത ഉപകരണങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

Smart Gadgets at Kitchen

അടുക്കള പണി കഴിഞ്ഞ്, ഇത്തിരി സമയം കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. നിങ്ങൾക്ക് വേണ്ട സമയം ഇനി സ്മാർട്ടായി ഉപയോഗിച്ച് നേടിയെടുക്കാം.

  • ഓട്ടോമാറ്റിക് കുക്കർ: ഇതിന് വീട്ടിൽ ഒരു ഇൻസ്റ്റന്റ് പോട്ട് അഥവാ മൾട്ടി-കുക്കർ വാങ്ങുന്നത് ഉചിതമാകും. ചെറിയ സമയത്തിനുള്ളിൽ എല്ലാം ഓട്ടോമാറ്റിക്കായി ചെയ്തുതരും. പ്രഷർ കുക്കിംഗ്, സ്ലോ കുക്കിംഗ്, റൈസ് കുക്കിംഗ് എല്ലാം ചേർന്നൊരു സിസ്റ്റമാണിത്.
  • സ്മാർട്ട് എയർ ഫ്രയറുകൾ: അടുക്കളയിൽ കരുതാവുന്ന മറ്റൊന്ന് സ്മാർട്ട് എയർ ഫ്രയറുകളാണ്. പരമ്പരാഗത ഓവനുകളേക്കാൾ വേഗത്തിൽ ഭക്ഷണം ചൂടാക്കാനും, പാകം ചെയ്യാനും ഇതിന് സാധിക്കും. പ്രീഹീറ്റിംഗില്ലാത്തതിനാൽ കൂടുതൽ സമയം ലാഭിക്കാനാകും. ഭക്ഷണം തയ്യാറാകുമ്പോൾ അത് മൊബൈലിലെ ആപ്പിലൂടെ അറിയാനും ഇതിൽ സൌകര്യമുണ്ട്.

Also Read: 50MP ട്രിപ്പിൾ ക്യാമറയുള്ള Nothing Phone 3 ഇപ്പോൾ ആമസോണിൽ ഇരട്ടി ലാഭത്തിൽ സ്വന്തമാക്കാം

  • ഇലക്ട്രിക് കെറ്റിൽ: ഇപ്പോൾ മിക്ക വീടുകളിലും ഒരു ഇലക്ട്രിക് കെറ്റിലെങ്കിലും ഉണ്ടായിരിക്കും. ചായക്കും ന്യൂഡിൽസിനും ചൂടുവെള്ളത്തിനുമായി അടുക്കളയിൽ ഇത് ഉപയോഗിക്കാം. ഗ്യാസ് സ്റ്റൌവിനേക്കാൾ വേഗത്തിൽ വെള്ളം ചൂടാക്കുന്നു.
  • ഡിഷ് വാഷർ: അടുക്കളയിൽ ഏറ്റവും കൂടുതൽ സമയം പാഴാകുന്നത് പാത്രം കഴുകാനായിരിക്കും. പലർക്കും അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഇങ്ങനെ നഷ്ടമാകുന്നുണ്ടായിരിക്കാം. എങ്കിൽ ഡിഷ് വാഷർ ഇതെല്ലാം സ്വന്തമായി ചെയ്തുതരും.
time saving smart gadgets
Created Using AI

Smart Gadgets For Home

ഇനി അടുക്കള കൂടാതെ വീട്ടിന് ആവശ്യമായ ചില സ്മാർട്ട് ഗാഡ്ജെറ്റുകൾ ഏതൊക്കെയാണെന്ന് നോക്കാം.

  1. റോബോട്ട് വാക്വം: ഷെഡ്യൂൾ അനുസരിച്ച് ഫ്ലോർ തൂത്തുവൃത്തിയാക്കാൻ റോബോട്ട് വാക്വത്തിന് സാധിക്കുന്നു. ഇത് സമയം ലാഭിക്കാനുള്ള മികച്ച വഴിയാണ്. ഹൈ എൻഡ് മോഡലുകളാണ് ഉപയോഗിക്കുന്നതെങ്കിൽ, നമ്മൾ വീടിന് പുറത്താണെങ്കിൽ പോലും വീട് വൃത്തിയാക്കൽ സ്വന്തമായി ചെയ്തോളും.
  2. റോബോട്ട് മോപ്പ്: തറ തുടച്ച് വ്യത്തിയാക്കുന്നതിനും സ്മാർട്ട് ഗാഡ്ജെറ്റുകൾ ഇന്ന് ലഭ്യമാണ്. ഓട്ടോമാറ്റിക്കായി റോബോട്ട് വാക്വം ക്ലീനർ പോലെ റോബോട്ട് മോപ്പ് തറ മോപ്പ് ചെയ്യുന്നു.
  3. സ്മാർട്ട് പ്ലഗ്സ്: അടുത്തത് ഏതൊരു വീട്ടിലും കരുതാവുന്ന ടിപി ലിങ്ക് ടാപോ പി110 പോലുള്ള സ്മാർട്ട് പ്ലഗ്ഗുകളാണ്. ലൈറ്റുകൾ, ഫാനുകൾ, കോഫി മേക്കറുകളെല്ലാം ഷെഡ്യൂളിലൂടെയോ അല്ലെങ്കിൽ ദൂരെയിരുന്നോ നിയന്ത്രിക്കാനുള്ള സംവിധാനമാണിത്.
  4. സ്മാർട്ട് ലോക്ക്: അത്യാവശ്യ സമയത്ത് താക്കോൽ തേടി നടന്ന് സമയം കളയണ്ട! കീലെസ് എൻട്രിയും റിമോട്ട് ലോക്കിംഗുമാണ് സ്മാർട്ട് ലോക്കിലൂടെ ഉദ്ദേശിക്കുന്നത്.
  5. ഓട്ടോ തെർമോസ്റ്റാറ്റ്: ഗൂഗിൾ നെസ്റ്റ് ലേർണിങ് പോലുള്ള ഓട്ടോ തെർമോസ്റ്റാറ്റ് വഴി താപനില നിയന്ത്രിക്കുന്ന ഉപകരണമാണിത്. നിങ്ങളുടെ ദൈനംദിന ഷെഡ്യൂൾ മനസ്സിലാക്കുകയും ചൂടും തണുപ്പും മുറിയിൽ ക്രമീകരിക്കാൻ ഇവയ്ക്ക് സാധിക്കും.
  6. ഓട്ടോമാറ്റിക് പെറ്റ് ഫീഡർ: യാത്ര ചെയ്യുന്നവർക്കും, ഓഫീസ് തിരക്കുള്ളവർക്കും തങ്ങളുടെ വളർത്തുമൃഗങ്ങളെ പരിപാലിക്കാനും ഇപ്പോൾ സൌകര്യമുണ്ട്. ഷെഡ്യൂൾ സെറ്റ് ചെയ്തുവച്ചാൽ അത് അനുസരിച്ച്, വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് ഓട്ടോമാറ്റിക് പെറ്റ് ഫീഡറിന് സാധിക്കും.

നിത്യോപയോഗത്തിന് സ്മാർട്ട് ഗാഡ്ജെറ്റുകൾ!

Amazon Echo Show പോലുള്ള സ്മാർട്ട് ഡിസ്പ്ലേകളും സമയം ലാഭിക്കാനുള്ള മികച്ച ഉപായമാണ്. വീഡിയോ കോളിങ്, സ്മാർട്ട് ഹോം കൺട്രോൾ, കിച്ചൺ അസിസ്റ്റന്റ് പോലുള്ള ആവശ്യങ്ങൾ സ്മാർട്ട് ഡിസ്പ്ലേകളിലൂടെ സാധിക്കും.

ഷോപ്പിങ് ലിസ്റ്റ് ഉണ്ടാക്കാനും, റെസിപ്പികൾ ഘട്ടം ഘട്ടമായി പറഞ്ഞുതരാനും അടുക്കളയിൽ ഇത് ഉപയോഗിക്കാം. കുക്ക് ചെയ്യുമ്പോഴും മറ്റും ഹാൻഡ് ഫ്രീയായി വീഡിയോ കോൾ ചെയ്യാൻ ആമസോൺ എക്കോ ഷോ പോലുള്ളവയ്ക്ക് സാധിക്കും. വീട്ടിനുള്ളിൽ ലൈറ്റ് ഓഫ് ചെയ്യാനും ഓൺ ചെയ്യാനും വരെ വെറുതെ നിർദേശം കൊടുത്താൽ മാത്രം മതി.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile