jio plan
84 ദിവസത്തെ വാലിഡിറ്റിയോടൊപ്പം ഫ്രീ Netflix സബ്സ്ക്രിപ്ഷനും ലഭിക്കുന്ന Jio recharge പ്ലാനിനെ കുറിച്ച് അറിയാമോ? 84 ദിവസത്തെ വാലിഡിറ്റി, ദിവസവും 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളുകൾ ലഭിക്കുന്ന പ്ലാനാണിത്. Unlimited 5G ഡാറ്റ സഹിതം ഈ പ്ലാനിൽ ലഭ്യമാണ്. OTT വിനോദവും ദൈനംദിന ഡാറ്റയും ദീർഘകാല വാലിഡിറ്റിയും ഒരുമിച്ച് ലഭിക്കുന്നതിനാൽ ജിയോയുടെ മറ്റ് 84 ദിവസ പ്ലാനുകളേക്കാൾ ഇത് അനുയോജ്യമാണ്. ജിയോയുടെ ഒടിടി ഓഫറുള്ള 84 ദിവസ പ്ലാനിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം.
1199 രൂപ, 1049 രൂപ, 1799 രൂപ, 1029 രൂപ, 1028 രൂപ, 1049 രൂപ എന്നീ നിരക്കുകളിൽ 84 ദിവസത്തേക്ക് പ്ലാനുകൾ അനുവദിച്ചിരിക്കുന്നു. ഇവയിൽ 1799 രൂപയുടെയും 1299 രൂപയുടെയും പ്ലാനുകളിൽ ഫ്രീ നെറ്റ്ഫ്ലിക്സുണ്ടെങ്കിലും 5ജി ഉപയോഗിക്കുന്നവർക്ക് 1299 രൂപ പാക്കേജാണ് ലാഭം.
Also Read: 12 GB Samsung Galaxy 5G പ്രീമിയം ഫോൺ ഇപ്പോൾ 18 ആയിരം രൂപയുടെ വമ്പൻ ഡിസ്കൗണ്ടിൽ
4ജി കണക്ഷൻ ഉപയോഗിക്കുന്നവരാണെങ്കിൽ മിതമായ അളവിൽ ഡാറ്റ ലഭിക്കുന്നു. എങ്കിലും ദിവസവും 2GB ഡാറ്റയാണ് പ്ലാനലുള്ളത്. 433 രൂപയാണ് പ്രതിമാസ ചെലവ്. 1299 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ അറിയാം.