OnePlus N6x 5G ബജറ്റ് വിലയിൽ ഇന്ത്യയിൽ; 7000mAh പവറും IP64 റേറ്റിങ്ങും

കുറഞ്ഞ ബജറ്റിൽ പ്രീമിയം ഫീച്ചറുകൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ഒരു പുതുമുഖം ഇന്ത്യൻ വിപണിയിൽ എത്തി. മുൻഗാമിയായ N6 5G-യുടെ വൻ വിജയത്തിന് ശേഷ OnePlus N6x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സാധാരണ ഈ വില റേഞ്ചിലുള്ള സ്മാർട്ട്‌ഫോണുകളിൽ കാണാത്ത ഭീമൻ 7000mAh ബാറ്ററിയാണ് ഫോണിന്റെ ഹൈലൈറ്റ്. , ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ഫീച്ചറുകളിലൂടെ ഫോൺ വിപണി ശ്രദ്ധ പിടിച്ചുപറ്റും.

കാരണം വലിയ ബാറ്ററിയും മികച്ച ബാറ്ററി ലൈഫും, സ്ഥിരതയാർന്ന പെർഫോമൻസും OxygenOS സോഫ്റ്റ് വെയറും കരുത്തുറ്റ ബിൽഡും ഒത്തിണങ്ങിയ ഫോണാണിത്. അതിനാൽ വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും ദിവസവും ചാർജറിനെ ആശ്രയിക്കാതെ ഉപയോഗിക്കാനാകുന്ന ഫോണായി പരിഗണിക്കാം. ക്യാമറയേക്കാളും ബെഞ്ച്മാർക്ക് സ്കോറുകളേക്കാളും ദീർഘകാല ഉപയോഗത്തിനാണ് വൺപ്ലസ് N6x പ്രാധാന്യം നൽകുന്നത്. ഫോണിന്റെ സവിശേഷതകളും വിലയും അറിയാം.

OnePlus N6x 5G Specifications

കുറഞ്ഞ വിലയിൽ എല്ലാ ഫീച്ചറുകളും ലഭിക്കുമെന്നതാണ് വൺപ്ലസ് എൻ6എക്സിന്റെ പ്രത്യേകത. ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ച ഫോണിന്റെ വില, വിപണിയിലെ ലഭ്യത, മറ്റ് പ്രധാന സവിശേഷതകൾ എന്നിവ താഴെ വിശദമായി അറിയാം.

  • ഡിസ്പ്ലേ: 6.8 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയിലാണ് വൺപ്ലസ് എൻ6എക്സ് 5ജി പുറത്തിറക്കിയത്. 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ഈ ഡിസ്പ്ലേയ്ക്കുണ്ട്.
  • പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 6360 അപ്പെക്സാണ് ഫോണിലെ പ്രോസസർ.
  • ബാറ്ററി: 7000mAh ബാറ്ററി കപ്പാസിറ്റിയാണ് ഫോണിനുള്ളത്. ഇതിന് 2.5 ദിവസം വരെ ബാറ്ററി സപ്പോർട്ടുണ്ടാകും. യാത്ര ചെയ്യുന്നവർക്കും സ്മാർട്ട് ഫോൺ കൂടുതൽ ഉപയോഗിക്കുന്നവർക്കും ഈ പവർഫുൾ ബാറ്ററി പ്രയോജനകരമാകും.
  • ഡ്യൂറബിലിറ്റി: MIL-STD-810H സർട്ടിഫിക്കേഷനുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് IP64 റേറ്റിങ്ങുണ്ട്. പൊടി-ജല പ്രതിരോധത്തിനായി ArmorShell 4-ലെയർ പ്രൊട്ടക്ഷനും ഇതിന് ലഭിക്കും.

Also Read: ആമസോണിൽ കിട്ടാനില്ല, ഫ്ലിപ്കാർട്ടിൽ ZEISS T കോട്ടിങ്ങുള്ള Vivo 5G വൻ വിലക്കുറവിൽ

വൺപ്ലസ് എൻ6എക്സ് ഇന്ത്യയിലെ വില

രണ്ട് ഇന്റേണൽ സ്റ്റോറേജുകളിലാണ് വൺപ്ലസ് N6x ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 4GB, 64GB സ്റ്റോറേജ് വേരിയന്റിന്റെ വില 18,999 രൂപയാണ്. 4GB, 128GB സ്റ്റോറേജ് ഫോണിന് 20,999 രൂപയാകുന്നു. ചില ബാങ്ക് കാർഡുകളിലൂടെ 1,500 രൂപയുടെ കിഴിവ് ലഭിക്കും. സ്മാർട്ട് ഫോണിന് നോ കോസ്റ്റ് EMI ഓഫറുമുണ്ട്.

ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പന ആരംഭിക്കുന്നു. ബർഗണ്ടി റെഡ്, ഐസ് ബ്ലൂ എന്നീ നിറങ്ങളിൽ ആമസോണിലും മറ്റ് സ്റ്റോറുകളിലും സ്മാർട്ട് ഫോൺ ലഭ്യമാകും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :