ഇനി ഡിജിറ്റൽ കറൻസിയുടെ കാലം; e-Rupeeയെ കുറിച്ച് അറിയേണ്ടതെല്ലാം…

HIGHLIGHTS

രാജ്യത്ത് ഇ-റുപ്പിയുടെ പരീക്ഷണ ഇടപാടിന് തുടക്കം

സാധാരണക്കാരനും പ്രയോജനപ്പെടുത്താവുന്നതാണ് ഡിജിറ്റൽ കറൻസികൾ

യുപിഐ പേയ്മെന്റുകളേക്കാൾ ഇ-റുപ്പി എങ്ങനെ സുരക്ഷിതമാകുന്നുവെന്ന് അറിയാം

ഇനി ഡിജിറ്റൽ കറൻസിയുടെ കാലം; e-Rupeeയെ കുറിച്ച് അറിയേണ്ടതെല്ലാം…

വഴിയോര കച്ചവടക്കാർ മുതൽ പ്രീമിയം സൂപ്പർമാർക്കറ്റുകളിൽ വരെ, ഓട്ടോറിക്ഷയിൽ മുതൽ പ്രമുഖ എയർലൈനുകളിൽ വരെ, സാമ്പത്തിക ഇടപാടുകൾക്കായി ഇ- റുപ്പി (e-Rupee) സംവിധാനം നടപ്പിലാക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank Of India). അതായത്, ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസിയായ ഇ-റുപ്പിയുടെ ട്രയൽ ആരംഭിക്കുന്നു. ഈ ഡിജിറ്റൽ കറൻസി (Digital currency) മറ്റ് ഡിജിറ്റൽ പണമിടപാടുകളിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് വിശദമായി അറിയാം. 

Digit.in Survey
✅ Thank you for completing the survey!

യുപിഐ പേയ്മെന്റുകളിൽ നിന്നും ഇ-റുപ്പിയുടെ വ്യത്യാസം

രാജ്യത്തെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ- RBI) ഡിജിറ്റൽ കറൻസിയായ ഇ-റുപ്പിയുടെ ട്രയൽ ആരംഭിച്ചു. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) എന്നും അറിയപ്പെടുന്ന ഡിജിറ്റൽ റുപ്പിയ്ക്ക് നമ്മുടെ സാധാരണ പണത്തിന്റെ അല്ലെങ്കിൽ നാണയത്തിന്റെ അതേ മൂല്യമാണുള്ളത്. അതായത്, ഇതുവരെ നമ്മൾ ഉപയോഗിച്ചുവന്ന നോട്ടുകളുടെ ഡിജിറ്റൽ പതിപ്പ് മാത്രമാണ് ഇ- റുപ്പി(e-Rupee)യെന്ന് പറയാം. യുപിഐ (UPI) വഴിയോ നെറ്റ് ബാങ്കിങ്ങിലൂടെയോ (Net banking) നടത്തുന്ന ഡിജിറ്റൽ പണമിടപാടുകളുടെ എല്ലാ ആനുകൂല്യങ്ങളും ഇതിലും ലഭിക്കും.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കേണ്ടി വരികയോ അതുമല്ലെങ്കിൽ പണം പിൻവലിക്കേണ്ടതായോ വരുമ്പോൾ, നിങ്ങൾ UPI ഐഡി ഉപയോഗിക്കുന്നു. ഗൂഗിൾ പേ , ഫോൺ പേ പോലുള്ള UPI ഉപയോഗിച്ചുള്ള പണമിടപാടിന്റെ ഉത്തരവാദിത്തം ഈ ആപ്പുകളിൽ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്കുകൾക്കായിരിക്കും. എന്നാൽ, ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കുകയാണെങ്കിൽ അതിന്റെ ചുമതല നിർവഹിക്കുന്നത് ആർബിഐ നേരിട്ടാണ്.

കറൻസി നോട്ടുകളേക്കാൾ മികച്ചത് ഡിജിറ്റൽ കറൻസി!

ഇതിന് പുറമെ, പണം നോട്ടുകളായി സൂക്ഷിക്കുന്നതിന്റെയും കൊണ്ടുനടക്കുന്നതിന്റെയും പ്രായോഗിക ബുദ്ധിമുട്ടുകൾ ഇ- റുപ്പി(e-Rupee)യ്ക്ക് വരുന്നില്ല. പണം കറൻസികളായി അച്ചടിക്കുന്നതും ചെലവേറിയ കാര്യമാണ്. മാത്രമല്ല, കറൻസി നോട്ടുകളിലെ വ്യാജന്മാരെ തിരിച്ചറിയുന്നതും മറ്റൊരു പ്രധാന വെല്ലുവിളി ആയിരിക്കെ ഡിജിറ്റൽ കറൻസികൾക്ക് ഇത്തരമൊരു പ്രശ്നമുണ്ടാകുന്നില്ല. 

ബാങ്ക് അക്കൗണ്ട് നിർബന്ധമല്ല

CBDC അല്ലെങ്കിൽ ഡിജിറ്റൽ രൂപയുടെ ഏറ്റവും ആകർഷകമായ സവിശേഷത, ഇതിന് ബാങ്ക് അക്കൗണ്ട് നിർബന്ധമല്ല എന്നത് തന്നെയാണ്. അതായത്, ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ആളുകൾക്ക് ഇത് ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയും. അതുപോലെ അക്കൗണ്ടിലെ പണവും നിങ്ങൾക്ക് ഇ- റുപ്പി(e-Rupee)യാക്കി മാറ്റാവുന്നതാണ്. റീട്ടെയിൽ ഇടപാടുകൾക്ക് മാധ്യമമായി യുപിഐ ആപ്പുകൾ പ്രവർത്തിക്കുന്നത് പോലെ, ഡിജിറ്റൽ ഇ-റുപ്പിയ്‌ക്ക് ആർബിഐ തലത്തിൽ ഇടപാട് നടത്തുന്നതിന് പ്രത്യേക ആപ്പുകൾ ഉണ്ടായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നിരുന്നാലും, ബാങ്കിങ് മേഖലയിലെ വിടവുകൾ നികത്താനാണ് ഇ-റുപ്പി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo