ഫോൺ കേടായാൽ വീട്ടിലെത്തി പരിഹരിക്കും; 6000mAh ബാറ്ററിയുമായി Lava Virat V1 5G ഇന്ന് മുതൽ വാങ്ങാം

സ്മാർട്ട്ഫോണിനായി അധികം പണം ചെലവഴിക്കാൻ ആഗ്രഹിക്കാത്തവർക്ക് Lava Virat V1 5G ഇന്ന് മുതൽ ലഭ്യം. വലിയ 6000mAh ബാറ്ററി, 5G കണക്റ്റിവിറ്റിയ്ക്കുമൊപ്പം ആകർഷകമായ ഡിസൈനിലാണ് ലാവ വിരാട് വി1, ലാവ വിരാട് വി1 5ജി മോഡലുകൾ അവതരിപ്പിച്ചത്. ഫോൺ സംബന്ധമായ പ്രശ്നങ്ങൾക്ക് വീട്ടിലെത്തി പരിഹാരം നൽകുന്ന ഹോം സർവീസ് സൗകര്യവും ഈ സ്മാർട്ട് ഫോണിനുണ്ട്. microSD സപ്പോർട്ടുള്ള സ്മാർട്ട്ഫോണുകൾ ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പന ആരംഭിക്കുന്നു. 12000 രൂപയ്ക്ക് താഴെ 5ജി ഫോണും 10000 രൂപയ്ക്ക് താഴെ 4ജി ഫോണും ഒരേ ബ്രാൻഡിൽ നിന്ന് തന്നെ ലഭിക്കുന്നു.

അതിനാൽ മുതിർന്നവർക്കും പഠനാവശ്യങ്ങൾക്ക് സ്മാർട്ട് ഫോൺ നോക്കുന്നവർക്കും ലാവ വിരാട് വി1 സീരീസ് പ്രയോജനകരമാകും. ഫോൺ സംബന്ധമായ പ്രശ്നങ്ങൾക്ക് വീട്ടിലെത്തി പരിഹാരം നൽകുന്ന ഹോം സർവീസ് സൗകര്യവും ലാവ ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട് ഫോണിന്റെ ഇന്നത്തെ വിലയും സവിശേഷതകളും അറിയാം.

Lava Virat V1 5G: Features, Price Details

120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ ഡിസ്‌പ്ലേയിലാണ് വിരാട് വി1 5ജി പുറത്തിറക്കിയത്. ഫോണിന്റെ പിൻഭാഗത്ത് 13MP ക്യാമറയടങ്ങുന്ന ഡ്യുവൽ ക്യാമറ നൽകിയിരിക്കുന്നു. മുൻവശത്ത് 5MP സെൽഫി ക്യാമറയും ഡിസ്‌പ്ലേയിൽ ഒരു നോച്ചും നൽകിയിട്ടുണ്ട്.

Also Read: ഡിസ്‌പ്ലേയിലും ബാറ്ററിയിലും റെക്കോർഡിടാൻ Redmi Note 17; ലോഞ്ച് ഉടൻ

വിരാട് V1 5ജിക്ക് കരുത്തേകുന്നത് 6000 mAh ബാറ്ററിയാണ്. USB-C പോർട്ട് വഴി 10W വരെ വേഗതയിൽ ചാർജിങ് സാധ്യമാണ്. യൂണിസോക് T8200 SoC പ്രോസസറിന്റെ പെർഫോമൻസ് ലഭിക്കും. ഇതിൽ 64GB ഇൻബിൽറ്റ് സ്റ്റോറേജുള്ളതിനാൽ, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനാകും. പരസ്യങ്ങളോ അനാവശ്യ ആപ്പുകളോ ഇല്ലാത്ത Android 16 ക്ലീൻ സോഫ്റ്റ്‌വെയറാണ് ഫോണിലുള്ളത്.

Created Using AI

3.5mm ഹെഡ്‌ഫോൺ ജാക്ക്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയും ഫോണിനുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ വിരാട് വി1 5ജിയ്ക്ക് IP64 റേറ്റിംഗ് ലഭ്യമാണ്. ആര്യ ബ്ലൂ, സോണാർ ഗോൾഡ് നിറങ്ങളിൽ സ്മാർട്ട് ഫോൺ ലഭിക്കും. ലാവ ഒഫിഷ്യൽ വെബ്സൈറ്റിലൂടെയും ഫ്ലിപ്കാർട്ട് വഴിയും ഫോൺ ലഭ്യമാകും. 12,999 രൂപയാണ് ഇന്ത്യയിലെ വില. എന്നാൽ 11,999 രൂപയ്ക്ക് സ്മാർട്ട് ഫോൺ ഇന്നത്തെ വിൽപ്പനയിൽ ലഭ്യമാകും.

ലാവ വിരാട് വി1: ഇന്ത്യയിലെ വിലയും സവിശേഷതകളും

5ജി കണക്റ്റിവിറ്റിയില്ലാത്ത കൂടുതൽ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോണും വിരാട് വി1 5ജിയ്ക്കൊപ്പം പുറത്തിറക്കിയിരുന്നു. ഈ 4ജി മോഡലിൽ യൂണിസോക് SC9863A പ്രോസസറാണ് പ്രവർത്തിക്കുന്നത്.

വിരാട് വി1 4ജിയിൽ 5ജിയിലെ പോലെ 6.75 ഇഞ്ച് HD+ നോച്ച്ഡ് ഡിസ്‌പ്ലേയാണുള്ളത്. എന്നാൽ സ്‌ക്രീൻ റിഫ്രഷ് റേറ്റ് 90Hz മാത്രമാണ്. 5ജിയുടെ അതേ ചാർജിങ് സ്പീഡ് ലഭിക്കുന്നെങ്കിലും ലാവ വിരാട് വി1 ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. ഇതിലും പ്രധാന ക്യാമറ 13 മെഗാപിക്സലും സെൽഫി ക്യാമറ 5 മെഗാപിക്സലുമുള്ളതാണ്.

ലാവ വിരാട് വി1 സ്മാർട്ട് ഫോണിൽ 3.5mm ഹെഡ്‌ഫോൺ ജാക്ക്, സൈഡ് ഫിംഗർപ്രിന്റ് സ്കാനർ, പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, ബ്ലൂടൂത്ത് 4.2 എന്നിവ വരുന്നു. ഡ്യൂറബിലിറ്റിയിൽ ഈ ബജറ്റ് മോഡലിന് IP64 റേറ്റിംഗാണുള്ളത്. നീലഗിരി ബ്ലൂ, ഹിമാലയൻ സിൽവർ നിറങ്ങളിൽ സ്മാർട്ട് ഫോൺ ലഭിക്കും. ഫ്ലിപ്കാർട്ടും ലാവ സൈറ്റുമാണ് വിൽപ്പന നടക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾ. 9,999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്തതെങ്കിലും 8999 രൂപയ്ക്ക് ലോഞ്ച് ഓഫറിൽ വാങ്ങാനാകും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :