സ്മാർട്ട്ഫോൺ കിംഗ്! 200MP ക്യാമറ Samsung Galaxy S25 Ultra 5G വൻ വിലക്കിഴിവിൽ ഫ്ലിപ്കാർട്ടിൽ

Samsung Galaxy S25 Ultra 5G പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. ഒരു ലക്ഷത്തിന് മുകളിൽ വിലയാകുന്ന സാംസങ് ഫ്ലാഗ്ഷിപ്പ് ഡിവൈസിന് ഫ്ലിപ്കാർട്ടിൽ ഇളവ് പ്രഖ്യാപിച്ചു. 82000 രൂപ റേഞ്ചിൽ സാംസങ് ഗാലക്സി എസ്25 അൾട്രാ വാങ്ങിക്കാനുള്ള ഓഫറാണ് ഇപ്പോൾ ലഭിക്കുന്നത്. സാംസങ് പ്രീമിയം ഫോണിന് ആകർഷകമായ വിലക്കിഴിവും ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസ് ഓഫറും ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നു. 4000 രൂപ വരെ ബാങ്ക് ഓഫറും ഫോണിന് ലഭ്യമാണ്.

ശക്തമായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ, 200MP പ്രൈമറി ക്യാമറ, Dynamic AMOLED 2X ഡിസ്പ്ലേയുള്ള സ്മാർട്ട് ഫോണാണിത്. ഫോണിന് ഇപ്പോൾ ലഭിക്കുന്ന വിലക്കിഴിവും സാംസങ്ങിന്റെ സവിശേഷതകളും അറിയാം.

Samsung Galaxy S25 Ultra 5G Price Offer Flipkart

ടൈറ്റാനിയം ഗ്രേ നിറത്തിലുള്ള സാംസങ് എസ്25 അൾട്രാ ഫോണിന് ഇപ്പോൾ ഇളവുണ്ട്. 129987 രൂപയ്ക്ക് സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ ലഭിക്കും. ഇതിന് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ വില 86,339 രൂപ മാത്രമാണ്. എന്നുവച്ചാൽ ബാങ്ക് ഓഫറൊന്നും ചേർക്കാതെ 43648 രൂപയുടെ നേരിട്ടുള്ള കിഴിവ് ലഭിക്കും.

സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജിയ്ക്ക് 4000 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ ഈ ഓഫർ പ്രയോജനപ്പെടുത്താം. ഇങ്ങനെ സാംസങ് ഹാൻഡ്സെറ്റ് 82339 രൂപയ്ക്ക് വാങ്ങിക്കാം.

Samsung Galaxy S25 Ultra 5G Price drop massive on Flipkart before buy check new price

55750 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. നിങ്ങൾക്ക് വേണമെങ്കിൽ സാംസങ് എസ്25 അൾട്രാ 5ജി 36 മാസത്തേക്കുള്ള ഇഎംഐയിലും വാങ്ങാം. 3036 രൂപയുടെ ഇഎംഐ ഓഫറാണ് സാംസങ് ഗാലക്സി എസ്25 അൾട്രായ്ക്ക് ലഭിക്കുന്നത്.

Also Read: ചുവപ്പഴകിൽ Vivo T Series; കരുത്തനായ 7200mAh ബാറ്ററിയും 32MP സെൽഫി ക്യാമറയും

സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജി ഫീച്ചറുകൾ

6.9 ഇഞ്ച് QHD+ Dynamic AMOLED 2X ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് സ്മൂത്ത് സ്ക്രോളിങ് നൽകുന്നതിനായി 120Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേയുണ്ട്. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, AI അധിഷ്ഠിത ടാസ്കുകൾക്ക് മികച്ച പെർഫോമൻസ് നൽകുന്നതിനായി Snapdragon 8 Elite ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു. 12GB വരെ റാമും 1TB വരെ സ്റ്റോറേജും ഫോൺ സപ്പോർട്ട് ചെയ്യുന്നു.

ഈ സ്മാർട്ട്ഫോണിൽ 5,000mAh ബാറ്ററിയുള്ളതിനാൽ ഒരു ദിവസം മുഴുവൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

ക്യാമറയിലേക്ക് വന്നാൽ ആൻഡ്രോയിഡിനെ മാത്രമല്ല ഐഫോണിനെ വരെ മറികടക്കുന്ന ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ഫോണിൽ ലഭിക്കും. സാംസങ് ഗാലക്സി S25 അൾട്രായിൽ 200MP മെയിൻ സെൻസറാണുള്ളത്. ഇതിൽ 50MP അൾട്രാ-വൈഡ് ലെൻസ്, 5x ഒപ്റ്റിക്കൽ സൂം സൗകര്യമുള്ള 50MP ടെലിഫോട്ടോ ലെൻസ്, 3x 10MP ടെലിഫോട്ടോ ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. 12MP-യുടെ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :